തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ സപ്ലിമെന്ററി വോട്ടർപട്ടികകളിൽനിന്ന് സ്ഥാനാർഥികളടക്കമുള്ള വോട്ടർമാരുടെ പേരുകൾ രാഷ്ട്രീയമായി വെട്ടിനിരത്തപ്പെട്ടത് പട്ടിക പുതുക്കാൻ നൽകിയ അസാധാരണ സാഹചര്യം മൂലമാണ്. സ്ഥാനാർഥിത്വത്തിൽ കൈവരിച്ച മുൻതൂക്കം തകിടം മറിയുന്നതു തിരഞ്ഞെടുപ്പിൽ പാർട്ടികളുടെ ബലാബലത്തെ ബാധിക്കും.
Also Read സ്വർണം ചെമ്പായത് ക്ലറിക്കൽ പിഴവ് മാത്രമെന്ന വാദവുമായി വാസു
ഈ മാസം 4, 5 തീയതികളിലാണ് പട്ടികയിൽ പേരു ചേർക്കാനും വിലാസം ഉൾപ്പെടെ വിവരങ്ങൾ തിരുത്താനും പേരുകൾ നീക്കം ചെയ്യാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അവസരം നൽകിയത്. തിരഞ്ഞെടുപ്പിനു മുൻപ് അന്തിമ വോട്ടർപട്ടിക കമ്മിഷൻ ഒക്ടോബർ 25നു പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, കൊടുവള്ളി നഗരസഭ ഉൾപ്പെടെ ചില സ്ഥാപനങ്ങളിൽ വോട്ടർപട്ടിക പുതുക്കുന്ന നടപടികളിൽ വീഴ്ച വന്നതായി പരാതി ഉയർന്നു. ഇത്തരം സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ നീക്കി പുതിയവരെ നിയമിച്ചതിനു പുറമേ പൊതുവായി പട്ടിക പുതുക്കാൻ അവസരം നൽകി. ഈ പ്രദേശങ്ങളിലെ രാഷ്ട്രീയപ്രവർത്തകർ ഹൈക്കോടതിയിലും മറ്റും കേസ് നൽകിയ സാഹചര്യവും ഇതിനു പ്രേരണയായി.
Also Read തദ്ദേശം പിടിച്ചാൽ നിയമസഭ; അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ 2021 ഫലം; യുഡിഎഫ് ലക്ഷ്യമിടുന്ന ‘2010’ എൽഡിഎഫിനും പ്രതീക്ഷ; കണക്ക് പാറ്റേൺ ഇങ്ങനെ
ഇതിനിടെ മുൻകൂട്ടി സ്ഥാനാർഥി പ്രഖ്യാപനവുമായി ചില രാഷ്ട്രീയപാർട്ടികൾ രംഗത്തുവന്നത് എതിരാളികളെ അമ്പരപ്പിച്ചു. സ്ഥാനാർഥികൾ ആരെന്നു വ്യക്തമായതോടെ ഇവരുടെ ഉൾപ്പെടെ പേരുകൾ നീക്കം ചെയ്യാൻ പരാതികൾ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരായ (ഇആർഒ) തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കു പ്രവഹിച്ചു. പട്ടികയിൽനിന്ന് ഒരാളുടെ പേരു നീക്കം ചെയ്യാൻ വാർഡിലെ ഒരു വോട്ടറുടെ പിന്തുണയോടെ പരാതി നൽകിയാൽ മതി. മരണം, സ്ഥലംമാറ്റം, രേഖകളിലെ പിഴവുകൾ തുടങ്ങിയ വിവിധ കാരണങ്ങൾ ഇതിനായി ചൂണ്ടിക്കാട്ടാം.
\“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
MORE PREMIUM STORIES
ബന്ധപ്പെട്ട വോട്ടർ ജീവിച്ചിരിപ്പുണ്ടെങ്കിൽ അയാൾക്ക് നോട്ടിസ് അയച്ചു വിശദീകരണം തേടണമെന്ന വ്യവസ്ഥ ചിലയിടങ്ങളിൽ രാഷ്ടീയസ്വാധീനത്താൽ പാലിക്കപ്പെടാറില്ലെന്നും ആരോപണമുണ്ട്. ഇപ്പോൾ പട്ടികകളിൽനിന്നു പുറത്തായ സ്ഥാനാർഥികൾ ഉൾപ്പെടെ ഉള്ളവരുടെ അപ്പീലുകളിൽ കലക്ടർമാർ തീരുമാനം അറിയിക്കുന്നതു നീണ്ടാൽ മറ്റൊരു സ്ഥാനാർഥിയെ തേടുകയല്ലാതെ വഴിയില്ല.
Also Read ‘നിയമയുദ്ധവുമായി മുന്നോട്ട്, എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കും’: എം.വി.ഗോവിന്ദൻ
ഇനിയും പേര് ചേർക്കാമെന്നു വാദം
വോട്ടർ പട്ടികയിൽ ഇനി പേരുചേർക്കാൻ അവസരം നൽകാനാവില്ലെന്ന നിലപാടാണു തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതർ സ്വീകരിച്ചത്. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതും തുടർന്ന് 2 ദിവസം അവസരം നൽകിയതും ഇനി അപേക്ഷ ലഭിച്ചാൽ ഹിയറിങ് നടത്താനുള്ള നിശ്ചിത സമയമില്ലെന്നതും കാരണമായി ചൂണ്ടിക്കാട്ടി.
എന്നാൽ, കേരള പഞ്ചായത്തീരാജ് ആക്ടിലെ 23, 24 വകുപ്പുകൾ പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 79, 80 വകുപ്പുകൾ പ്രകാരവും സമർപ്പിക്കുന്ന ആക്ഷേപവും അവകാശവാദവും നാമനിർദേശപത്രിക സ്വീകരിക്കുന്ന അവസാനദിവസത്തിനു മുൻപു വരെ സ്വീകരിക്കാമെന്നാണു വ്യവസ്ഥ. English Summary:
The Controversy Behind Name Removals from Voter Lists: Kerala Local Body Elections voter list irregularities are causing concerns. The removal of names from the supplementary voter lists due to politically motivated complaints and the unusual circumstances surrounding the list update are significantly impacting the election\“s fairness and balance.