search

‘സ്വപ്നത്തിൽ ഒരു നായ വന്നു നിർദേശം നൽകി’; ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ചയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

cy520520 3 hour(s) ago views 831
  



ന്യൂഡൽഹി∙ സ്വപ്നത്തിൽ വന്ന നായയുടെ നിർദേശ പ്രകാരമാണ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചതെന്ന് അറസ്റ്റിലായ പ്രതിയുടെ മൊഴി. ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഓഗസ്റ്റ് 20നായിരുന്നു ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രിക്കു നേരെ ആക്രമണമുണ്ടായത്. പ്രതിയായ രാജേഷ്ഭായി സക്കറിയയെ പൊലീസ് സംഭവസ്ഥത്തു വച്ചുതന്നെ അറസ്റ്റു ചെയ്തിരുന്നു.  

  • Also Read ജമ്മുവിലെ കശ്മീർ ടൈംസ് ഓഫിസ് റെയ്ഡ് ചെയ്ത് പൊലീസ്; എകെ 47 വെടിയുണ്ടകൾ കണ്ടെത്തി   


ഡൽഹിയിലെ നായ്ക്കൾ വലിയ ക്രൂരത നേരിടുകയാണെന്ന് ഒരു നായ സ്വപ്നത്തിൽ വന്ന് തന്നോടു പറയുകയായിരുന്നെന്നാണ് ഇയാളുടെ മൊഴി. സ്വപ്നത്തിൽ ഒരു ക്ഷേത്രത്തിലെ ശിവലിംഗത്തിനരികെ നിന്നാണത്രെ നായ ഇക്കാര്യം പറഞ്ഞത്. രാജ്കോട്ട് സ്വദേശിയായ ഇയാൾ ഡൽഹിയിലേക്കു പോകുകയായിരുന്നു. അതിനു മുൻപ് ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ ചെന്ന് രണ്ട് കടലാസ് തുണ്ടുകളിൽ എഴുതി നറുക്കിട്ടെടുത്തപ്പോൾ ഡൽഹിയിലേക്ക് പോകണമെന്ന ഉത്തരമാണ് ലഭിച്ചതെന്ന് ഇയാൾ പറയുന്നു. പ്രതി നേരത്തേ അയോധ്യ ക്ഷേത്രത്തിൽ കുരങ്ങന്മാരുടെ സംരക്ഷണം ആവശ്യപ്പെട്ടും പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. അന്ന് ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരുമായി ഏറ്റുമുട്ടിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.  

  • Also Read ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?   


ഡൽഹിയിലെ തെരുവുനായ്ക്കളെ മുഴുവൻ പിടികൂടി കൂട്ടിലടയ്ക്കാൻ ഓഗസ്റ്റ് 11ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രിക്കു നേരെ ആക്രമണമുണ്ടായത്. അതേസമയം, തന്റെ മകന് ചില മാനസിക പ്രശ്നങ്ങളുണ്ടെന്നും നായ്ക്കളെ ഏറെ ഇഷ്ടമാണെന്നും അവയെ പിടികൂടാനുള്ള കോടതി ഉത്തരവിൽ ഏറെ അസ്വസ്ഥനായിരുന്നെന്നും ഇയാളുടെ മാതാവ് പറഞ്ഞിരുന്നു.
    

  • 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
      

         
    •   
         
    •   
        
       
  • മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Delhi Chief Minister attack revolves around a bizarre incident where the accused claimed a dog in his dream instructed him to attack the Delhi Chief Minister, Rekha Gupta. The accused, Rajeshbhai Sakaria, stated he was told about the cruelty faced by Delhi\“s dogs, leading him to commit the act during a public interaction.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184