search

മുൻകൂർ ജാമ്യഹർജി നൽകി രാഹുൽ, കളമശ്ശേരിയിൽ ചരക്കു തീവണ്ടി പാളം തെറ്റി, സ്കൈ ഡൈനിങ്ങിൽ സഞ്ചാരികൾ കുടുങ്ങി –വായിക്കാം പ്രധാന വാർത്തകൾ

Chikheang 6 hour(s) ago views 244
  



ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതും പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതും ഇന്നാണ്. കളമശ്ശേരിയിൽ ചരക്കു തീവണ്ടി പാളം തെറ്റിയതും മൂന്നാറിൽ വിനോദ സഞ്ചാരികൾ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയതും വിസി നിയമനങ്ങൾ വൈകുന്നതിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയതും ഇന്നത്തെ മറ്റു പ്രധാന വാർത്തകളായി.  

നെയ്യാറ്റിന്‍കര കോടതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരി രഹസ്യമൊഴി രേഖപ്പെടുത്തിയത്. പൊലീസിനൊപ്പമാണ് യുവതി കോടതിയില്‍ എത്തി വനിതാ മജിസ്‌ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ വലിയമല പൊലീസ് കേസെടുത്ത് നേമം പൊലീസിനു കൈമാറിയിരുന്നു. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റില്‍ വച്ച് രണ്ടു തവണയും പാലക്കാട്ടെത്തിച്ചും ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയില്‍ പറയുന്നത്.

ഇതിനു പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നാണ് ഹർ‌ജിയിൽ പറയുന്നത്. യുവതി ആരോപിക്കുന്നതു പോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുൽ വാദിക്കുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നും ആണ് ആവശ്യം. ഹര്‍ജി നാളെ പരിഗണിക്കാനാണ് സാധ്യത.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മൂന്നാറിനു സമീപം ആനച്ചാലിലാണ് ഇന്ന് ഉച്ചയോടെ വിനോദസഞ്ചാരികൾ സ്കൈ ഡൈനിങ്ങിനിടെ 120 അടി ഉയരത്തിൽ കുടുങ്ങിയത്. നാലര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലാണ് വൈകീട്ടോടെ അഞ്ച് സഞ്ചാരികളെയും ജീവനക്കാരെയും നിലത്തിറക്കിയത്. ക്രെയിനിൽ 120 അടിയോളം ഉയരത്തിൽ ആകാശക്കാഴ്ചകൾ ആസ്വദിക്കുന്നതിനും ആഹാരം കഴിക്കുന്നതിനുമുള്ള സംവിധാനമാണ് സ്കൈ ഡൈനിങ്ങിൽ ഒരുക്കിയിരുന്നത്. പ്രത്യേക പേടകത്തിലാണ് സഞ്ചാരികളെ ക്രെയിനിൽ മുകളിലേക്ക് ഉയർത്തുന്നതും നിലത്തിറക്കുന്നതും. ഇതിനായുള്ള ഹൈഡ്രോളിക് ലിവറാണ് തകരാറിലായത്.

കളമശേരിയിൽ ചരക്കു തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് വിവിധ ട്രെയിനുകൾ വൈകിയോടുകയാണ്. പാളം തെറ്റിയ ട്രെയിൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ആളപായമില്ല. കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ചരക്കു ട്രെയിൻ ഷണ്ടിങ് ചെയ്യുന്നതിനിടയിൽ റെയിൽപാളം അവസാനിക്കുന്ന ഭാഗത്തുള്ള ബാരിക്കേഡും ഇടിച്ചു മുന്നോട്ടു പോയി വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ തീരുമാനം വൈകുന്നതിലാണ് ഇന്ന് സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയത്. ജസ്റ്റിസ്‌ ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നതിലാണ് കോടതിയുടെ വിമർശനം. എത്രയും വേഗം തീരുമാനം എടുക്കണമെന്നാണ് ജസ്റ്റിസ് ജെ.ബി.പർദിവാല, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം. ജസ്റ്റിസ്‌ ദുലിയ നൽകിയത് വെറും കടലാസ് കഷ്ണം അല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. എതിർപ്പുള്ളവരുടെ വാദം കേട്ട ശേഷം അന്തിമ തീരുമാനമെടുക്കുന്നത് സുപ്രീം കോടതി ആയിരിക്കും. സെർച്ച് കമ്മിറ്റിയുടെ തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് അറിയിക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. English Summary:
Toda\“s Recap 28-11-2025
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160466