കേണിച്ചിറ ∙ പൂതാടിയിൽ നിന്നു കൊട്ടവയൽ വഴി താഴെ വരദൂരിലേക്കുള്ള റോഡ് തകർന്നു വർഷങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. പൂർണമായും കുണ്ടും കുഴികളും നിറഞ്ഞ ഈ റോഡിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ പെടാപ്പാടുപെടണം. പൂതാടി പുളിഞ്ചോട് കവല മുതൽ കൊട്ടവയൽ പാലം വരെയുള്ള ഭാഗത്ത് പലയിടങ്ങളിലും വലിയ ഗർത്തങ്ങളാണ്.
രാത്രികാലങ്ങളിൽ വലിയ കുഴികളിൽ ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്. രണ്ടു പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡായതിനാൽ ഇതുവഴി ദിനംപ്രതി ചെറുതും വലുതുമായ നൂറുകണക്കിനു വാഹനങ്ങളാണ് കടന്നു പോകുന്നത്. വീതി കുറഞ്ഞ റോഡിൽ അടുപ്പിച്ചുള്ള കുഴികളുടെ എണ്ണം കൂടിയതോടെ യാത്ര ദുഷ്കരമാണ്. പ്രതിഷേധം ശക്തമാകുമ്പോൾ റോഡിന് ഫണ്ട് വച്ചിട്ടുണ്ടെന്നും ഉടൻ പണി തുടങ്ങുമെന്നുമുള്ള വാഗ്ദാനങ്ങൾ നൽകി പരാതിയുമായി എത്തുന്നവരെ മടക്കുകയാണു പതിവെന്നു നാട്ടുകാർ പറയുന്നു. English Summary:
Puthadi Road is in dire need of repair due to its deteriorated condition, causing significant travel problems and posing safety risks. The road connecting Puthadi to Varadoor has been neglected for years, impacting daily commuters and necessitating immediate action from authorities. |