search

സുഗമദർശനംഅവകാശം

Chikheang Yesterday 11:17 views 1077
  



ചെ‌ാവ്വാഴ്ച ശബരിമലയിൽ പൊലീസിന്റെ നിയന്ത്രണങ്ങൾ അപ്പാടെ പാളി, തിക്കിലും തിരക്കിലും പെട്ട് ദർശനം കിട്ടാതെ എത്രയോ തീർഥാടകർ മലയിറങ്ങിയതു സങ്കടക്കാഴ്ചയായി. ആറുമാസം മുൻപേ ശബരിമലയിൽ ഒരുക്കങ്ങൾ തുടങ്ങേണ്ടിയിരുന്നുവെന്നു ഹൈക്കോടതി ഇന്നലെ ഓർമിപ്പിച്ചതിൽ പ്രതിഫലിക്കുന്നതും ഈ സാഹചര്യംതന്നെ.  തിരക്കു നിയന്ത്രണത്തിനു ശാസ്ത്രീയ, പ്രഫഷനൽ നടപടികൾ വേണമെന്നു നിർദേശിച്ച കോടതി, തീർഥാടകരെ ശ്വാസംമുട്ടിച്ചു ദുരന്തത്തിലേക്കു തള്ളിവിടാനാവില്ലെന്നു വ്യക്തമാക്കിയിട്ടുമുണ്ട്.  

  • Also Read ശബരിമലയിലെ തിരക്കിനു കുറവില്ല, സ്പോട് ബുക്കിങ് നിലയ്ക്കലിലും വണ്ടിപ്പെരിയാറിലും മാത്രം; ക്യൂ ശരംകുത്തി വരെ   


തീർഥാടനകാലത്ത് ശബരിമലയിലെത്തുന്നവർക്കു സുഗമമായി അയ്യപ്പദർശനം നടത്താൻ വഴിയെ‍ാരുക്കേണ്ടത് അടിസ്ഥാനപരമായ ആവശ്യംതന്നെയാണ്; അതു തീർഥാടകരുടെ അവകാശവുമാണ്. ഇപ്പോൾ സംഭവിക്കുന്നതോ? സുഗമദർശനം സാധ്യമാവുന്നില്ലെന്നു മാത്രമല്ല, ചിലർക്കെങ്കിലും ദർശനംപോലും നിഷേധിക്കപ്പെടുന്നു.   

തിരക്കുനിയന്ത്രണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമുണ്ടായ ഗുരുതരപാളിച്ച ഒരുകാരണവശാലും ആവർത്തിച്ചുകൂടാത്തതാണ്. ഇതിനു കാരണമായ ഏകോപനമില്ലായ്മയ്ക്കു സർക്കാർ സംവിധാനങ്ങളും ദേവസ്വം ബോർഡും മറുപടി പറയേണ്ടതുണ്ട്. ഇന്നലെ ഏതാണ്ടു നിയന്ത്രണവിധേയമായെങ്കിലും, തീർഥാടകരുടെ അഭൂതപൂർവമായ തിക്കും തിരക്കും കാരണം പമ്പ– സന്നിധാനം പാതയിൽ 10 മണിക്കൂർവരെ കാത്തുനിന്നിട്ടും പകുതി വഴിപോലും എത്താൻ കഴിയാത്ത സ്ഥിതിയായിരുന്നു ചെ‌ാവ്വാഴ്ച. പതിനെട്ടാംപടിക്കു മുന്നിലെത്താൻ താഴെ തിരുമുറ്റത്തും വലിയ നടപ്പന്തലിലും ഭക്തർ തടിച്ചുകൂടിയതോടെ തിക്കിലും തിരക്കിലും ഏതു സമയത്തും വലിയ അപകടം ഉണ്ടാകാവുന്ന അവസ്ഥപോലുമുണ്ടായി. കൊച്ചുകുട്ടികളുമായി എത്തിയവർ ശരിക്കും വലഞ്ഞു.  
    

  • 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
      

         
    •   
         
    •   
        
       
  • മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സന്നിധാനത്തെ സ്ഥിതി ഭയാനകമാണെന്നും തീർഥാടന ഒരുക്കങ്ങളിൽ പാളിച്ച ഉണ്ടായെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിനു തുറന്നുപറയേണ്ടിവന്നു. അടിയന്തരമായി ഇടപെടണമെന്നു കാണിച്ച് എഡിജിപിക്ക് അദ്ദേഹം കത്തും നൽകി. എന്നാൽ, ഇതു പൊലീസിന്റെ മാത്രം കുറ്റമായി കാണാൻ പാടില്ല. തീർഥാടനത്തിനായി സർക്കാരും ദേവസ്വം ബോർഡും പൊലീസും എല്ലാം ശരിയായ തയാറെടുപ്പു നടത്താത്തതിന്റെ പോരായ്മയാണ് അവിടെ വ്യക്തമായത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വന്നതാണ് ഒരുക്കങ്ങൾക്കു തടസ്സമെന്ന ഒൗദ്യോഗികവാദവും ശരിയല്ല. പെരുമാറ്റച്ചട്ടം വന്നിട്ട് ഏതാനും ദിവസമേ ആയുള്ളൂ. മാസങ്ങൾക്കു മുൻപേ തുടങ്ങേണ്ട ഒരുക്കങ്ങളിൽ വരുത്തിയ അലംഭാവമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നു പറയാതെ വയ്യ.

  • Also Read ശബരിമല തീർഥാടകരുടെ ബസിൽ ലോറി ഇടിച്ചു; 11 പേർക്ക് പരുക്ക   


പ്രതിദിനം 70,000 പേർക്ക് വെർച്വൽ ക്യു വഴിയും 20,000 പേർക്കു സ്പോട്ട് ബുക്കിങ് വഴിയും ദർശനം എന്നതായിരുന്നു ദേവസ്വം ബോർഡും സർക്കാരും ലക്ഷ്യമിട്ടത്. നട തുറക്കുംമുൻപേ വൃശ്ചികം 12 വരെയുള്ള വെർച്വൽ ക്യൂ പൂർത്തിയായി. അതിൽനിന്നുതന്നെ തീർഥാടനത്തിന്റെ ആദ്യദിവസങ്ങളിൽത്തന്നെ വലിയതിരക്ക് ഉണ്ടാകുമെന്ന സൂചന ലഭിച്ചതാണ്. എന്നാൽ‌, അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ദേവസ്വം ബോർഡും പൊലീസും ഏർപ്പെടുത്തിയില്ല.

തിരക്കു നിയന്ത്രണം പാളിയത് 20,000 കഴിഞ്ഞും സ്പോട്ട് ബുക്കിങ് അനുവദിച്ചതു മൂലമാണെന്നു പൊലീസ് പറയുന്നു. അതിനാൽ സ്പോട്ട് ബുക്കിങ്ങിനു കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും പതിനെട്ടാംപടി കയറാനുള്ള ക്യൂവിന്റെ നീളം കുറയ്ക്കാൻ കഴിയുന്നില്ല. നിയന്ത്രണത്തിന് ആദ്യം ശ്രദ്ധിക്കേണ്ടത് പതിനെട്ടാംപടിയാണ്. മിനിറ്റിൽ 80 മുതൽ 85 പേരെ വരെ പടി കയറ്റിയാലേ നീണ്ട നിര കുറയ്ക്കാൻ കഴിയൂ. അതിനു തക്ക പരിചയസമ്പന്നരായ പൊലീസുകാരെ ഡ്യൂട്ടിക്കു നിയോഗിക്കാനാകാതെ വന്നതും വീഴ്ചയാണ്.   

പതിനെട്ടാംപടി കയറാൻ മണിക്കൂറുകൾ കാത്തുനിൽക്കുന്നവർക്കു കുടിവെള്ളം കൊടുക്കാനുള്ള ഉത്തരവാദിത്തം ദേവസ്വം ബോർഡ് കുറ്റമറ്റു പാലിക്കേണ്ടതുണ്ട്. ചെ‍ാവ്വാഴ്ച ക്യൂ മണിക്കൂറുകൾ നീണ്ടതോടെ ഭക്ഷണം കഴിക്കാനാവാതെ ഒട്ടേറെ പ്രമേഹരോഗികൾ തളർന്നുവീഴുകയുണ്ടായി. മുൻവർഷങ്ങളിൽ ക്യൂ നിൽക്കുന്നവർക്കു ബിസ്കറ്റ് കൊടുക്കുമായിരുന്നു.   

ശബരിമലയിലെ വൻതിരക്ക് സംബന്ധിച്ച് ഇന്നലെയുണ്ടായ ഹൈക്കോടതി ഇടപെടൽ ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമാവുന്നു. ഇങ്ങനെ പോയാൽ വലിയ ദുരന്തമുണ്ടാകുമെന്നു ദേവസ്വം ബെഞ്ച് മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. ഒരു ലക്ഷത്തിലധികം തീർഥാടകർ ഒരേസമയം എത്തുന്നത് അപകടമായതിനാൽ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണു നിർദേശം. പ്രതിദിന സ്പോട്ട് ബുക്കിങ് 5000 ആക്കി കുറച്ച്, തിങ്കളാഴ്ചവരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അധികം കാത്തുനിൽപില്ലാതെ പതിനെട്ടാംപടി കയറാൻ അവസരം കിട്ടണമെന്നും സുഗമദർശനം സാധ്യമാക്കണമെന്നുമുള്ള പ്രാർഥനയാണ് തീർഥാടകർക്കുള്ളത്. അതിനുവേണ്ടതെല്ലാം ദേവസ്വം ബോർഡും സർക്കാർസംവിധാനങ്ങളും ചെയ്തേതീരൂ. ഇക്കാര്യത്തിൽ ഒരു ജാഗ്രതക്കുറവും പാടില്ല. English Summary:
Editorial: Sabarimala pilgrimage faces challenges in providing smooth darshan. The High Court\“s intervention highlights the need for better crowd management and facilities for pilgrims. Authorities must prioritize the safety and comfort of devotees to prevent potential disasters.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160678