പാറശാല (തിരുവനന്തപുരം) ∙ ഒരു ദിവസമൊഴികെ തിരഞ്ഞെടുപ്പു കാലം മുഴുവൻ നിശ്ശബ്ദ പ്രചാരണം നടത്തുന്ന 5 വാർഡുകളുണ്ട്, കുളത്തൂർ ഗ്രാമപ്പഞ്ചായത്തിൽ. ഒരു തിരഞ്ഞെടുപ്പുകാലത്ത് ഒരു ദിവസം മാത്രം സ്ഥാനാർഥിക്കു പര്യടനം നടത്താം. അന്നു ഫ്ലെക്സും കൊടിതോരണങ്ങളുമെല്ലാം പ്രദർശിപ്പിക്കാം. അതു കഴിയുന്നതോടെ സ്ഥാനാർഥികൾ സ്വന്തമായി ഇത് നീക്കംചെയ്യണം.
- Also Read ആരു പെയ്യും കൊല്ലത്ത്?; 25 വർഷമായി എൽഡിഎഫ് ഭരിക്കുന്ന കോർപറേഷൻ പിടിക്കുക യുഡിഎഫിന്റെ അഭിമാനപ്രശ്നം
കുളത്തൂരിലെ കടലോര ഗ്രാമങ്ങളായ പരുത്തിയൂർ, പൊഴിക്കര ബീച്ച്, മുല്ലശേരി, കൊല്ലങ്കോട്, പൊയ്പ്പള്ളിവിളാകം വാർഡുകളിലാണ് ഈ അലിഖിത നിയമം. വാർഡിൽ സാധാരണ ദിവസങ്ങളിൽ അനൗൺസ്മെന്റ്, ചുമരെഴുത്ത്, ഫ്ലെക്സ്, ബോർഡ് തുടങ്ങിയവയുണ്ടാകില്ല. പകരം, ബഹളമില്ലാതെയുള്ള വോട്ടഭ്യർഥനയും വീടു കയറിയുള്ള നിശ്ശബ്ദ പ്രചാരണവും മാത്രം.
- Also Read എസ്ഐആർ: 2002ലെ വിവരങ്ങളുമായി ഒത്തുനോക്കൽ ശ്രമകരം; തലപുകച്ച് ബിഎൽഒ
25 വർഷം മുൻപ്, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തുടർന്ന്, പരുത്തിയൂർ ഇടവകയിൽ നാട്ടുകാർ യോഗം ചേർന്ന് ഇടവകയ്ക്കു കീഴിലെ പരുത്തിയൂർ, പൊഴിക്കര ബീച്ച്, മുല്ലശ്ശേരി വാർഡുകളിൽ ഇത്തരം നിയന്ത്രണം ഏർപ്പെടുത്തി. 15 വർഷത്തിനു ശേഷം തെക്കേ കൊല്ലങ്കോട് ഇടവകയ്ക്കു കീഴിൽ വരുന്ന കൊല്ലങ്കോട്, പൊയ്പ്പള്ളിവിളാകം വാർഡുകളും ഈ മാതൃക പിന്തുടർന്നു. ഈ 5 വാർഡുകളിലേക്കുള്ള പ്രവേശന കവാടമായ പൊഴിയൂർ പാലക്കടവിൽ പ്രചാരണ ബഹളങ്ങൾ അവസാനിക്കും. എല്ലാവർക്കും ഒരേ നിയമമായതിനാൽ രാഷ്ട്രീയപാർട്ടികൾക്കും എതിർപ്പില്ല.
വർഷങ്ങളായി ഈ 5 വാർഡുകൾ പിന്തുടരുന്ന ഒരു ശൈലിയാണിത്. ഞങ്ങൾക്കാർക്കും പരിഭവമില്ല.
ജി.എൽ.അനിൽ, എൽഡിഎഫ് സ്ഥാനാർഥി, പരുത്തിയൂർ
ചുമരെഴുത്തുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് പര്യടനം നടത്താൻ അനുമതിയുള്ള ദിവസം മാത്രം ബോർഡും മറ്റും സ്ഥാപിച്ച് പ്രചാരണം എന്ന രീതി തുടങ്ങിയത്.
സുനിൽ ബിനാൻസ്, യുഡിഎഫ് സ്ഥാനാർഥി, പൊയ്പ്പള്ളിവിളാകം
- വിമാനത്തിന്റെ ചിറകുകളും എൻജിനും തീഗോളമായി; ശ്വാസമെടുക്കാൻ താഴ്ത്തിയപ്പോൾ, നിന്നുപോയ എൻജിൻ സ്റ്റാർട്ട് ആയി! ‘ഒന്നുംകാണാതെ’ കണ്ണടച്ച് ലാൻഡിങ്
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
MORE PREMIUM STORIES
English Summary:
Silent Election Campaign in Kulathoor: Kulathoor silent election campaign focuses on a unique approach to local elections in five wards of Kulathoor, Thiruvananthapuram, where traditional campaign methods are restricted. This promotes a peaceful and less disruptive election environment. |