search

മൂന്ന് വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ചു; 18 വയസ്സുകാരനായ നഴ്സറി ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി

deltin33 Yesterday 11:13 views 176
  

    



ലണ്ടൻ∙ മൂന്ന് വയസ്സ് പ്രായമുള്ള ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുകെയിൽ 18 വയസ്സുകാരനായ നഴ്സറി ജീവനക്കാരന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തോമസ് വാലറിനെയാണ് രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ശിക്ഷിച്ചത്. വേനൽക്കാലത്താണ് പ്രതി നഴ്സറിയിൽ ജോലി ചെയ്തിരുന്നത്. കുട്ടികളെ ടോയ്​ലറ്റിലേക്ക് കൊണ്ടുപോകുന്നതിനും അവരെ വസ്ത്രം മാറ്റുന്നതിനും സഹായിക്കാൻ ചുമതലയുള്ള ജീവനക്കാരനായിരുന്നു തോമസ്.

  • കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു; പരുക്കേറ്റ ഇൻഫ്ലുവൻസർ ആശുപത്രിയിൽ നിന്ന് ‘മുങ്ങി’, ദാരുണാന്ത്യം US News
      

         
    •   
         
    •   
        
       
  • ഒറ്റ ഇടപാടിൽ 225 കോടി, കമ്പനി ആസ്ഥാനത്തേക്ക് നേരിട്ട് വരണം; പെട്ടെന്നുള്ള സമ്പത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായം Gulf News
      

         
    •   
         
    •   
        
       


സംഭവത്തിൽ കുട്ടികളും മാതാപിതാക്കളും കടന്നുപോകുന്നത് ഹൃദയഭേദകമായ സാഹചര്യത്തിലൂടെയാണെന്ന് ജഡ്ജി ക്ലെയർ ഹാർഡൻ-ഫ്രോസ്റ്റ് പറഞ്ഞു. ഈ വർഷമാദ്യം സ്റ്റെയിൻസ് യൂത്ത് കോടതിയിൽ നടന്ന വിചാരണയിൽ പ്രതി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനു പുറമെ പ്രതി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും പകർത്തിയെന്ന് കോടതിയിൽ തെളിഞ്ഞു.

2024 ജൂലൈയ്ക്കും ഓഗസ്റ്റിനുമിടയിൽ നിയമപരമായ കാരണങ്ങളാൽ പേര് രഹസ്യമായി സൂക്ഷിച്ചിരുന്ന സറേയിലെ ഒരു നഴ്സറിയിലാണ് കുറ്റകൃത്യം നടന്നത്. കോടതിയിൽ വെളുത്ത പോളോ ഷർട്ടും കറുത്ത കോട്ടും ധരിച്ച് വിധി കേട്ട തോമസ് ശിക്ഷ അറിഞ്ഞപ്പോൾ ഭാവവ്യത്യാസമൊന്നും പ്രകടിപ്പിച്ചില്ല. English Summary:
Child abuse in UK has resulted in a nursery worker being jailed for ten years. The 18-year-old Thomas Vallerie was found guilty of sexually abusing two three-year-old boys at a Surrey nursery. This heart-wrenching case highlights the importance of child protection and vigilance in childcare settings.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470513