search

‘വോട്ടിങ് സഹായം ഒറ്റത്തവണ മതി’: ഒരാൾക്ക് പലരുടെ സഹായിയാവാനാവില്ല; സഹായിയുടെ വലതു കയ്യിൽ മഷി പുരട്ടും

Chikheang Yesterday 11:24 views 438
  



തിരുവനന്തപുരം ∙ തദ്ദേശ തിര‍ഞ്ഞെടുപ്പിൽ ഒരാൾക്ക് ഒരു വോട്ടറെ മാത്രമേ ഇനി വോട്ട് ചെയ്യാൻ സഹായിക്കാനാകൂ. വോട്ടറുടെ ഇടതു കയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതോടൊപ്പം സഹായിയുടെ വലതു കയ്യിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും. ഒരാൾ തന്നെ പലരുടെയും സഹായിയാകുന്നതു തടയാനാണിത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയപാർട്ടികളുമായി നടത്തിയ ചർച്ചയിൽ കെപിസിസി സെക്രട്ടറി എം.കെ.റഹ്മാൻ ഉന്നയിച്ച ആവശ്യമാണു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച് ഉത്തരവിറക്കിയത്.

  • Also Read പിടി വീണ് പെൻഷൻ; സർക്കാരിന്റെ സ്ത്രീസുരക്ഷാ പദ്ധതിക്ക് വിലക്ക്   


കാഴ്ചവെല്ലുവിളിയോ മറ്റ് അവശതകളോ ഉള്ള സമ്മതിദായകർക്ക് 18 വയസ്സുപിന്നിട്ട ഒരു സഹായിയെ വോട്ടിങ് കംപാർട്‌മെന്റിലേക്ക് ഒപ്പം കൊണ്ടുപോകാനാണ് അനുമതി. പരസഹായം കൂടാതെ ബാലറ്റിങ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയാനോ ബട്ടൺ അമർത്തി വോട്ടു രേഖപ്പെടുത്താനോ കഴിയില്ലെന്ന് പ്രിസൈഡിങ് ഓഫിസർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ഇത് അനുവദിക്കൂ. സ്ഥാനാർഥിയെയും പോളിങ് ഏജന്റിനെയും സഹായിയാകാൻ അനുവദിക്കില്ല. വോട്ടറുടെ നിരക്ഷരത സഹായിയെ അനുവദിക്കാൻ മതിയായ കാരണമല്ല.

രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുമെന്നും അതേദിവസം മറ്റേതെങ്കിലും പോളിങ് സ്റ്റേഷനിൽ സഹായിയായി പ്രവർത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ പ്രഖ്യാപനം സഹായി നിർദിഷ്ട ഫോമിൽ പ്രിസൈഡിങ് ഓഫിസർക്ക് നൽകണം. ഈ ഫോം പ്രത്യേക കവറിൽ പ്രിസൈഡിങ് ഓഫിസർ വരണാധികാരിക്കു നൽകും.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
      

         
    •   
         
    •   
        
       
  • ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബാലറ്റ് യൂണിറ്റിൽ ബ്രെയ്‌ലി ലിപി

  • Also Read ആരുകടക്കും വോട്ടുപുഴ?; തദ്ദേശതിരഞ്ഞെടുപ്പിൽ എന്നും എൽഡിഎഫിന് മേൽക്കൈ; മറികടക്കാൻ കരുതലോടെ യുഡിഎഫ്   


കാഴ്ച പരിമിതിയുള്ള വോട്ടർമാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വയം വോട്ട് രേഖപ്പെടുത്താൻ കഴിയും വിധത്തിൽ ബാലറ്റ് യൂണിറ്റിന്റെ വലതു വശത്തു ബ്രെയ്‌ലി ലിപി ആലേഖനം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കാഴ്ച പരിമിതിയുള്ളവരും ശാരീരിക അവശതയുള്ളവരും രോഗബാധിതരും പ്രായമായവരുമായ വോട്ടർമാർക്ക് ക്യൂ ഇല്ലാതെ തന്നെ പോളിങ് സ്റ്റേഷനിൽ പ്രവേശിച്ച് വോട്ടു രേഖപ്പെടുത്താൻ സൗകര്യം ഏർപ്പെടുത്തും. English Summary:
Election Commission Limits Voting Assistance: Kerala Local Body Election focuses on the latest Election Commission order regarding voting assistance, limiting it to one voter per assistant and marking the assistant\“s finger with ink. This measure aims to prevent fraud and ensure fair elections, with special provisions for disabled and visually impaired voters.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160663