തിരുവനന്തപുരം∙ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിഴിഞ്ഞം മുക്കോല ശാഖയില്‍ ബോംബ് ഭീഷണി. ബാങ്ക് തകര്‍ക്കുമെന്നു കാട്ടി രാവിലെ ഏഴു മണിക്കാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. പത്തു മണിയോടെ ബോംബ് സ്‌ഫോടനമുണ്ടാകുമെന്നായിരുന്നു ഭീഷണി. ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
- Also Read \“നീ കത്തിയെരിഞ്ഞു ചാകടാ\“...: കൊച്ചിയിൽ മധ്യവയസ്കനെ പെട്രോളൊഴിച്ച് തീ കൊളുത്തി, ആക്രമണം റോഡരികിൽ ഉറങ്ങുമ്പോൾ
ഭീഷണി സന്ദേശത്തില്‍ എല്‍ടിടിഇ പരാമര്‍ശമുണ്ടെന്നാണു സൂചന. ഇതേ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എംഎസ് സി ഷിപ്പിങ് കമ്പനിയുടെ ഓഫിസിലും പൊലീസ് പരിശോധന നടത്തി. ranjanbabu@underworld.dog എന്ന ഇമെയില്‍ വിലാസത്തില്‍നിന്നാണ് ഭീഷണി സന്ദേശം എത്തിയത്. English Summary:
Bomb Threat in Bank: South Indian Bank\“s Vizhinjam mukkola branch received a bomb threat email mentioning LTTE, prompting a police and bomb squad investigation in Thiruvananthapuram. No explosives found. |
|