search

ആകെയുള്ളത് 8 സെന്റ് സ്ഥലം, 6 സെന്റും ദേശീയപാതയ്ക്ക് വിട്ടുകൊടുത്തു, ബാക്കിയും ഏറ്റെടുക്കാൻ നീക്കം

cy520520 1 hour(s) ago views 513
  



കോഴിക്കോട് ∙ ആകെയുണ്ടായിരുന്ന 8 സെന്റ് സ്ഥലത്ത് നിന്ന് 6 സെന്റ് ദേശീയപാത നിർമാണത്തിന് നൽകിയ വീട്ടമ്മയുടെ സ്ഥലത്തിന് സമീപത്തുള്ള സ്ഥലം വീണ്ടും ദേശീയപാതയ്ക്ക് ഏറ്റെടുക്കരുതെന്ന പരാതിയിൽ ഇടപെടണമെന്ന് കലക്ടർക്ക് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശം നൽകി. നെല്ലിക്കോട് സ്വദേശിനിയുടെ പരാതി പരിശോധിച്ച് നടപടിയെടുക്കാനാണ് നിർദേശം.  

2 സെന്റിലാണ് പരാതിക്കാരിയും മകനും കുടുംബവും താമസിക്കുന്ന വീട്. 15 ദിവസത്തിനകം കലക്ടർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. പുതിയ സർവേ പ്രകാരം വീണ്ടും സ്ഥലം ഏറ്റെടുക്കാൻ ആലോചനയുണ്ടെന്നും, അങ്ങനെ വന്നാൽ വീടിന് ഇളക്കം സംഭവിച്ച് ഇടിയാൻ സാധ്യതയുണ്ടെന്നുമാണു പരാതി.

  English Summary:
Land acquisition issues in Kozhikode are impacting residents. A complaint regarding further land acquisition near a resident\“s home has prompted the Human Rights Commission to instruct the Collector to investigate and submit a report within 15 days.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156118