തിരുവനന്തപുരം ∙ ഞായറാഴ്ച രാവിലെ തിരുവനന്തപുരം സെൻട്രലിൽ നിന്നു കാസർകോടേക്കു പുറപ്പെടേണ്ട വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ വൈകും. ഒരു മണിക്കൂറും 20 മിനിറ്റും വൈകുമെന്നാണു വിവരം. രാവിലെ 5.15 ന് പുറപ്പെടേണ്ട ട്രെയിൻ 6.35 നായിരിക്കും പുറപ്പെടുക. സാങ്കേതിക കാരണങ്ങളാലാണു വൈകുന്നതെന്ന് റെയിൽവേ അറിയിച്ചു. |