search

പ്രവർത്തകരുടെ ആത്മഹത്യ: ബിജെപി പ്രതിരോധത്തിൽ; ആത്മഹത്യകൾ നേതൃത്വത്തിനെതിരെ ഗുരുതര പരാതി ഉന്നയിച്ച്

deltin33 The day before yesterday 11:14 views 806
  



തിരുവനന്തപുരം∙ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തന്നെ നേരിട്ട് ഓരോ ദിവസത്തെയും പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിച്ച തിരുവനന്തപുരം കോർപറേഷനിൽ, സീറ്റിനെച്ചൊല്ലി പ്രവർത്തകൻ  ആത്മഹത്യ ചെയ്തത് ബിജെപിയെ പ്രതിരോധത്തിലാക്കി. 25 വർഷമായി ആർഎസ്എസിൽ പ്രവർത്തിക്കുന്ന ആനന്ദ് തമ്പി സീറ്റ് കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തെന്ന വാർത്തയുടെ ഞെട്ടലിലായിരുന്നു ബിജെപി നേതാക്കളും പ്രവർത്തകരും. അതിനിടയിലാണ് ഇന്നലെ രാവിലെ നെടുമങ്ങാട് 16ാം വാർഡിൽ സ്ഥാനാർഥിത്വം കിട്ടിയില്ലെന്നറിഞ്ഞ് ശാലിനി എന്ന മഹിളാ മോർച്ച ജില്ലാ നേതാവ് ആത്മഹത്യാശ്രമം നടത്തിയെന്ന വിവരമറിഞ്ഞത്.

  • Also Read ‘ആർഎസ്എസ് നേതാക്കള്‍ വ്യക്തിഹത്യ നടത്തി; പുറത്തിറങ്ങാന്‍ കഴിയാത്ത വിധം അപവാദം പറഞ്ഞു, വ്യക്തിവൈരാഗ്യം തീർ‌ത്തു’   


കൗൺസിലറായിരുന്ന തിരുമല അനിൽ കുമാറിന്റെ ആത്മഹത്യയുടെ ആഘാതം എത്രത്തോളമായിരിക്കും ബിജെപിയെ തിരഞ്ഞെടുപ്പിൽ ബാധിക്കുകയെന്ന ആശങ്ക പാർട്ടി കേന്ദ്രങ്ങളിൽ നിലനിൽക്കുമ്പോഴാണ് സീറ്റ് കിട്ടാത്തതിനെച്ചൊല്ലി ആനന്ദിന്റെ ആത്മഹത്യ. പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര പരാതിയുന്നയിച്ചായിരുന്നു രണ്ട് ആത്മഹത്യയും.

ആനന്ദ് തമ്പി ബിജെപിയുടെ പ്രവർത്തകനല്ലെന്നും നേതാവല്ലെന്നുമൊക്കെ ബിജെപി സംസ്ഥാന, ജില്ലാ നേതൃത്വം വിശദീകരിക്കുമ്പോഴും ആർഎസ്എസ് തള്ളിപ്പറയാൻ തയാറായില്ല. ആർഎസ്എസ് മണ്ഡലത്തിന്റെ പല ചുമതലകളിലും പ്രവർത്തിച്ചു. ഇപ്പോൾ സജീവമല്ലെങ്കിലും ആനന്ദിന്റെ കുടുംബം ആർഎസ്എസിന്റെ പൂർണ അനുഭാവത്തിലാണ്. സ്ഥാനാർഥിയാകാനുള്ള താൽപര്യം അടുത്ത സുഹൃത്തുക്കളായ ബിജെപിക്കാരോടു പറഞ്ഞെങ്കിലും ഗൗരവമായ ചർച്ചയ്ക്കു വന്നിരുന്നില്ല. അതാണ് ബിജെപിയുടെ വാർഡ്തല പട്ടികയിൽ വരാതെ പോയതെന്നാണ് ആർഎസ്എസ് നേതൃത്വത്തിന് ബിജെപി നൽകുന്ന വിശദീകരണം. ആനന്ദ് ഉന്നയിച്ച ആരോപണവും ജില്ലയിലെ ബിജെപി നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കി. സാമ്പത്തിക ക്രമക്കേട് മുതൽ മണ്ണു മാഫിയ ബന്ധമടക്കമുള്ള ആരോപണങ്ങൾക്കു മറുപടി പറയേണ്ട അവസ്ഥയിലാണ് സംസ്ഥാന നേതൃത്വം.
    

  • ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി ‌
      

         
    •   
         
    •   
        
       
  • അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
      

         
    •   
         
    •   
        
       
  • മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തുടർ ആത്മഹത്യകൾ സിപിഎമ്മും കോൺഗ്രസും ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കുമ്പോൾ കൃത്യമായ മറുപടി ബിജെപിക്കില്ല. സംസ്ഥാന, ജില്ലാ നേതൃത്വം സ്ഥാനാർഥിനിർണയം ഉൾപ്പെടെ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടെന്നതു ചില നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ആഗ്രഹിച്ചിട്ടും സീറ്റ് കിട്ടാത്ത നേതാക്കളെ കണ്ട് സംസാരിക്കാൻ നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവുമുയർന്നു. English Summary:
BJP in defensive over party members suicides
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470614