കൊച്ചി ∙ നിലമ്പൂർ മുൻ എംഎൽഎ പി.വി.അൻവറിന് ദുരൂഹ ബെനാമി ഇടപാടുകളെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി). കള്ളപ്പണ ഇടപാടുകൾ നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അൻവറിനെ ചോദ്യം ചെയ്യും. കൊച്ചി ഓഫിസിൽ ഹാജരാകാൻ നോട്ടിസ് നൽകും. കേരള ഫിനാൻഷ്യൽ കോർപറേഷനുമായി (കെഎഫ്സി) ബന്ധപ്പെട്ട വായ്പ തട്ടിപ്പിൽ അൻവറിന്റെ മലപ്പുറത്തെ വീട്ടിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു.
Also Read ‘അൻവറിന്റെ സ്വത്തിൽ 50 കോടി രൂപയുടെ വർധന; തൃപ്തികരമായ വിശദീകരണമില്ല’; ഇ.ഡി റെയ്ഡ് ആറിടങ്ങളിൽ
കെഎഫ്സിക്ക് 22.30 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്ക്കുശേഷം കണ്ടെത്തി. ഒരേ വസ്തു ഈടു നൽകി രണ്ടു വായ്പകൾ രണ്ടു പേരുകളിൽ എടുത്തതു തനിക്കു വേണ്ടിയാണെന്ന് അൻവർ സമ്മതിച്ചതായി ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
മലങ്കുളം കൺസ്ട്രക്‌ഷൻസിന്റെ പേരിൽ 7.50 കോടി രൂപയും പിവിആർ ഡെവലപ്പേഴ്സിന്റെ പേരിൽ രണ്ടു തവണയായി 3.05 കോടി, 1.56 കോടി രൂപ വീതവും വായ്പയെടുത്തു. ഇവ തിരിച്ചടയ്ക്കാതെ 22.30 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടാക്കിയത്. 2016ൽ 14.38 കോടി രൂപയുടെ സ്വത്താണ് പി.വി.അൻവറിന് ഉണ്ടായിരുന്നത്. 2021ൽ അതു 64.14 കോടിയായി. ഇതിന്റെ കാരണം വ്യക്തമാക്കാൻ അൻവറിനു കഴിഞ്ഞില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. 2015–2020 കാലഘട്ടത്തിൽ നഷ്ടക്കണക്കാണ് അൻവർ ബോധിപ്പിച്ചിട്ടുള്ളത്. പരിശോധനയിൽ വരുമാനത്തിൽ ഇത്രയും വലിയ വർധനയാണ് ഇ.ഡി കണ്ടെത്തിയത്.
1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
MORE PREMIUM STORIES
കെഎഫ്സിയിലെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒറ്റത്തവണ തീർപ്പാക്കലിന് അപേക്ഷ നൽകിയിരുന്നെന്നും അതു നിരാകരിച്ചതിനു പിന്നിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടലുണ്ടായെന്നും പി.വി.അൻവർ പറഞ്ഞു. കെഎഫ്സിയിൽ നിന്ന് 9.5 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. അതിൽ 6 കോടിയിലേറെ തിരിച്ചടച്ചു. ബാക്കി തുകയ്ക്ക് ഒറ്റത്തവണ തീർപ്പാക്കലിന് അപേക്ഷ നൽകിയിരുന്നു. ഇതിൽ കള്ളപ്പണ ഇടപാടുണ്ടെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും അൻവർ പറഞ്ഞു. English Summary:
ED to Question PV Anvar for Suspected Benami Deals: PV Anvar is under investigation by the Enforcement Directorate (ED) for alleged benami transactions and money laundering related to loan defaults with the Kerala Financial Corporation (KFC). The ED is scrutinizing a significant increase in Anwar\“s assets between 2016 and 2021 and discrepancies in his reported income during 2015-2020.