search

ഹാജരാകാതെ 3 തവണ ഒഴിഞ്ഞുമാറി; പത്മകുമാറിന് കുരുക്കായത് മറ്റു പ്രതികളുടെ മൊഴികൾ

LHC0088 Yesterday 11:18 views 207
  



പത്തനംതിട്ട ∙ പത്മകുമാറിനു കുരുക്കായത് അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു, എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന സുധീഷ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബു എന്നിവരുടെ മൊഴികളാണെന്നു സംശയം. പത്മകുമാറിന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തു.  

  • Also Read ശബരിമല സ്വർണക്കൊള്ള: പരസ്പരം പഴിചാരി വാസുവും പത്മകുമാറും   


ദേവസ്വം ബോർഡിന്റെ അറിവോടെയാണ് സ്വർണപ്പാളിക്കു പകരം ‘ചെമ്പുപാളി’ എന്നു രേഖപ്പെടുത്തിയതെന്ന് എൻ.വാസുവും ഉന്നതങ്ങളിലെ അറിവോടെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു സ്വർണപ്പാളി കൊടുത്തുവിട്ടതെന്നു സുധീഷ് കുമാറും മുരാരി ബാബുവും അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. പത്മകുമാറിനൊപ്പം ബോർഡ് അംഗങ്ങളായിരുന്ന കെ.പി.ശങ്കർദാസ്, എൻ.വിജയകുമാർ എന്നിവരെ ഇതെത്തുടർന്നു പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. പരമാവധി തെളിവുകൾ ശേഖരിക്കാൻ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അസിസ്റ്റന്റ് എൻജിനീയറെയും ചോദ്യം ചെയ്തു.  

2019ലെ ബോർഡിന്റെ സമയത്തുണ്ടായിരുന്ന സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, മറ്റു ജീവനക്കാർ എന്നിവരുടെ മൊഴിയും ശേഖരിച്ച ശേഷമാണ് പത്മകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനു മൂന്നു തവണ നോട്ടിസ് നൽകിയെങ്കിലും ഹാജരാകാതെ ഒഴിഞ്ഞുമാറിയ പത്മകുമാർ ഇന്നലെ രാവിലെയാണ് തിരുവനന്തപുരത്തെത്തിയത്. എസ്പി: എസ്.ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.  
    

  • 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടി‌ൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
      

         
    •   
         
    •   
        
       
  • മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Pathanamthitta: Padmakumar Implicated by Co-Accused in Devaswom Board Gold Plate Case
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158872