search

അൻമോൽ ബിഷ്ണോയിയെ ഉടൻ ഇന്ത്യയിലെത്തിക്കും; നാടുകടത്തിയത് ലൂസിയാനയിൽ നിന്ന്, വിമാനമിറങ്ങുമ്പോൾ അറസ്റ്റ് ഉറപ്പെന്ന് സൂചന

LHC0088 Yesterday 11:16 views 560
  

  

    



ന്യൂയോർക്ക്∙ യുഎസിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരായ 200 പേരെ വഹിച്ചുകൊണ്ടുള്ള വിമാനം ഇന്ന് രാവിലെ 10 മണിക്ക് ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേരും. ഗുണ്ടാ നേതാവ് അൻമോൽ ബിഷ്ണോയി, പഞ്ചാബ് സർക്കാർ അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികൾ, 197 അനധികൃത കുടിയേറ്റക്കാർ എന്നിവരാണ് വിമാനത്തിലുള്ളത്.

  • വീടെന്ന സ്വപ്‌നം ബാക്കിയായി; 8 മാസം ഗര്‍ഭിണിയായ ഇന്ത്യക്കാരിക്ക് സിഡ്‌നിയിൽ കാറിടിച്ച് ദാരുണാന്ത്യം Other Countries
      

         
    •   
         
    •   
        
       
  • അൻമോൽ ബിഷ്ണോയിയെ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയെന്ന് സൂചന; നിർണായ നീക്കവുമായി ഡിഎച്ച്എസ് US News
      

         
    •   
         
    •   
        
       


മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം, നടൻ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പ് എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള ഒട്ടേറെ ക്രിമിനൽ കേസുകളിൽ അന്വേഷണം നേരിടുന്ന ഗുണ്ടാ നേതാവാണ് അൻമോൾ ബിഷ്ണോയി. നിലവിൽ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനാണ് ഇയാൾ.   അൻമോൽ ബിഷ്ണോയി രാജ്യം വിടാൻ ഉപയോഗിച്ച വ്യാജ പാസ്പോർട്ട്∙ ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

2024 ഒക്ടോബർ 12ന് നടന്ന കൊലപാതകത്തിൽ അൻമോലാണ് പ്രധാന ഗൂഢാലോചനക്കാരൻ എന്ന് മുംബൈ ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. അക്രമികളെ സുരക്ഷിത ചാനലുകളിലൂടെ ഇയാൾ വിദേശത്ത് നിന്ന് നിയന്ത്രിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2024 ഏപ്രിലിൽ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പ് കേസിൽ പ്രതിയാണ്. ഓപ്പറേഷൻ വിദൂരമായി ഏകോപിപ്പിച്ചത് അൻമോളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഗായകൻ സിദ്ദു മൂസേവാല വെടിയേറ്റ് കൊല്ലപ്പെടുന്നതിന് ആഴ്ചകൾക്ക് മുൻപ്, 2022 ഏപ്രിലിൽ വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാൾ ഇന്ത്യയിൽ നിന്ന് പലായനം ചെയ്തത്.

∙ ട്രാക്ക് ചെയ്ത് നിരീക്ഷിച്ച് യുഎസ്
വടക്കേ അമേരിക്കൻ നഗരങ്ങൾക്കിടയിൽ സഞ്ചരിക്കുന്നതിനിടെയാണ് അൻമോലിനെ യുഎസ് അധികൃതർ കസ്റ്റഡിയിലെടുത്തത്. ഇയാൾ എൻക്രിപ്റ്റഡ് കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമുകൾ വഴി വിദേശത്ത് നിന്ന് ഗുണ്ടാ പ്രവർത്തനങ്ങൾ തുടർന്നിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി.

കഴിഞ്ഞ വർഷം കലിഫോർണിയയിൽ തടങ്കലിലായതിന് പിന്നാലെ, ജുഡീഷ്യൽ മേൽനോട്ടത്തിൽ നിലനിർത്തുന്നതിനായി അൻമോലിന്റെ ശരീരത്തിൽ  കണങ്കാൽ മോണിറ്റർ (ജിപിഎസ് സംവിധാനമുള്ള ഇലക്ട്രോണിക് ഉപകരണം) ഘടിപ്പിച്ചിരുന്നു. പ്രതികളെയും പരോളിലുള്ളവരെയും നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഈ ട്രാക്കിങ് ഉപകരണം നീക്കം ചെയ്യാൻ എളുപ്പമുള്ളതല്ല. ലൂസിയാനയിൽ നിന്നാണ് അൽമോലിന്റെ നാടുകടത്തൽ നടപടികൾ പൂർത്തിയാക്കിയത്.

∙കസ്റ്റഡിയിൽ എടുക്കാൻ ഏജൻസികളുടെ മത്സരം
അൻമോളിന്റെ വരവോടെ, ഇയാളെ ആദ്യം കസ്റ്റഡിയിലെടുക്കാൻ കേന്ദ്ര ഏജൻസികൾ തയ്യാറെടുക്കുകയാണ്. ബിഷ്ണോയി സംഘവുമായി ബന്ധപ്പെട്ട അന്തർസംസ്ഥാന തീവ്രവാദ ശൃംഖലകളെ പിന്തുടരുന്ന നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി  കസ്റ്റഡിക്ക് ശക്തമായി ശ്രമിക്കാൻ സാധ്യതയുണ്ട്. അതേസമയം, മഹാരാഷ്ട്രയിലെ കേസുകൾ ചൂണ്ടിക്കാട്ടി ഇയാളെ കൈമാറാൻ മുംബൈ പൊലീസ് നേരത്തെ രണ്ട് വ്യത്യസ്ത അപേക്ഷ അയച്ചിരുന്നു. ഏത് ഏജൻസി ആദ്യം കസ്റ്റഡിയിൽ എടുക്കണം എന്ന് കേന്ദ്ര സർക്കാരായിരിക്കും തീരുമാനിക്കുക.

∙ഡൽഹിയിൽ ഇറങ്ങിയ ഉടൻ അറസ്റ്റ് ചെയ്യണം: സീഷാൻ സിദ്ദിഖി
അന്തരിച്ച ബാബ സിദ്ദിഖിയുടെ മകനും എൻസിപി നേതാവുമായ സീഷാൻ സിദ്ദിഖി, അൻമോളിനെ യുഎസ് പ്രദേശത്ത് നിന്ന് നാടുകടത്തതായി  സ്ഥിരീകരിക്കുന്ന ഇമെയിൽ ലഭിച്ചതായി അറിയിച്ചിരുന്നു. കൊല്ലപ്പെട്ട  ബാബ സിദ്ദിഖിയുടെ കുടുംബം എന്ന നിലയിൽ തങ്ങൾക്ക് ഔദ്യോഗിക അപ്‌ഡേറ്റുകൾ ലഭിക്കാൻ അവകാശമുണ്ടെന്നും, അൻമോൾ ഡൽഹിയിൽ ഇറങ്ങിയ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. English Summary:
Anmol Bishnoi, a wanted gangster, deported from the US, has arrived in Delhi. He is wanted in connection with several criminal cases, including the murder of Baba Siddique and the shooting outside Salman Khan\“s residence, and is now facing custody battles between various Indian agencies.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158992