search

സ്വകാര്യ ട്രെയിനിൽ വൻ ചെമ്പുകടത്ത്; 108 കോടിയുടെ വെട്ടിപ്പുപിടിച്ചു

cy520520 Yesterday 11:13 views 682
  



ചെന്നൈ ∙ സ്വകാര്യ പാഴ്സൽ ട്രെയിൻ വഴി ചെമ്പു കള്ളക്കടത്തു നടത്തി 108 കോടിയുടെ നികുതി വെട്ടിച്ച സംഘം ജിഎസ്ടി ഇന്റലിജൻസിന്റെ വലയിലായി. ഒരാൾ അറസ്റ്റിൽ. ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കാണിത്.



ചെന്നൈ റോയപ്പേട്ടയിൽ നിന്നു ഡൽഹിയിലേക്കു സെപ്റ്റംബർ 18നു പോയ ട്രെയിനിൽ (00653) നികുതി വെട്ടിച്ച് പഴയ ലോഹവസ്തുക്കൾ കടത്തിയെന്ന വിവരമാണു നിർണായകമായത്. തുടർന്ന്, 10 കോടിയിലേറെ രൂപ വിലയുള്ള 168 മെട്രിക് ടൺ ലോഹം (പലയിനം) പിടിച്ചെടുക്കുകയും വൻ നികുതിവെട്ടിപ്പ് സ്ഥിരീകരിക്കുകയും ചെയ്തു. സ്വകാര്യവ്യക്തി റെയിൽവേയിൽ നിന്നു പാട്ടത്തിനെടുത്തു സർവീസിനുപയോഗിക്കുന്ന പാഴ്സൽ ട്രെയിനുകൾ വഴി കടത്തുന്ന വസ്തുക്കളുടെ ഭാരം മാത്രമാണു റെയിൽവേ പരിശോധിച്ചിരുന്നത്.

  • Also Read തദ്ദേശം പിടിച്ചാൽ നിയമസഭ; അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ 2021 ഫലം; യുഡിഎഫ് ലക്ഷ്യമിടുന്ന ‘2010’ എൽഡിഎഫിനും പ്രതീക്ഷ; കണക്ക് പാറ്റേൺ ഇങ്ങനെ   


ജിഎസ്ടി രേഖകളോ ഇ–വേ ബില്ലുകളോ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തി. ഈ പഴുതു മുതലെടുത്തായിരുന്നു തട്ടിപ്പ്. നികുതി വെട്ടിക്കാൻ ചെന്നൈയിലെ വിവിധ സംഘങ്ങൾ വൻതോതിൽ ലോഹവസ്തുക്കൾ ട്രെയിൻ വഴി അയച്ചു. ഇതിൽ 70 ശതമാനവും ചെമ്പാണ്.
    

  • \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
      

         
    •   
         
    •   
        
       
  • എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
      

         
    •   
         
    •   
        
       
  • എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


റെയിൽവേയിൽനിന്നു പാട്ടത്തിനു ട്രെയിൻ എടുത്തവർ ചട്ടം ലംഘിച്ച് ഇതു മറിച്ചു പാട്ടത്തിനു നൽകിയതായും സ്ഥിരീകരിച്ചു. English Summary:
GST Intelligence Unearths 108 Crore Copper Smuggling & Tax Evasion on Private Train: Copper smuggling operation busted in Chennai involving private parcel trains evading GST. A gang smuggled copper and other metals, resulting in ₹108 crore in tax evasion, with one arrest made and investigations ongoing.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156723