search

കേരളത്തിലേക്ക് വരാൻ കാറും ഒപ്പം കൂട്ടി; സഹായം നൽകിയ മോട്ടർ വാഹന വകുപ്പിനെ പ്രശംസിച്ച് ദുബായ് സ്വദേശി

cy520520 The day before yesterday 11:13 views 562
  



കൊച്ചി ∙ ദുബായിൽ നിന്നു കേരളത്തിലെത്തിയ അഹമ്മദ് അലി മത്തർ, സംസ്ഥാന മോട്ടർ വാഹന വകുപ്പിന്റെ സേവനം മാതൃകയെന്നു വിശേഷിപ്പിച്ച് പങ്കുവച്ച വിഡിയോ ശ്രദ്ധ നേടുന്നു. എവിടെ പോയാലും തന്റെ ഇഷ്ട വാഹനമായ ഫോഡ് മസ്താങ് അഹമ്മദ് അലി ഒപ്പം കൂട്ടും. കേരളത്തിൽ സുഹൃത്തുക്കളെ കാണാൻ എത്തിയപ്പോഴും കാർ കപ്പലിൽ കയറ്റി എത്തിച്ചു.  

3 മാസം നാടു ചുറ്റാൻ കൊണ്ടുവന്ന കാറിന് റോഡ് നികുതി അടയ്ക്കണമെന്ന് കസ്റ്റംസ് നിർദേശിച്ചതോടെയാണ് കാക്കനാട് ആർടി ഓഫിസിൽ എത്തിയത്. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ്കുമാറിനെ കണ്ടു. 34,000 രൂപ നികുതി അടച്ചു. എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക് ഉൾപ്പെടെയുള്ളവർ നികുതി അടയ്ക്കുന്നതിനും മറ്റും ചെയ്ത സഹായം ചൂണ്ടിക്കാട്ടിയാണ് അഹമ്മദ് അലി വിഡിയോ പങ്കുവച്ചത്.
  English Summary:
Kerala road tax becomes easier with efficient services. Ahmed Ali Mathar praised the Kerala Motor Vehicle Department for their assistance with his Ford Mustang\“s road tax payment. The department facilitated a smooth tax payment process for his imported vehicle.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157130