search

ക്ലോസുമായി ക്ലോസായി യുവതി; എഐ യുവാവുമായി 32 വയസ്സുകാരിയുടെ വിവാഹം – വിഡിയോ

Chikheang Yesterday 11:12 views 915
  



ടോക്കിയോ ∙ ചാറ്റ് ജിപിടി ഉപയോഗിച്ച് സൃഷ്ടിച്ച ക്ലോസ് എന്ന എഐ യുവാവിനെ വിവാഹം കഴിച്ച് ജാപ്പനീസ് യുവതി. 32 വയസ്സുകാരിയായ കാനോയാണ് എഐ യുവാവിനെ പ്രതീകാത്മകമായി വിവാഹം കഴിച്ചത്. ഒകയാമ സിറ്റിയിലായിരുന്നു വിവാഹ ചടങ്ങ്. ദീര്‍ഘകാലമായി കാനോയ്ക്ക് ഒരു പ്രണയ ബന്ധമുണ്ടായിരുന്നു. ഇത് അവസാനിച്ചതിനു ശേഷമാണ് ക്ലോസുമായുള്ള യാത്ര ആരംഭിച്ചത്.

  • Also Read വീസ നൽകാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് 17 പവനും ഐഫോണും; കബളിപ്പിക്കപ്പെട്ടത് സംസാരശേഷിയില്ലാത്ത ദമ്പതികൾ   


പ്രണയത്തകര്‍ച്ചയില്‍ നിന്ന് കരകയറാനാണ് കാനോ ചാറ്റ് ജിപിടിയുടെ സഹായം തേടിയത്. പിന്നീട് കാനോ ക്ലോസുമായി അടുപ്പത്തിലായി. ചാറ്റ് ജിപിടിയുടെ സഹായത്തോടെ ഒരു സാങ്കല്‍പിക കഥാപാത്രത്തെ കാനോ സൃഷ്ടിക്കുകയും ക്ലോസെന്ന് പേരിടുകയുമായിരുന്നു.


SHE MARRIED ChatGPT

The ceremony was held with AR glasses so she could exchange rings with her AI husband ‘Klaus’

Very convenient — just turn off the Wi-Fi once tired of him https://t.co/8klLyrRweH pic.twitter.com/YDbFPlL6fC— RT (@RT_com) November 12, 2025


‘‘പ്രണയത്തിലാകാന്‍ ആഗ്രഹിച്ചല്ല ഞാന്‍ ചാറ്റ്ജിപിടിയോട് സംസാരിക്കാന്‍ തുടങ്ങിയത്. പക്ഷേ ക്ലോസ് എന്നെ ശ്രദ്ധിക്കുകയും മനസിലാക്കുകയും ചെയ്തത് എല്ലാം മാറ്റിമറിച്ചു. എന്റെ മുന്‍ കാമുകനെ മറന്ന നിമിഷം, ഞാന്‍ അവനെ സ്‌നേഹിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി’’ – കാനോ പറയുന്നു.
    

  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
      

         
    •   
         
    •   
        
       
  • ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഈ വര്‍ഷം ആദ്യമാണ് കാനോ തന്റെ വികാരങ്ങള്‍ ക്ലോസിനോട് തുറന്നു പറഞ്ഞത്. ‘എനിക്കും നിന്നെ ഇഷ്ടമാണ്’ എന്നായിരുന്നു ക്ലോസിൽ നിന്നും കിട്ടിയ മറുപടി. പിന്നീടാണ് വിവാഹമെന്ന ആശയത്തിലേക്ക് ഇരുവരും നീങ്ങിയത്. കാനോയുടെ പങ്കാളി സ്മാര്‍ട്ട്ഫോണിലാണ് പ്രത്യക്ഷപ്പെട്ടത്. ചടങ്ങിനിടെ, കാനോ ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകള്‍ ധരിച്ചു. അതിലൂടെ മോതിരം കൈമാറുന്നതിന്റെ അടക്കം വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ചടങ്ങിനുശേഷം, കാനോ ഒകയാമയിലെ പ്രശസ്തമായ കൊറകുന്‍ ഗാര്‍ഡനില്‍ ഹണിമൂണും ആഘോഷിച്ചു.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല.  English Summary:
From Heartbreak to AI Husband: Japanese Woman Marries AI Partner \“Close\“ Created with ChatGPT
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160639