search

‘അവിശ്വസനീയം!’: കുട്ടികളെ പഠിപ്പിക്കുന്ന ‘പരേതയായ അധ്യാപിക’; ‘മരിച്ചിട്ടും’ ക്ലാസെടുക്കുന്ന ലാറ, വിവാദം

deltin33 Yesterday 11:20 views 303
  

    



ലണ്ടൻ∙ ‘പരേതയായ അധ്യാപിക’ ഇപ്പോഴും വിദ്യാർഥികളെ പഠിപ്പിക്കുന്നതായി കണ്ടെത്തിയതിന്റെ നടുക്കത്തിലാണ് ബ്രിട്ടൻ. രാജ്യത്തെ ‘ഏറ്റവും ക്രൂരയായ അധ്യാപിക’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാറ സിംപ്‌സൺ ആണ് വിവാദ അധ്യാപിക. 26 വയസ്സുകാരിയായ ലാറ കാൻസർ രോഗബാധിതയായി അഭിനയിക്കുകയും സ്വന്തം മരണം വ്യാജമായി ചിത്രീകരിക്കുകയും ചെയ്തതിനെത്തുടർന്ന് അധികൃതർ ശിക്ഷിച്ചതിന്റെ പേരിലാണ് മുൻപ് വാർത്തകളിൽ ഇടം നേടിയത്.  

  • വർഷാവസാനം പ്രവാസികൾക്ക് ഇരട്ടി മധുരം: മൂല്യത്തകർച്ചയിൽ റെക്കോർഡിട്ട് രൂപ, ശമ്പളം കിട്ടുന്നതുവരെ നിലനിന്നാൽ വൻ നേട്ടം Gulf News
      

         
    •   
         
    •   
        
       
  • സൗദിയിൽ വൻ അഗ്നിബാധ; മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കടകൾ കത്തിനശിച്ചു Gulf News
      

         
    •   
         
    •   
        
       


2021 മേയിൽ ഡണ്ടി സർവകലാശാലയിൽ നിന്ന് ബിരുദം നേടുന്നതിന് മുൻപ് തന്നെ ലാറ വഞ്ചനയ്ക്കുള്ള കരുനീക്കങ്ങൾ ആരംഭിച്ചിരുന്നു. പ്രാദേശിക പ്രൈമറി സ്കൂളിലെ പ്ലെയ്‌സ്‌മെന്റിനിടെ തനിക്ക് രക്താർബുദമുണ്ടെന്ന് ലാറ അവകാശപ്പെട്ടു. പിന്നീട് രക്താർബുദ ബാധിതയാണെന്ന് വിശ്വസിപ്പിക്കാനായി ‘വലിയ നാടകമാണ്’ ലാറ നടത്തിയത്. വ്യാജരേഖകളും വേഷപ്പകർച്ചയുമെല്ലാം മാസങ്ങൾ നീണ്ട നിന്ന ‘അഭിനയത്തിൽ’ ലാറ ഉപയോഗിച്ചു.  

രോഗിയാണെന്ന് വിശ്വസിപ്പിക്കാൻ വിഗ്, ക്രച്ചസ്, മൂക്കിൽ ശ്വസന ട്യൂബ്, വീൽചെയർ, പിന്നീട് കൃത്രിമ കാൽ എന്നിവയെല്ലാം ഉപയോഗിച്ചാണ് ലാറ അക്കാലത്ത് സ്കൂളിൽ എത്തിയിരുന്നത്. കാൻസർ ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച് വിദ്യാർഥികൾക്ക് ഇമെയിൽ അയച്ചു. ശസ്ത്രക്രിയകൾ, കാൽ മുറിച്ചുമാറ്റൽ, മെഡിക്കൽ ട്രയലുകൾ, തീവ്രപരിചരണ വിഭാഗത്തിലെ വാസം, ഡോക്ടർമാരുടെ പരിചരണം എന്നിവയുടെ വിവരങ്ങളും ലാറ സഹപ്രവർത്തകരുമായി നിരന്തരം പങ്കുവച്ചിരുന്നു. 2022ൽ കാൻസർ ഭേദമാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് വിവാഹം കഴിക്കാൻ പോകുകയാണെന്ന് അറിയിക്കുകയും ചെയ്തു.

2023 മാർച്ചിൽ, ‘സ്വന്തം അമ്മായിയായി’ അഭിനയിച്ച്, കാൻസർ കാരണം ലാറ മരിച്ചുവെന്ന് സഹപ്രവർത്തകർക്ക് ഇമെയിൽ അയച്ചുകൊണ്ട് ഈ നാടകത്തിന് താൽക്കാലിക വിരാമമിട്ടു. പിന്നീട് ബന്ധുക്കളായി നടിച്ച് ശവസംസ്കാര വിശദാംശങ്ങളും സഹായം അയക്കാനുള്ള വിലാസവും നൽകി.  

‘മരണത്തിന്’ മാസങ്ങൾക്ക് ശേഷം ഹൈലാൻഡ്സിലെ കമ്മ്യൂണിറ്റി റണ്ണിങ് ഇവന്റിൽ (പാർക്ക്റൺ) ലാറ സിംപ്‌സൺ പങ്കെടുത്തതോടെയാണ് നുണയുടെ ചീട്ടുകൊട്ടാരം പൊളിഞ്ഞ് വീണഞ്ഞത്. ലാറ ഓട്ടമത്സരത്തിൽ പങ്കെടുത്തത് മുൻ സഹപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടും, പ്രഫഷന്റെ റഗുലേറ്റർമാരായ ജനറൽ ടീച്ചിങ് കൗൺസിൽ സ്കോട്ട്ലൻഡ് (ജിടിസിഎസ്) ലാറ സിംപ്‌സണിന്റെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കാൻ അനുവദിച്ചതും വിവാദമായിരുന്നു. വ്യാജ മരണനാടകം നടത്തിയിട്ടും ലാറ സിംപ്‌സൺ മൂന്ന് വയസ്സ് മുതൽ പ്രായമുള്ള കുട്ടികളെ നൃത്തം പഠിപ്പിക്കുന്ന അധ്യാപികയായി തുടരുന്നതാണ് വിവാദമായിരുക്കുന്നത്.  

ഹൈലാൻഡ് കൗൺസിലിന്റെ ഒഴിവുസമയ സ്ഥാപനമായ ഹൈലൈഫ് ഹൈലാൻഡ് ഉൾപ്പെടെയുള്ളവർ കുട്ടികളെ ഇവിടേക്ക് അയക്കാൻ മാതാപിതാക്കളെ സോഷ്യൽ മീഡിയയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇപ്പോഴും അധ്യാപികയായി തുടരുന്നതിനെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ ലാറ വിസമ്മതിച്ചു. ലാറ ശിശു സംരക്ഷണ ഓഫിസറാകാനുള്ള പരിശീലനത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. ലാറ ഇപ്പോഴും കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്ന് അറിയുന്നത് ഞെട്ടലുണ്ടാക്കുന്നുവെന്നും മുൻ സഹപ്രവർത്തകർ പ്രതികരിച്ചു. English Summary:
Fake death teacher Lara Simpson continues to teach despite a history of deception. The scandal involves a teacher who faked her own death and continues to work with children, sparking outrage and ethical concerns.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470435