LHC0088 • 2026-2-12 11:21:47 • views 800
മൂന്നാർ ∙ ‘ചേട്ടാ...’ എന്നു വിളിച്ച വിനോദസഞ്ചാരികളായ യുവാക്കളെ ശകാരിച്ച് എഎസ്ഐ. യൂണിഫോമിൽ നിൽക്കുന്ന തന്നെ ‘സാർ എന്നു വിളിക്കെടാ’ എന്ന് ആക്രോശിച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ വിരട്ടൽ. ഇന്നലെ രാവിലെ 11നു മൂന്നാർ ടൗണിലാണു സംഭവം.
- Also Read കോളജ് വിദ്യാർഥിനി വാടകമുറിയിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം: ഒപ്പം താമസിച്ച യുവാവിനായി തിരച്ചിൽ
മൂന്നാർ ട്രാഫിക് യൂണിറ്റിലെ ഉദ്യോഗസ്ഥൻ ടൗണിൽ ഡ്യൂട്ടി ചെയ്യുകയായിരുന്നു. കൊച്ചിയിൽനിന്നു 2 ബൈക്കുകളിലെത്തിയ 4 യുവാക്കൾ ഉദ്യോഗസ്ഥന്റെ സമീപമെത്തി ‘ചേട്ടാ, ബൈക്കുകൾ ഇവിടെ വച്ചോട്ടെ’ എന്നു ചോദിച്ചതോടെയാണ് ഇദ്ദേഹം കോപാകുലനായത്. ‘യൂണിഫോമിൽ നിൽക്കുന്നതു കണ്ടില്ലേ’ എന്നും ‘സാർ എന്നു വിളിക്കെടാ’ എന്ന് ആവശ്യപ്പെട്ടുമായിരുന്നു വിരട്ടൽ. നാട്ടുകാരും വ്യാപാരികളും കേൾക്കെയായിരുന്നു ആക്രോശം. ഉദ്യോഗസ്ഥന്റെ വിരട്ടൽ ശക്തമായതോടെ യുവാക്കൾ സ്ഥലംവിട്ടു. English Summary:
Munnar: ASI\“s \“Call Me Sir!\“ Outburst Shakes Munnar Tourists |
|