search

ദാമ്പത്യ തർക്കം; ഭാര്യയെയും രണ്ട് മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, കുഴിയിൽ മറവുചെയ്തു; ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

LHC0088 Yesterday 11:15 views 635
  



ഭാവ്നഗര്‍ ∙ ഗുജറാത്തിലെ ഭാവ്നഗറിൽ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസിൽ ഗുജറാത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശൈലേഷ് ഖംഭ്ലയെയാണ് (39) ഭാര്യ നയനയെയും (42) ഒൻപതു വയസ്സുകാരനായ മകനെയും പതിമൂന്ന് വയസ്സുകാരിയായ മകളെയും കൊലപ്പെടുത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്. ശൈലേഷും ഭാര്യയും തമ്മിലുള്ള ദാമ്പത്യ തർക്കമാണ് കൊലപാതക കാരണമെന്നാണ് വ്യക്തമാകുന്നത്. തർക്കത്തെ തുടർന്ന് മൂവരെയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ശൈലേഷിന്റെ തലജ റോഡിലെ ഫോറസ്റ്റ് കോളനിയിലുള്ള ഓദ്യോഗിക വസതിക്കു സമീപം ആറടി താഴ്ചയുള്ള കുഴിയിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.  

  • Also Read ചെങ്കോട്ട സ്ഫോടനം: ഭീകരർ ഡ്രോൺ ആക്രമണത്തിനും പദ്ധതിയിട്ടു? ഉമറിന്റെ കൂട്ടാളി പിടിയിൽ; ഡ്രോൺ നിർമാണ വിദഗ്ധൻ   


നവംബർ ആദ്യവാരം ദീപാവലി ആഘോഷിക്കാനാണ് സുറത്തിൽ നിന്നും നയനയും രണ്ട് മക്കളും ഭാവനഗറിൽ എത്തിയത്. നവംബർ 5ന് ഭാര്യയും മക്കളും വീട് വീട്ടിറങ്ങി പോയെന്ന് കാട്ടി ശൈലേഷ് പൊലീസിനെ സമീപിച്ചു. താൻ ജോലിക്കു പോയ സമയത്താണ് മൂവരും വീട്ടിൽ നിന്ന് പോയതെന്നും ശൈലേഷ് പൊലീസിനെ അറിയിച്ചു. നയനയും മക്കളും ഓട്ടോറിക്ഷയിൽ കയറി പോകുന്നത് കോളനിയിലെ സുരക്ഷാജീവനക്കാരൻ കണ്ടിരുന്നെന്നും ശൈലേഷ് പൊലീസിനോട് പറഞ്ഞിരുന്നു.  

എന്നാൽ സുരക്ഷാജീവനക്കാരനെ ചോദ്യം ചെയ്തപ്പോൾ ശൈലേഷ് പറ‍ഞ്ഞ കാര്യം അയാൾ നിഷേധിക്കുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്തപ്പോൾ ശൈലേഷിന്റെ മൊഴികളിൽ വൈരുദ്ധ്യവുമുണ്ടായിരുന്നു. അന്വേഷണത്തോട് അനുബന്ധിച്ച് ശൈലേഷിന്റെ ഫോൺ കോൾ ഹിസ്റ്ററി പരിശോധിച്ചപ്പോൾ മൂവരെയും കാണാതാക്കുന്നതിന് തലേദിവസങ്ങളിൽ ശൈലേഷ് തന്റെ ജൂനിയര്‍ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഔദ്യോഗിക വസതിക്ക് സമീപം മാലിന്യം ഉപേക്ഷിക്കാനായി രണ്ട് കുഴി കുഴിക്കാൻ ശൈലേഷ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി ജൂനിയർ ഉദ്യോഗസ്ഥൻ മൊഴി നൽകി.  

  • Also Read സുരക്ഷ ഒരുക്കിയത് ഡോവൽ തന്ത്രം; അവർക്കായി ഇന്ത്യ പിണക്കിയത് ഒരു രാജ്യത്തെ; വധശിക്ഷാ വിധിയിലും ഹസീന ഭയക്കേണ്ട   

    

  • സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
  • കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നവംബര്‍ 2ന് കുഴി കുഴിക്കുകയും നവംബർ 6ന് കുഴി മൂടാൻ ശൈലേഷ് ആവശ്യപ്പെട്ടതായും ജൂനിയർ ഉദ്യോഗസ്ഥൻ മൊഴി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ നയനയുടെയും രണ്ട് മക്കളുടെയും മൃതദേഹം കുഴിയിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് ശൈലേഷ് കുറ്റം സമ്മതിക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. നയനയ്ക്ക സുറത്തിൽ താമസിക്കാൻ താൽപര്യമില്ലായിരുന്നു തുടർന്ന് ഭാവനഗറിലേക്ക് താമസം മാറണമെന്ന് നിരന്തരം ആവശ്യപ്പെടുമായിരുന്നു. എന്നാൽ ശൈലേഷിന് ഈ തീരുമാനത്തോട് എതിർപ്പുണ്ടായിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.  English Summary:
Marital Dispute Leads to Triple Murder: Gujarat forest officer arrested for murdering his wife and two children due to a domestic dispute. The victims were suffocated and buried near the officer\“s residence, leading to his arrest after inconsistencies in his statements and call records were discovered.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158761