deltin33 • The day before yesterday 11:13 • views 478
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.
ബിഹാറിൽ തകർന്നടിഞ്ഞ് ഇന്ത്യാ സഖ്യം, തിളക്കം മങ്ങി ആർജെഡിയും കോൺഗ്രസും; ‘മഹാ’ വിജയവുമായി എൻഡിഎ തിരഞ്ഞെടുപ്പ് വിജയമാഘോഷിക്കുന്ന ബിജെപി പ്രവർത്തകർ. (PTI Photo)
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു ചരിത്രവിജയം. 243 അംഗ നിയമസഭയിൽ 202 സീറ്റും തൂത്തുവാരി സഖ്യം ഭരണം നിലനിർത്തിയപ്പോൾ ഇന്ത്യാസഖ്യം നാമാവശേഷമായി. സഖ്യത്തിനാകെ 35 സീറ്റ് മാത്രം. എൻഡിഎയിൽ 89 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ 85 സീറ്റുമായി ജെഡിയു ഒപ്പത്തിനൊപ്പം നിന്നു.
- \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
- എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
- എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
MORE PREMIUM STORIES
പൂർണരൂപം വായിക്കാം
ഡൽഹി ചെങ്കോട്ടയിൽ വൻ സ്ഫോടനം: കാറുകൾ പൊട്ടിത്തെറിച്ചു, നിരവധി മരണം; ഒരാൾ കസ്റ്റഡിയിൽ – വിഡിയോ ഡൽഹി സ്ഫോടനം നടന്നത് ഇവിടെ (Infographics: Manorama Online/ Google Maps)
ഡൽഹിയിൽ ചെങ്കോട്ടയ്ക്കു തൊട്ടുമുന്നിലുണ്ടായ ഉഗ്ര കാർസ്ഫോടനത്തിൽ നിരവധി മരണം. രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഇരുപതോളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്.
പൂർണരൂപം വായിക്കാം
അമ്മയുടെ ഈ ‘അശ്ലീല’ ചിത്രങ്ങൾ അവനൊരു ദിവസം കാണും, ഇതെന്നെ വല്ലാതെ അലട്ടുന്നു: ഗിരിജ ഓക് പറയുന്നു ഗിരിജ ഓക്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങിലൂടെ തനിക്കു ലഭിക്കുന്ന സ്വീകാര്യതയിൽ സന്തോഷവും അതോടൊപ്പം തന്നെ ആശങ്കയും അറിയിച്ച് നടി ഗിരിജ ഓക്. തന്റെ ചിത്രങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം തന്നെ എഐയിൽ സൃഷ്ടിച്ച മോർഫ് ചിത്രങ്ങളും പ്രചരിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തുന്നു. ഇത് തന്നെ വല്ലാതെ അലട്ടുന്നുവെന്നും ദയവ് ചെയ്ത് ആളുകൾ ഇങ്ങനെ ചെയ്യുന്നതിൽ നിന്നും പിന്മാറണമെന്നും നടി വിഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചു.
പൂർണരൂപം വായിക്കാം
‘ഈ ശിവരൂപത്തിന് ഇത്രേം ചേരുന്ന ഒരു മനുഷ്യ മുഖം വേറെ കണ്ടിട്ടില്ല...’;സാനിയയുടെ യാത്രാ ചിത്രങ്ങൾ വൈറൽ ഇഷ ഫൗണ്ടേഷനിൽ നിന്ന് സാനിയ അയ്യപ്പൻ പങ്കുവച്ച ചിത്രം. Image Credit: saniya_iyappan/instagram
ധാരാളം വിശ്വാസികളെത്തുന്ന ഒരിടമാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ സ്ഥിതി ചെയ്യുന്ന ഇഷ ഫൗണ്ടേഷൻ. ഭക്തി നിറഞ്ഞ ആ അന്തരീക്ഷത്തിലെത്തിയിരിക്കുകയാണ് സിനിമാതാരം സാനിയ അയ്യപ്പൻ. അമ്മയുമൊത്തുള്ള യാത്രയും അവിടുത്തെ കാഴ്ചകളും വിശേഷങ്ങളുമൊക്കെ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈ ഊർജത്തിന്, ഈ സ്ഥലത്തിന്, ഈ സമയത്തിന് നന്ദി, അമ്മയ്‌ക്കൊപ്പം എന്ന് കുറിച്ചുകൊണ്ടാണ് സാനിയ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
പൂർണരൂപം വായിക്കാം
കിലോയ്ക്ക് 1000 രൂപ! ഒട്ടേറെ രോഗങ്ങൾക്ക് ‘ഒറ്റമൂലി’; നിങ്ങളുടെ വീട്ടിലും വളർത്താം ഈ ഫലം ബദാം പ്ലാന്റ്. (Photo: CESAR MARTINEZ AMOR/iStock)
ഒട്ടേറെ ഗുണങ്ങളുള്ള ഫലമാണ് ബദാം. അതിൽ അടങ്ങിയ വിറ്റമിൻ കെ, കാൻസറിനെ പ്രതിരോധിക്കും. ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഗർഭിണികൾ ബദാം കഴിക്കുന്നതു നല്ലതാണ്. ഗർഭസ്ഥ ശിശുവിന്റെ വൈകല്യമകറ്റാനും ബദാം നന്ന്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് ആവശ്യാനുസരണം നിലനിർത്തുന്നതിനാൽ പ്രമേഹരോഗികൾക്കും ബദാം നല്ലതാണ്.
പൂർണരൂപം വായിക്കാം
ഇതുവരെ ചെയ്തത് തെറ്റായിരുന്നോ?ചായ ഉണ്ടാക്കുമ്പോൾ തേയില ചേർക്കേണ്ടത് ഇങ്ങനെയാണ്! Image credit:SOMNATH MAHATA/Istock
മഴ, ചായ, ജോൺസൺ മാഷ്\“,മഴ കാണുമ്പോൾ നമ്മൾ മലയാളികളുടെ മനസ്സിൽ ആദ്യം വരുന്ന ഡയലോഗ് ഇതാണ്. അതിൽ ചായ വിട്ടൊരു കളിയില്ല. ചായ ലോകത്തിലെ ഏറ്റവും ജനപ്രിയമായ പാനീയങ്ങളിൽ ഒന്നാണ്. ഇത് നമ്മുടെ സംസ്കാരത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു.
പൂർണരൂപം വായിക്കാം
ഇവിടെ 21 മണിക്കൂറും ഇരുട്ട്, ആരെങ്കിലും മരിച്ചാലും വലിയ പ്രശ്നം: –64 ഡിഗ്രി തണുപ്പ് അതിജീവിച്ച ഇന്ത്യൻ യുവതി കൊടുംതണുപ്പിൽ കൺപീലിയിൽ ഐസ് നിറഞ്ഞപ്പോൾ (Photo:X/@S_HajjS)
ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശങ്ങളിലൊന്നാണ് ഒയ്മ്യാകോൺ. ലോകത്തിന്റെ ഫ്രീസർ എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. ശൈത്യമേറിയ ജനവാസപ്രദേശങ്ങളിൽ ഒന്നാണ് സൈബീരിയയിലെ ഈ ഗ്രാമം. ശൈത്യകാലമായാൽ ദിവസത്തിന്റെ 21 മണിക്കൂറും ഒയ്മ്യാകോണിൽ ഇരുട്ടായിരിക്കും എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
പൂർണരൂപം വായിക്കാം
ലോട്ടറിയടിച്ചതല്ല: 53 ലക്ഷത്തിന്റെ ഭവനവായ്പ വെറും 6 വർഷംകൊണ്ട് അടച്ചുതീർത്തു: ആ രഹസ്യം പങ്കുവച്ച് യുവാവ് Representative Image generated using AI Assist
ജോലി കിട്ടി അഞ്ചോ ആറോ വർഷത്തിനുള്ളിൽ ഭവനവായ്പയെടുത്ത് ഒരു വീട് സ്വന്തമാക്കുക. പിന്നീടങ്ങോട്ട് 20 വർഷത്തോളം, കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു ഭാഗവും വായ്പയടച്ച് തീർക്കുക. ഒരു ശരാശരി ഇന്ത്യക്കാരന്റെ ജീവിതം ഇങ്ങനെയൊക്കെയാണ്. വീട് സ്വന്തമാണെന്ന് അഭിമാനിക്കാമെങ്കിലും വായ്പാ തിരിച്ചടവ് തലവേദനയായി കൂടെ തന്നെയുണ്ടാവും. എന്നാൽ അരക്കോടിക്ക് മുകളിൽ ഭവനവായ്പ, വെറും 6 വർഷം കൊണ്ട് പൂർണമായി തിരിച്ചടച്ച് സമാധാനം കണ്ടെത്തിയ വഴി പങ്കുവച്ചിരിക്കുകയാണ് ഒരു ടെക്കി.
പൂർണരൂപം വായിക്കാം
ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ബിപി കൂടുതലാണ്! നിയന്ത്രിക്കേണ്ടത് എങ്ങനെ? Image Credit: BrianAJackson/ Istockphoto.com
ഉയർന്ന ബി പി ഉള്ളവർ തണുപ്പ് കാലത്ത് അൽപ്പം കൂടുതൽ കരുതൽ എടുക്കേണ്ടതാണ്. താപനില താഴുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങുകയും ഇത് മൂലം രക്തപ്രവാഹത്തിന് പ്രതിരോധം കൂടി രക്തസമ്മർദ്ദം ഉയരുകയും ചെയ്യും. അതേസമയം തണുപ്പുകാലങ്ങളിൽ ശാരീരിക പ്രവർത്തനങ്ങൾ കുറയും. ഇത് മൂലം വിയർക്കുന്നതും സോൾട്ട് റിറ്റൻഷനും കുറയും. ഇതും രക്തസമ്മർദ്ദം ഉയരാൻ കാരണമാകും. താപനില വളരെ കുറയുമ്പോൾ ഹ്യദയത്തിന് കൂടുതൽ കഠിനമായി ജോലി ചെയ്യേണ്ടി വരും.
പൂർണരൂപം വായിക്കാം
ലോകത്തുള്ള എല്ലാവർക്കും \“ അക്കൗണ്ടിൽ പണം\“ നൽകും, ജോലിയെല്ലാം മസ്കിന്റെ റോബട് ചെയ്യും! ഹൈ-ടെക് ദാരിദ്ര്യനിർമ്മാർജന പദ്ധതി Image Credit: Canva
ഹൈ-ടെക് ദാരിദ്ര്യനിർമ്മാർജ്ജന സ്വപ്ന പദ്ധതിയുടെ പ്ലാൻ വെളിപ്പെടുത്തിയിരിക്കുകയാണ് ടെസ്‌ല കമ്പനിയുടെ മേധാവിയായ ഇലോൺ മസ്‌ക്. ലോകത്തെ പണികളെല്ലാം തന്റെ കമ്പനി നിർമ്മിച്ചുവരുന്ന റോബട്ട് ആയ ഒപ്റ്റിമസ് ചെയ്തോളുമെന്നും, ലോകത്ത് എവിടെയുമുള്ള മനുഷ്യർക്ക് \“\“യൂണിവേഴ്സൽ ഹൈ ഇൻകം\“\“ നൽകുമെന്നുമാണ് 1 ട്രില്യൻ ഡോളർ പ്രതിഫലം വാങ്ങാൻ കാത്തിരിക്കുന്ന മസ്ക് പറയുന്നത്. ടെസ്‌ലയുടെ ഓഹരിയുടമകളുടെ മീറ്റിങിൽ മസ്‌ക് പറഞ്ഞത് ഒരുകാലത്ത് ഒപ്റ്റിമസിന് എല്ലാത്തരത്തിലുമുള്ള മനുഷ്യ അധ്വാനം തന്നെ ഇല്ലാതാക്കാനാകുമെന്നാണ്
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ:
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്: |
|