ചേർപ്പ് ∙ പ്രതിസന്ധികളെ മറികടന്നു പാടത്ത് കൃഷിയിറക്കുന്നവർക്ക് ഭീഷണിയായി പ്രാവുകളും കൊക്കുകളും. പടക്കം പൊട്ടിച്ചും അരങ്ങ് കെട്ടിയിട്ടുമാണ് ഇവയെ തുരത്തുന്നത്. ഇപ്പോൾ പടക്കം പൊട്ടിക്കാൻ ദിവസം 1000 രൂപ കൂലി കൊടുത്താലും ആളെ കിട്ടാനില്ലാത്ത സാഹചര്യമാണെന്ന് കർഷകർ പറയുന്നു. പടക്കം വാങ്ങാനുള്ള ചിലവ് വേറെയും. വിത്തുകൾ പ്രാവുകൾ കൂട്ടത്തോടെ തിന്നതിനെ തുടർന്ന് രണ്ടും മൂന്നും തവണ ഒരേ പാടത്ത് തന്നെ നെൽകൃഷി ഇറക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ജൂബിലി തേവർ പടവ് മണലേപ്പാട് കൃഷി ഇറക്കിയവർ പറയുന്നു.
കണ്ണുതെറ്റിയാൽ ആയിരക്കണക്കിന് പ്രാവുകൾ സ്ഥലത്തെത്തി നിമിഷനേരം കൊണ്ട് ഏക്കർ കണക്കിന് സ്ഥലത്തെ വിത്താണ് കൊത്തിത്തിന്ന് മടങ്ങുന്നത്. വിതച്ച് 11 ദിവസം കൊണ്ട് പ്രാവുകളെ ഓടിക്കുവാൻ പടക്കം പൊട്ടിക്കുന്ന കൂലി മാത്രം 11,000 രൂപ ചെലവാക്കി എന്നും പടക്കത്തിന്റെ പൈസ 7,000 രൂപയോളം വേറെയും വേണ്ടി വന്നുവെന്നും കർഷകനായ അബ്ദുൽ ഹമീദ് പറയുന്നു. സാധാരണ പടക്കത്തിന്റെ ശബ്ദം പരിചിതമായതോടെ പറന്നുപോകാത്തവയെ തുരത്താൻ വലിയ ശബ്ദമുള്ള ഗുണ്ടാണ് ഇപ്പോൾ പൊട്ടിക്കുന്നത്. English Summary:
Kerala agriculture faces challenges from bird infestations in paddy fields. Farmers are struggling with increased costs due to bird control measures like firecrackers and labor. This issue is leading to repeated sowing and financial strain on farmers. |
|