search

സീരിയൽ താരങ്ങൾ പറഞ്ഞാൽ സീരിയസാണെന്ന് മുന്നണികൾ! ലക്ഷ്യം കുടുംബപ്രേക്ഷകരുടെ വോട്ട്

Chikheang 7 hour(s) ago views 886
മലയിൻകീഴ് ∙ അഭിനേതാക്കളെയും സമൂഹമാധ്യമങ്ങളിലെ വൈറൽ താരങ്ങളെയും വരെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ‘ഓൺലൈനായി ’ ഇറക്കി സ്ഥാനാർഥികൾ. വോട്ട് അഭ്യർഥിച്ചും ആശംസകൾ നേർന്നും താരങ്ങൾ എടുക്കുന്ന സെൽഫി വിഡിയോ തിരഞ്ഞെടുപ്പു കാലത്ത് ട്രെൻഡ് ആകുന്നു. വിഡിയോകൾ സ്റ്റേറ്റസ് ഇട്ടും ഗ്രൂപ്പുകളിൽ ഷെയർ ചെയ്തും ആളുകൾക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ് സ്ഥാനാർഥികൾ. ത ങ്ങൾ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയുടെയും അഭിനയിക്കുന്ന സിനിമ, സീരിയൽ പ്രമോഷനു വേണ്ടി താരങ്ങൾ സെൽഫി വിഡിയോകൾ ചെയ്യുന്നത് പതിവാണ്. ഇതാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു മാറിയത്.

താരങ്ങൾ നേരിട്ട് വോട്ട് അഭ്യർഥിക്കുന്നതിനു സ്വീകാര്യത ഉണ്ടെന്ന് നേതാക്കൾ പറഞ്ഞു. സീരിയൽ താരങ്ങളെ കൊണ്ടു അഭ്യർഥനയുടെ വിഡിയോ ചെയ്യിപ്പിക്കാനാണ് എല്ലാവർക്കും താൽപര്യം. അവർ പറഞ്ഞാൽ കുടുംബപ്രേക്ഷകരുടെ വോട്ട് തങ്ങളുടെ പെട്ടിയിൽ വീഴുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർഥികൾ. പരിചയക്കാർക്കു വേണ്ടി സൗജന്യമായും പണം വാങ്ങിയും പ്രചാരണ വിഡിയോ ചെയ്തു നൽകുന്നവരുണ്ട്. English Summary:
Kerala election campaign is leveraging online platforms by featuring actors and social media influencers to engage voters. Candidates are sharing videos and updates, hoping to capitalize on the popularity of celebrities to sway public opinion and secure votes.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160493