search

എസ്ഐആർ പ്രഹരശേഷി

deltin33 12 hour(s) ago views 90
  



കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവം സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികളുടെ ജോലിഭാരവും സമ്മർദവും സംബന്ധിച്ച ആശങ്കകൾ പെ‍ാതുസമൂഹത്തിന്റെ മുന്നിലെത്തിച്ചിരിക്കുകയാണ്.

സമയബന്ധിതമായി എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുവാങ്ങുന്ന കാര്യത്തിൽ ഏറെ സമ്മർദത്തിലായിരുന്നു അനീഷ്. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് ഒന്നാം വാ‍ർഡിൽ 10–ാം നമ്പർ ബൂത്തിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന്. എസ്ഐആർ എത്രയുംവേഗം പൂർത്തീകരിക്കണമെന്ന ഒൗദ്യോഗിക നിർദേശംകൂടി വന്നതോടെ അനീഷ് കടുത്ത മാനസികസമ്മർദത്തിലായെന്നു പറയുന്നു. ഫോം വിതരണത്തിനു പോകുമ്പോൾ കോൺഗ്രസ് ബൂത്ത് ഏജന്റിനെ ഒപ്പംകൂട്ടിയതിന് അനീഷിനു സിപിഎം ഭീഷണി ഉണ്ടായിരുന്നതായി കോൺഗ്രസും ബിജെപിയും ആരോപിക്കുന്നുമുണ്ട്. ഈ ആരോപണം സിപിഎം നിഷേധിക്കുന്നു.

  • Also Read ‘അവരുടെ ഏരിയയല്ലേ, നിൽക്കാൻ കഴിയില്ല’: ബിഎൽഒ അനീഷിന്റെ ഫോൺസംഭാഷണം പുറത്ത്   


അനീഷിന്റെ മരണകാരണം സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ടെങ്കിലും, എസ്ഐആർ നടപടികൾ തുടങ്ങിയശേഷം മനസ്സമാധാനം നഷ്ടപ്പെട്ട ബിഎൽഒമാരുടെ പ്രശ്നങ്ങളിലേക്കു വഴിതുറക്കാൻ ഈ സംഭവം കാരണമായിരിക്കുന്നു. ഇൗ മാസം 4 മുതൽ ഒരു മാസത്തെ സമയം നൽകിയശേഷം ഇതു വേഗത്തിലാക്കാൻ ആവശ്യപ്പെട്ടത് ബിഎൽഒമാരെ കൂടുതൽ സമ്മർദത്തിലാക്കിയിട്ടുണ്ട് എന്നതിൽ സംശയമില്ല. മനുഷ്യസാധ്യമല്ലാത്ത ജോലിക്ക് മനുഷ്യത്വമില്ലാത്ത സമയപരിധികൂടി അടിച്ചേൽപിക്കുന്നത് ക്രൂരമാണെന്നാണ് ഇവർ ആരോപിക്കുന്നത്. ജോലിഭാരം കൂട്ടി ഇവരെ സമ്മർദത്തിലാക്കിയെന്ന ആരോപണം വ്യാപകമായി ഉയരുമ്പോഴും ഇതു നിഷേധിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ.
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഒരു മാസം സമയം അനുവദിച്ചിട്ട് ഒരാഴ്ചകൊണ്ടു തീർക്കാൻ സമ്മർദം, ഒരു വീട്ടിൽ പല ബൂത്തിലെ വോട്ടർമാർ, പല വീടുകളിലും എത്തുമ്പോൾ ആളില്ലാത്ത സാഹചര്യം, 2002ലെ വോട്ടർപട്ടികയിലെ വിവരങ്ങൾ വോട്ടറുടെ പക്കലില്ല, വോട്ടർമാരുടെ സംശയങ്ങൾ തുടങ്ങി പല കാരണങ്ങൾകെ‍ാണ്ടും ബിഎൽഒമാർ വലയുന്നു. വോട്ടർമാരുടെ 2002ലെ വിവരങ്ങൾ എന്യൂമറേഷൻ ഫോമിൽ ചേർക്കുകയാണ് വലിയ വെല്ലുവിളി. ഇതു കൃത്യമായി പൂരിപ്പിക്കാതെയാണ് ഫോം വോട്ടർമാർ തിരികെനൽകുന്നത്. ഇൗ വിവരങ്ങൾ കണ്ടെത്താൻ 2002ലെ വോട്ടർപട്ടിക ബിഎൽഒമാർക്കു നൽകിയിട്ടുണ്ടെങ്കിലും തിരഞ്ഞു കണ്ടെത്തുക ഏറെ ബുദ്ധിമുട്ടാണ്. ഒരു ബിഎൽഒ കൈകാര്യം ചെയ്യേണ്ടത് 600 മുതൽ 1500 വരെ വോട്ടർമാരെയാണ്.

  • Also Read കച്ചവടക്കാരാണോയെന്ന ധാരണയിൽ വാതിൽ തുറക്കില്ല, മറ്റു ചിലർ വോട്ട് വേണ്ടെന്ന നിലപാടിൽ സഹകരിക്കില്ല; അതികഠിനം ബിഎൽഒമാരുടെ ജോലി   


നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എസ്ഐആറും തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടികളും ഒരേസമയം ആരംഭിച്ചതോടെ റവന്യു ഓഫിസുകളിലെ സേവനങ്ങൾ വൈകുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. താലൂക്ക് ഓഫിസുകളിലെയും വില്ലേജ് ഓഫിസുകളിലെയും സേവനങ്ങൾ സമയബന്ധിതമായി നിർവഹിക്കാനാകാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ. തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും പരസ്പരം ബാധിക്കാതെ മുന്നോട്ടുകെ‍ാണ്ടുപോകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും താഴെത്തട്ടിൽ കാര്യങ്ങൾ ഇപ്പോഴും സങ്കീർണമാണ്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്ഐആർ നടപടികൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ്. ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വിഷയത്തിൽ കോടതി ഇടപെട്ടില്ല. സുപ്രീം കോടതിയെ സമീപിക്കുകയോ സുപ്രീം കോടതിയിലുള്ള എസ്ഐആർ കേസിൽ തീർപ്പുണ്ടായ ശേഷം ഹൈക്കോടതിയെ സമീപിക്കുകയോ ചെയ്യണമെന്നായിരുന്നു ഹൈക്കോടതി നിർദേശം.

ബിഎൽഒ അനീഷ് ജോർജിന്റെ ആത്മഹത്യ, തിരഞ്ഞെടുപ്പു കമ്മിഷൻ അടിച്ചേൽപിച്ച ജോലിസമ്മർദത്തെത്തുടർന്നാണെന്ന് ആരോപിച്ച് സംസ്ഥാനവ്യാപകമായി ഇന്നലെ ബിഎൽഒമാർ വിവിധ സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ജനാധിപത്യത്തിന്റെ അടിത്തറയായ തിരഞ്ഞെടുപ്പുപ്രക്രിയ നീതിയുക്തമാക്കാൻ വോട്ടർപട്ടികയിൽ കാലാനുസൃതമായ ശുദ്ധീകരണം വേണമെന്നതിൽ തർക്കമില്ല. അതുപക്ഷേ, ഇതിനു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് അമിത ജോലിഭാരവും കടുത്ത മാനസികസമ്മർദവും നൽകിയാകരുതെന്നു മാത്രം. വൃഥാന്യായങ്ങൾ കെ‍ാണ്ടല്ല, മനുഷ്യത്വംകെ‍ാണ്ടുവേണം തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ സങ്കീർണ വിഷയത്തെ സമീപിക്കാൻ. English Summary:
BLO\“s Tragic Death: Booth Level Officer Death raises questions about SIR pressure. The incident highlights the concerns about workload and stress related to the Special Intensive Revision (SIR) process, urging a reevaluation of the support and resources provided to election officials. This situation calls for a more humane approach to managing the complexities of electoral duties.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470004