search

മോഷണക്കേസിലെ പ്രതിയെ 17 വർഷത്തിന് ശേഷം തമിഴ്നാട്ടിൽനിന്ന് പിടികൂടി

LHC0088 Yesterday 11:19 views 663
  



കുമളി ∙ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതിയെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് കുമളി പൊലീസ് പിടികൂടി. തേനി ജില്ലയിലെ കാമാക്ഷിപുരം കൊയ്യാ തോപ്പ് ഗ്രാമത്തിലെ കുറുവ സംഘാംഗം ചോള അയ്യപ്പൻ (45) ആണ് പിടിയിലായത്. 2008ൽ കുമളി സ്റ്റേഷൻ പരിധിയിൽ നടന്ന 3 മോഷണക്കേസുകളിലെ പ്രതിയെയാണ് 17 വർഷത്തിനു ശേഷം സാഹസികമായി പൊലീസ് പിടികൂടിയത്. പാലാ, പള്ളിക്കത്തോട്, മണിമല സ്റ്റേഷനുകളിലും ഇയാളുടെ പേരിൽ കേസുകളുണ്ട്.  



ചോള അയ്യപ്പൻ പിടിയിലായതോടെ വേഷപ്പകർച്ചയിലൂടെ പ്രതികളെ അവരുടെ താവളത്തിൽ കയറി പിടികൂടാനുള്ള കഴിവ് പൊലീസുകാർ ഒരിക്കൽക്കൂടി തെളിയിച്ചു. ഏതാനും നാൾ മുൻപ് ബാങ്ക് ഉദ്യോഗസ്ഥന്റെ വേഷം കെട്ടിയാണ് പ്രതിയെ കുടുക്കിയതെങ്കിൽ ഇത്തവണ തിരഞ്ഞെടുത്തത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ വേഷം. മുൻപ് ബാങ്ക് ഉദ്യോഗസ്ഥനായി വേഷം കെട്ടിയ എം.മാരിയപ്പൻ എന്ന പൊലീസുകാരൻ തന്നെയാണ് ഇത്തവണയും അന്വേഷണത്തിന് വേഷമിട്ടത്.  

എസ്ഐ മിഥുൻ അശോക്, സിപിഒ സി.പി.രതീഷ് എന്നിവരും പ്രതിയുടെ ഒളിവിടം തേടി വേഷം മാറി ദിവസങ്ങളോളം അലഞ്ഞു. തമിഴ് നന്നായി കൈകാര്യം ചെയ്യുന്ന മാരിയപ്പൻ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള അവിടത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വശത്താക്കി വോട്ടേഴ്സ് ലിസ്റ്റും പ്രതിയുടെ ഫോട്ടോ അടക്കം വിവരങ്ങളും കൈവശപ്പെടുത്തി.  
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വെള്ളിയാഴ്ച രാത്രി പ്രതിയെ വീട് വളഞ്ഞ് കസ്റ്റഡിയിലെടുക്കാൻ പൊലീസ് തുനിഞ്ഞപ്പോൾ സ്ത്രീകൾ ഉൾപ്പെടെ വൻ സംഘം പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചു. ഒരവസരത്തിൽ ജീവന് ഭീഷണിയാകുമെന്ന് കണ്ടതോടെ തമിഴ്നാട് പൊലീസിന്റെ സഹായം തേടേണ്ടി വന്നു. 2008-ൽ കുമളി ചക്കുപള്ളത്ത് വീടിന്റെ വാതിൽ ചവിട്ടി തുറന്ന് സ്ത്രീയുടെ മാല മോഷ്ടിച്ചതടക്കമുള്ള കേസുകൾ പ്രതിക്കെതിരെ കുമളി പൊലീസിലുണ്ട്. English Summary:
17 Years Later: Kumily Police Arrest Theft Accused Chola Ayyappan in Tamil Nadu
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158851