മുംബൈ∙ ക്രിസ്മസ് അവധിക്കു നാട്ടിൽ പോകാനിരിക്കുകയാണോ? എന്നാൽ, മുംബൈവഴി നാട്ടിലേക്കുള്ള ട്രെയിനുകളിലൊന്നും ടിക്കറ്റ് കിട്ടാനില്ലെന്നതാണ് അവസ്ഥ. മണ്ഡലകാലം തുടങ്ങിയതോടെ അതിന്റെ തിരക്കും ട്രെയിനുകളിലുണ്ട്. ഉത്സവകാലം കണക്കിലെടുത്ത് സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും റെയിൽവേ അതൊന്നും കേട്ടതായി ഭാവിക്കുന്നില്ല. സീസണായതോടെ മുംബൈയിൽനിന്നു കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാന ടിക്കറ്റുകളുടെ നിരക്കിലും വർധനയുണ്ട്.
- Also Read ട്രെയിൻ യാത്രയ്ക്കിടെ ഇലക്ട്രിക് കെറ്റിലിൽ നൂഡിൽസ് പാചകം; സുരക്ഷ ലംഘിച്ചു, യുവതിക്കെതിരെ നടപടി
∙ നേത്രാവതി എക്സ്പ്രസ് (16345)
ഡിസംബർ 20 മുതൽ 25 വരെയുള്ള സർവീസുകളിൽ സ്ലീപ്പർ, തേഡ് എസി, സെക്കൻഡ് എസി എന്നിങ്ങനെ ഒരു ക്ലാസിലും ടിക്കറ്റ് കിട്ടാനില്ല. ഇന്നലത്തെ കണക്കുപ്രകാരം സ്ലീപ്പറിൽ വെയ്റ്റ് ലിസ്റ്റ് 21ന് 42 ആണ്, പിന്നീടുള്ള ഓരോ ദിവസവും വെയ്റ്റ് ലിസ്റ്റിൽ ആളുകളുടെ എണ്ണം കൂടുകയാണ്. 25ന് അത് 113ലാണ്.
- Also Read ഇന്ത്യ കുതിക്കുന്നു: ആദ്യ ബുള്ളറ്റ് ട്രെയിൻ കന്നിയോട്ടത്തിനൊരുങ്ങുന്നു; 508 കിലോമീറ്റർ വെറും 2 മണിക്കൂറിൽ!
∙ എൽടിടി– തിരുവനന്തപുരം കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22113)
ഡിസംബർ 20 മുതൽ 25 വരെ സ്ലീപ്പർ, തേഡ് എസി തുടങ്ങി ഒരു ക്ലാസിലും ടിക്കറ്റ് കിട്ടാനില്ല. സ്ലീപ്പറിൽ 20ന് വെയ്റ്റ് ലിസ്റ്റ് 58, 23ന് 93 എന്നിങ്ങനെയാണ് വെയ്റ്റ് ലിസ്റ്റ്.
- 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
- വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
- പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
MORE PREMIUM STORIES
∙ നിസാമുദ്ദീൻ തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (22634)
ശനിയാഴ്ചകളിൽ മാത്രം മുംബൈയിൽ കൂടി തിരുവനന്തപുരത്തേക്കുള്ള ട്രെയിനിലെ സ്ലീപ്പറിൽ ഇപ്പോൾ തന്നെ വെയ്റ്റ് ലിസ്റ്റ് 35 ആണ്. തുരന്തോ, ഗരീബ് രഥ് തുടങ്ങിയ ട്രെയിനുകളിലും എല്ലാ ക്ലാസിലും ടിക്കറ്റ് വെയ്റ്റ് ലിസ്റ്റാണ്. തിരക്ക് ഇനിയും കൂടുമെന്നതിനാൽ തൽകാലിലും ടിക്കറ്റ് ലഭിക്കാൻ സാധ്യതയില്ല.
- Also Read കാരുണ്യമെന്ന തെളിനീർ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
വിമാനനിരക്കും മാനംമുട്ടി
∙ മുംബൈ– കൊച്ചി
മുംബൈയിൽനിന്നു കൊച്ചിയിലേക്കുള്ള മിക്ക കമ്പനികളുടെയും വിമാനസർവീസുകളുടെ ടിക്കറ്റ് നിരക്ക് 10,000 രൂപയിലാണ് ആരംഭിക്കുന്നത്. ഡിസംബർ 20ന് ഏറ്റവും കുറഞ്ഞ നിരക്ക് 10,585 രൂപയാണ്. എയർ ഇന്ത്യയിൽ 18,000 രൂപ വരെയാണു നിരക്ക്. 23ന് കുറഞ്ഞ നിരക്ക് 13,000 രൂപയാണ്. വരും ദിവസങ്ങളിലും നിരക്ക് ഉയരും.
∙ മുംബൈ– തിരുവനന്തപുരം
മുംബൈയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനങ്ങളിൽ ഡിസംബർ 20ന് 17,000 മുതൽ 21,000 രൂപ വരെയാണു ടിക്കറ്റ് നിരക്ക്. 23ന് 15,000– 17,000 രൂപ നിരക്കിലും ടിക്കറ്റുകൾ ലഭ്യമാണ്.
∙ മുംബൈ– കോഴിക്കോട്
മുംബൈയിൽനിന്നു കോഴിക്കോട്ടേക്ക് 20ന് 15,000–19,000 രൂപയാണു നിരക്ക്. 23ന് 10,500 രൂപ നിരക്കിലും ടിക്കറ്റ് ലഭ്യമാണ്.
‘മണ്ഡലകാലം, ക്രിസ്മസ് സീസൺ എന്നിവ പ്രമാണിച്ച് മുംബൈയിൽനിന്നു നാട്ടിലേക്കു സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കാത്ത റെയിൽവേയുടെ നടപടി പ്രതിഷേധാർഹമാണ്. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നു സ്പെഷൽ ട്രെയിനുകൾ അനുവദിച്ച റെയിൽവേ അധികൃതർ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രവാസി മലയാളികളുടെ ആവശ്യം കൂടി പരിഗണിച്ച് സ്പെഷലുകൾ അടിയന്തരമായി പ്രഖ്യാപിക്കണം.’
കെ.വൈ.സുധീർ, കൊങ്കൺ യാത്രാവേദി, ഹെൽപ്ഡെസ്ക്ക്- മഹാരാഷ്ട്ര English Summary:
Christmas Season Travel Rush: Mumbai Kerala Trains face high demand during the Christmas and festival seasons: Finding train tickets from Mumbai to Kerala is difficult due to increased travel. |
|