search

നിക്കണോ, പോണോ?: സപ്ലിമെന്ററി വോട്ടർപട്ടിക ഇല്ലാത്തതിനാൽ വോട്ടുണ്ടോ ഇല്ലയോ എന്നറിയാതെ സ്ഥാനാർഥികൾ

cy520520 Yesterday 11:12 views 503
  



തിരുവനന്തപുരം ∙ സപ്ലിമെന്ററി വോട്ടർപട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ വോട്ടുണ്ടോ ഇല്ലയോ എന്നറിയാതെ നാമനിർദേശ പത്രിക കൊടുക്കാനാവാതെ സ്ഥാനാർഥികൾ. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്ക് പ്രകാരം ആദ്യദിനം സംസ്ഥാനത്താകെ 1199 തദ്ദേശ സ്ഥാപനങ്ങളിലായി 10 സ്ഥാനാർഥികൾ മാത്രമാണ് പത്രിക നൽകിയത്. നവംബർ 4, 5 തീയതികളിലായി വോട്ടർപട്ടികയിൽ പേരു ചേർക്കാനും ആവശ്യമായ തിരുത്തലുകൾ വരുത്താനും പേരുകൾ നീക്കം ചെയ്യാനും കമ്മിഷൻ അവസരം നൽകിയിരുന്നു.

  • Also Read മുൻകാലത്തെ ജനപിന്തുണ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇപ്പോഴുണ്ടോ? ജി.സുധാകരൻ   


ഇതിന്റെ അടിസ്ഥാനത്തിലാണു സപ്ലിമെന്ററി പട്ടിക പുറത്തിറക്കുന്നത്. രാഷ്ട്രീയ എതിർപ്പിന്റെ ഭാഗമായി, മുൻകൂട്ടി പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ പലരുടെയും വോട്ടുകൾ പട്ടികയിൽനിന്നു നീക്കംചെയ്യാൻ പാർട്ടികളിൽ പലരും പ്രാദേശികമായി ശ്രമം നടത്തിയിട്ടുണ്ട്. ഇങ്ങനെ പട്ടികയിൽനിന്നു പുറത്താകുന്നവരെ സ്ഥാനാർഥികളാക്കാനാവില്ല.

ഇനി വോട്ടർപട്ടികയിൽ പേരു ചേർക്കാനും അവസരമില്ല. ഈ പ്രതിസന്ധി വരുന്ന ദിവസങ്ങളിൽ സ്ഥാനാർഥിനിർണയത്തിൽ ചിലയിടങ്ങളിലെങ്കിലും മാറ്റങ്ങൾക്കു കാരണമായേക്കും. ആന്തൂർ നഗരസഭയിലെ ആറാം വാർഡിലേക്ക് പ്രഖ്യാപിച്ച സ്ഥാനാർഥിയെ സിപിഎം ഇന്നലെ ഇങ്ങനെ മാറ്റിയിരുന്നു. സ്ഥാനാർഥിയായി പ്രഖ്യാപിച്ച ജബ്ബാർ ഇബ്രാഹിമിന്റെ പേര്  വോട്ടർപട്ടികയിൽ ഇല്ലെന്നറിഞ്ഞതോടെയാണ് പുതിയ ആളെ പ്രഖ്യാപിച്ചത്.  

  • Also Read വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി; 50 ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് തകർത്ത് യുവാവിന്റെ പ്രതികാരം   

    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വേഗം വരട്ടെ സ്ഥാനാർഥികൾ

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികാ സമർപ്പണം ആരംഭിച്ചതോടെ, ഇനി ബാക്കിയുള്ള സ്ഥാനാർഥി നിർണയം അതിവേഗം പൂർത്തിയാക്കാൻ മുന്നണികളുടെ തീവ്രശ്രമം. ചർച്ചകൾ പൂർത്തിയാക്കി വരുംദിവസങ്ങളിൽ പത്രികാ സമർപ്പണത്തിലേക്കു 3 മുന്നണികളും കടക്കും.  

പത്രിക സമർപ്പിക്കാനുള്ള അവസാനദിനംവരെ സ്ഥാനാർഥിനിർണയം നീളുന്ന മുൻകാലങ്ങളിലെ പതിവ് ഇക്കുറി മാറ്റാനായതു ഗുണം ചെയ്യുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ 90% സീറ്റുകളിൽ സ്ഥാനാർഥികളായെന്നു യുഡിഎഫ് അവകാശപ്പെട്ടു. നാളെയോടെ മുഴുവൻ സ്ഥാനാർഥികളെയും രംഗത്തിറക്കാമെന്നാണു പ്രതീക്ഷ.

കോർപറേഷനുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും സ്ഥാനാർഥി നിർണയം ഏറക്കുറെ പൂർത്തിയായതായി എൽഡിഎഫ് അറിയിച്ചു. സംസ്ഥാനത്താകെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 30% സ്ഥാനാർഥികളെയാണ് ഇനി ബിജെപിക്കു പ്രഖ്യാപിക്കാനുള്ളത്. കോർപറേഷനുകളിൽ സ്ഥാനാർഥിനിർണയം ഏതാണ്ട് പൂർത്തിയായി. English Summary:
Kerala Local Body Elections: Kerala election candidate issues arise due to the delayed supplementary voter list. This delay causes uncertainty for candidates and potential changes in nominations for the upcoming local body elections.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156510