search

പശുവിറച്ചി കഴിച്ചെന്നാരോപിച്ച് അഖ്‌ലാഖിനെ മർദിച്ചുകൊന്ന കേസ്; കുറ്റപത്രം പിൻവലിക്കാൻ യുപി സർക്കാർ

deltin33 Yesterday 11:13 views 1032
  



നോയിഡ ∙ യുപിയിലെ ദാദ്രിയിൽ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ (52) അടിച്ചുകൊല്ലുകയും മകൻ ഡാനിഷിനെ ഗുരുതരമായി പരുക്കേൽപിക്കുകയും ചെയ്ത കേസിൽ പ്രതികൾക്കെതിരായ കുറ്റപത്രം പിൻവലിക്കാൻ സംസ്ഥാന സർക്കാർ സുരജ്പുർ കോടതിയിൽ അപേക്ഷ നൽകി. ഡിസംബർ 12ന് അപേക്ഷ പരിഗണിക്കുമെന്നു സർക്കാർ അഭിഭാഷകൻ ഭഗ് സിങ് ഭാട്ടി സ്ഥിരീകരിച്ചു.

  • Also Read സ്വകാര്യ ട്രെയിനിൽ വൻ ചെമ്പുകടത്ത്; 108 കോടിയുടെ വെട്ടിപ്പുപിടിച്ചു   


2015 സെപ്റ്റംബർ 28ന്, പശുക്കിടാവിനെ കൊന്നതായി ക്ഷേത്രത്തിലെ മൈക്കിൽ വിളിച്ചു പറഞ്ഞതിനെത്തുടർന്നാണ് 18 പ്രതികൾ അഖ്‌ലാഖിനെ വീട്ടിൽനിന്നു വലിച്ചിറക്കി മർദിച്ചു കൊന്നെന്നാണു കേസ്. ആട്ടിറച്ചിയാണെന്നു കുടുംബം പറഞ്ഞിട്ടും മർദനം തുടർന്നു.

  • Also Read തദ്ദേശം പിടിച്ചാൽ നിയമസഭ; അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ 2021 ഫലം; യുഡിഎഫ് ലക്ഷ്യമിടുന്ന ‘2010’ എൽഡിഎഫിനും പ്രതീക്ഷ; കണക്ക് പാറ്റേൺ ഇങ്ങനെ   


ഫ്രിജിൽനിന്നു ലഭിച്ച ഇറച്ചി യുപി മൃഗസംരക്ഷണവകുപ്പ് പരിശോധിച്ച് ആട്ടിറച്ചിയാണെന്നു സ്ഥിരീകരിച്ചതിനെത്തുടർന്നു കുറ്റപത്രത്തിൽനിന്ന് പശുവിറച്ചി എന്ന പരാമർശം ഒഴിവാക്കിയിരുന്നു. രാജ്യമാകെ വൻ പ്രതിഷേധത്തിനു വഴിവച്ച കേസിൽ ബിജെപി പ്രാദേശിക നേതാവ് സഞ്ജയ് റാണയുടെ മകൻ വിശാൽ റാണയാണ് ഒന്നാംപ്രതി. 18 പ്രതികളിൽ 2 പേർ രോഗം മൂലം മരിച്ചു.
    

  • \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
      

         
    •   
         
    •   
        
       
  • എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
      

         
    •   
         
    •   
        
       
  • എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കണ്ടെടുത്തത് പശുവിറച്ചിയാണെന്ന മറ്റൊരു റിപ്പോർട്ട് മഥുരയിലെ ഫൊറൻസിക് ലാബിൽനിന്ന് ഏറെ മാസങ്ങൾക്കുശേഷം പുറത്തുവന്നു. തുടർന്നു ബിജെപി നേതാക്കൾ നൽകിയ പരാതിയിൽ അഖ്‌ലാഖിന്റെ കുടുംബത്തിലെ 5 പേരെ അറസ്റ്റ് ചെയ്യാൻ നീക്കം നടന്നു. എന്നാൽ, കോടതി അറസ്റ്റ് തടയുകയായിരുന്നു. \“ English Summary:
UP Government Seeks Withdrawal of Charges in Akhlaq Murder Case: Dadri Lynching Case involves the state government seeking to withdraw charges against the accused in the 2015 murder of Mohammad Akhlaq. The accused commits crime due to suspicion of slaughtering a cow. The case sparked nationwide protests and raised concerns about communal violence in India.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470081