search

സ്വത്ത് ദുരുപയോഗം: ‘സ്ത്രീകൾ വിൽപത്രം തയാറാക്കണം’; നിർദേശവുമായി സുപ്രീം കോടതി

deltin33 Yesterday 11:17 views 547
  



ന്യൂഡൽഹി ∙ മരണാനന്തരം സ്വത്ത് ഇഷ്ടാനുസരണം വിതരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ സ്ത്രീകളും വിൽപത്രം എഴുതിവയ്ക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഹിന്ദു പിന്തുടർച്ചാവകാശം ബാധകമാകുന്ന സ്ത്രീകൾ നിർബന്ധമായും വിൽപത്രം എഴുതണമെന്നു നിർദേശിച്ച കോടതി, ഇത് എല്ലാ സ്ത്രീകൾക്കും ബാധകമാണെന്നും ഓർമിപ്പിച്ചു. മരണാനന്തരം മാതാപിതാക്കളും ഭർത്താവും തമ്മിലുള്ള വ്യവഹാരം ഒഴിവാക്കാൻ കൂടിയാണ് നിർദേശം.

  • Also Read നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി: ‘പ്രസിഡൻഷ്യൽ റഫറൻസിൽ’ സുപ്രീം കോടതി ഇന്ന് മറുപടി നൽകും   


വിൽപത്രം ഇല്ലാതെ മരിക്കുന്ന സ്ത്രീകളുടെ സ്വത്തിന്റെ അവകാശം മുൻഗണന പ്രകാരം ഭർത്താവിനും മക്കൾക്കുമാണെന്ന് 1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ 15(1)–ാം വകുപ്പിലുണ്ട്. അതു ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചുകൊണ്ടാണു പ്രായഭേദമില്ലാതെ എല്ലാ ഹിന്ദു സ്ത്രീകളും ഉടൻ വിൽപത്രം എഴുതണമെന്നു കോടതി നിർദേശിച്ചത്. ഓരോ കേസിലെയും വസ്തുതകളുടെ അടിസ്ഥാനത്തിലാണു തീരുമാനമെടുക്കേണ്ടതെന്നും ജഡ്ജിമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വിൽപത്രം ഇല്ലാതെ ഒരു സ്ത്രീ മരിച്ചാൽ സ്വത്ത് കേസ് ഫയൽ ചെയ്യും മുൻപു കക്ഷികൾ തമ്മിൽ മുൻകൂർ മധ്യസ്ഥശ്രമം നടത്തണമെന്നും കോടതി പറഞ്ഞു.

ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്ക് എതിരായതിനാൽ പിന്തുടർച്ചാവകാശ നിയമത്തിലെ 15(1)–ാം വകുപ്പ് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. ഈ വകുപ്പു പ്രകാരം പാരമ്പര്യമായി കിട്ടുന്നതിനു പുറമേ, സ്വയം സമ്പാദിച്ച സ്വത്തും ഭർത്താവിലേക്കു പോകുന്ന സ്ഥിതിയുണ്ട്. അത് ഏകപക്ഷീയമാണെന്നും മാതാപിതാക്കൾക്കും അവകാശം നൽകണമെന്നുമാണ് ഹർജിയിൽ ഉന്നയിച്ചത്.
    

  • മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
      

         
    •   
         
    •   
        
       
  • പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
      

         
    •   
         
    •   
        
       
  • India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Supreme Court Mandates: Will writing is essential for women to ensure their property is distributed according to their wishes after death. The Supreme Court emphasizes the importance of women, especially those under Hindu Succession law, to prepare wills to avoid disputes. This proactive step helps prevent legal battles among family members regarding inheritance.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470174