search

വിമാനത്തിൽ വച്ച് പൈലറ്റ് അനൗൺസ് ചെയ്തു; അജി ഗിന്നസ് റെക്കോർഡ് നേട്ടം ആഘോഷിച്ചത് ആകാശത്ത്

cy520520 Yesterday 11:13 views 564
  



കോട്ടയം ∙ അദ്ഭുതങ്ങളുടെ ആകാശത്ത് എന്നു പറയാറുണ്ട്. കൊല്ലം കുണ്ടറ ഇളമ്പള്ളൂർ റോഡുവിള വീട്ടിൽ ആർ.അജിയുടെ കാര്യത്തിൽ ഇതു കൃത്യമായി. ഓർമശക്തിക്കുള്ള ഗിന്നസ് റെക്കോർഡ് വിജയം അജി അറിഞ്ഞതു ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കയറാനൊരുങ്ങിയപ്പോൾ. കൂടെയുണ്ടായിരുന്ന സുഹൃത്ത് സൂരജ് പി.സതീഷിനോട് ഈ വിവരം പറഞ്ഞു. എന്നാൽ വിമാനത്തിൽ എയർഹോസ്റ്റസ് ഈ വിവരം അനൗൺസ് ചെയ്തപ്പോൾ അജിയും ഞെട്ടി. സുഹൃത്തിന് ഒരു സർപ്രൈസ് നൽകാൻ സൂരജ് ഈ വിവരം പൈലറ്റിനോടും മറ്റും പറയുകയായിരുന്നു.

മൂന്നു നിരയായി എഴുതിയ 48 അക്കങ്ങൾ 4 സെക്കൻഡ് മാത്രം നോക്കിയ ശേഷം വരിയും നിരയുമൊന്നും തെറ്റാതെ കൃത്യമായി പറഞ്ഞതിനാണു ഗിന്നസ് റെക്കോർഡ്. പാക്കിസ്ഥാൻ സ്വദേശിയുടെ റെക്കോർഡാണ് അജി പൊളിച്ചത്. ഓർമയ്ക്ക് അറേബ്യൻ വേൾഡ് റെക്കോർഡ് നേടിയ അജി അതു വാങ്ങാൻ പോകുമ്പോഴായിരുന്നു ഗിന്നസ് നേട്ടവും. സാമൂഹിക വനവൽക്കരണ വകുപ്പിൽ ഡപ്യൂട്ടി റേഞ്ചറായ അജി ജോലിയിൽനിന്ന് ദീർഘാവധിയെടുത്ത് ഓർമ വർധിപ്പിക്കാൻ വിദ്യാർഥികളെ സഹായിക്കുന്ന കമ്പനി എന്ന ആശയവുമായി മുന്നോട്ടുപോകുകയാണ്. English Summary:
Guinness World Record achiever Aji has broken the previous record for memory. He aims to help students improve their memory skills through a company focused on memory enhancement. He achieved this feat by memorizing 48 digits in 4 seconds.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156933