search

ഡപ്യൂട്ടി സ്പീക്കർ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന് ശ്രീനാദേവി; സ്പീക്കർക്കു പരാതി നൽകും, നിഷേധിച്ച് ചിറ്റയം ഗോപകുമാർ

LHC0088 3 hour(s) ago views 851
  



പത്തനംതിട്ട∙ ഡപ്യൂട്ടി സ്പീക്കറും സിപിഐ ജില്ലാ സെക്രട്ടറിയുമായ ചിറ്റയം ഗോപകുമാർ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപണം. ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായ ശ്രീനാദേവി കുഞ്ഞമ്മയാണ് ആരോപണമുന്നയിച്ചത്. പരാമർശത്തിനെതിരെ സ്പീക്കർക്കു പരാതി നൽകുമെന്നും ശ്രീനാദേവി പറഞ്ഞു.  

  • Also Read ‘നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും’: സത്യം ജയിക്കുമെന്ന് രാഹുൽ‌ മാങ്കൂട്ടത്തിൽ   


കഴിഞ്ഞ ദിവസം ചിറ്റയം ഗോപകുമാർ നടത്തിയ പത്ര സമ്മേളനത്തിൽ ശ്രീനാദേവി സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നതിനെക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ് ആരോപണം. ജില്ലാപഞ്ചായത്ത് പ്രസി‍ഡന്റ് പദവി തനിക്ക് നിഷേധിക്കപ്പെട്ടത് സിപിഐ ജില്ലാ എക്സിക്യൂട്ടിവിൽ അരങ്ങേറിയ അട്ടിമറിയിലൂടെയാണെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. പാർട്ടിക്കുള്ളിൽ തുടരാൻ  കഴിയാത്ത തരത്തിൽ സാഹചര്യം നിലനിന്നത് കാരണമാണ് സിപിഐ വിട്ട് താൻ കോൺഗ്രസിൽ ചേർന്നത്. എന്നാൽ, ഇപ്പോഴും തന്നെ പിന്തുടർന്ന് ദ്രോഹിക്കുകയാണ്.

  • Also Read അന്ന് നെഹ്റു ചോദിച്ചു, എന്തുകൊണ്ട് ഈ പാത നിർമിക്കാൻ വൈകി? ആ സ്വപ്നം പൂർത്തിയായി അര നൂറ്റാണ്ട്; ക്രോസിങ്ങിൽ കിടന്ന ‘കോട്ടയം പാത’   


നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയിൽ സിപിഐ മുൻ ജില്ലാസെക്രട്ടറിയായ എ.പി.ജയൻ നേരിട്ടെത്തി തന്റെ പത്രിക തള്ളുന്നതിനു വേണ്ടി ആരോപണങ്ങൾ ഉയർത്തി. അഴിമതി നടത്തിയതിനു പാർട്ടി നടപടിയെടുത്ത വ്യക്തി എങ്ങനെയാണ് സിപിഐയെ പ്രതിനിധീകരിച്ച് സൂക്ഷ്മപരിശോധനയിൽ പങ്കെടുത്തതെന്ന് നേതൃത്വം വ്യക്തമാക്കണം. ജില്ലാ പഞ്ചായത്തിലെ പള്ളിക്കൽ ഡിവിഷനിൽ ജനവിധിയെ സിപിഐ ഭയക്കുന്നുവെന്നതാണ് ഇത് തെളിയിക്കുന്നതെന്ന് ശ്രീനാദേവി പറഞ്ഞു. ഭ്രമയുഗത്തിൽ നിന്നും ചിറ്റയം പുറത്തേക്ക് കടക്കണമെന്നും ജില്ലാ സെക്രട്ടറിയുടെ കസേരയിലിരിക്കുമ്പോൾ ധാർഷ്ട്യം കടന്നുവരുന്നത് ഒഴിവാക്കണമെന്നും ശ്രീനാദേവി പറഞ്ഞു.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
      

         
    •   
         
    •   
        
       
  • ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതേ സമയം, സ്ത്രീവിരുദ്ധ പരാമർശം താൻ നടത്തിയെന്ന ശ്രീനാദേവിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ പറഞ്ഞു. വാർത്താസമ്മേളനം നടത്തുന്ന തരത്തിൽ ശ്രീനയെ പ്രാപ്തയാക്കിയത് സിപിഐ എന്ന പ്രസ്ഥാനമാണെന്ന തിരിച്ചറിവുണ്ടായാൽ നന്നെന്നും അദ്ദേഹം പറഞ്ഞു. English Summary:
Chittayam Gopakumar is facing allegations of making misogynistic comment: UDF candidate, Sreenadevi Kunjamma, has filed a complaint against the CPI district secretary, claiming that the comments were made during a press conference regarding her switch from CPI to Congress.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504