search

നിലപാടുതറയിലേക്ക് രാഷ്ട്രീയകേരളം; ഹോർത്തൂസ് ഫെസ്റ്റിവലിൽ രാഷ്ടീയ ചർച്ചകൾക്ക് പ്രത്യേക വേദി

LHC0088 3 hour(s) ago views 482
  

  



കൊച്ചി ∙ കേരളം തദ്ദേശ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ചർച്ചകളിൽ സജീവമായ ദിനങ്ങളിൽ മനോരമ ഹോർത്തൂസിൽ ഇത്തവണ രാഷ്ട്രീയ ചർച്ചകൾക്കു പ്രത്യേകം വേദി ഒരുക്കി; ‘നിലപാടുതറ’. ഹോർത്തൂസിന്റെ പ്രധാനവേദിയായ എറണാകുളം സുഭാഷ് പാർക്കിലാണു നിലപാടുതറയും. ആദ്യദിവസമായ ഇന്ന് എം.വി.ഗോവിന്ദൻ, ബിനോയ് വിശ്വം എന്നിവർ നിലപാടുതറയിലെത്തും.   

  • Also Read മനോരമ ഹോർത്തൂസിന് ഇന്നു തുടക്കം; രാവിലെ 11 മുതൽ ചർച്ചാ സെഷനുകൾ, വൈകിട്ട് 6ന് മമ്മൂട്ടി തിരി തെളിക്കും   


രാഷ്ട്രീയത്തിന്റെ അതിരുകൾ ഭേദിക്കുന്ന വികസന ചർച്ചയുമായി കൊച്ചി നഗരത്തിന്റെ എംഎൽഎമാരായ ഉമ തോമസ്, ടി.ജെ.വിനോദ്, കെ.ജെ.മാക്സി എന്നിവർ നാളെ ഹോർത്തൂസ് വേദിയിലെത്തുന്നു. വരും ദിവസങ്ങളിൽ ജീവിതവും രാഷ്ട്രീയവും നിലപാടും പറഞ്ഞ് വി.ഡി.സതീശൻ, എം.എ.ബേബി, രാജീവ് ചന്ദ്രശേഖർ, രമേശ് ചെന്നിത്തല, ഇ.പി.ജയരാജൻ, പി.ജയരാജൻ, കെ.സുരേന്ദ്രൻ, ഷാഫി പറമ്പിൽ, ജോൺ ബ്രിട്ടാസ്, സി.പി.ജോൺ, സുരേഷ് കുറുപ്പ്, എൻ.കെ.പ്രേമചന്ദ്രൻ, പി.കെ.ബഷീർ, ഹൈബി ഈഡൻ, ചിന്ത ജെറോം, നവ്യ ഹരിദാസ്, നജ്മ തബ്ഷീറ, എ.എ.റഹീം, പി.എ.സഞ്ജീവ്, ആൻ സെബാസ്റ്റ്യൻ, എം.ടി.  രമേശ്, എം.ലിജു തുടങ്ങിയവരും എത്തും. English Summary:
Nilapaduthara: Kerala Politics is at the forefront of discussions at the Hortus Festival, with \“Nilapaduthara\“ serving as a dedicated platform. This event brings together political leaders for crucial discussions on development and current affairs in Kerala.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504