search

വിവാഹ വേദിയിൽ നിന്ന് നേരെ ഭർത്താവുമൊത്ത് പ്രചാരണത്തിനിറങ്ങി മേഘന

LHC0088 7 hour(s) ago views 314
  

    



കല്ലമ്പലം ∙ കതിർ മണ്ഡപത്തിലെ ചടങ്ങുകൾ ലളിതമാക്കി, നവവധു തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലേക്ക്. ഒറ്റൂർ പഞ്ചായത്ത് കല്ലമ്പലം 4ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി എ.എസ്.മേഘന ആണ് വിവാഹ ചടങ്ങുകൾക്ക് ഇടയിലും വോട്ടർമാരെ തേടി ഇറങ്ങിയത്. വരനും ഒപ്പമുണ്ടായിരുന്നു.     

മാവിൻമൂട് പുതുവൽവിള വീട്ടിൽ സുധർമൻ – അജിതകുമാരി ദമ്പതികളുടെ മകൾ മേഘനയുടെയും നെടുമ്പറമ്പ് സ്വദേശി എ.അനോജിന്റെയും വിവാഹം ശിവഗിരി ശാരദ മഠത്തിലായിരുന്നു. വിവാഹ തീയതി തീരുമാനിച്ച ശേഷമാണ് സ്ഥാനാർഥിയായത്. വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയാണ് മേഘന പൊതുരംഗത്ത് എത്തിയത്. ‌ബിഎസ്‌സി ബിരുദവും ഫാർമസി ഫാർമസി കോഴ്സും പാസായിട്ടുണ്ട്.
  English Summary:
Kerala local elections are seeing a unique candidate this year. A newlywed woman from Kallambalam\“s Ottur Panchayat, is balancing her wedding celebrations with her election campaign as a UDF candidate.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158594