ചെന്നൈ∙ ട്രെയിനുകളിലെ എസി കോച്ചുകളിലേതു പോലെ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്കും വിരിയും പുതപ്പും തലയണയും നൽകാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. ജനുവരി 1 മുതൽ നടപ്പാക്കുന്ന പദ്ധതി രാജ്യത്ത് ആദ്യമാണ്. യാത്രക്കാർ ആവശ്യപ്പെടുന്നതനുസരിച്ചാകും ഇവ നൽകുക. പണം നൽകണം.
- Also Read ആദ്യം കരുതി അപകടമെന്ന്, അന്വേഷണത്തിൽ നിര്‍ണായക സൂചനകൾ; ട്രെയിനിൽ നിന്നു യുവതി വീണു മരിച്ച സംഭവം കൊലപാതകം
∙ ഈ ട്രെയിനുകളിൽ
ചെന്നൈയിൽ നിന്നും തിരിച്ചും കേരളത്തിലൂടെ കടന്നു പോകുന്ന മംഗലാപുരം സൂപ്പർ ഫാസ്റ്റ് (12685/12686), പാലക്കാട് എക്സ്പ്രസ് (22651/22652), തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695/12696), ആലപ്പി സൂപ്പർഫാസ്റ്റ് (22639/22640), മംഗലാപുരം എക്സ്പ്രസ് (16159/16160) എന്നിവയടക്കം 10 ട്രെയിനുകളിലാണു പദ്ധതി നടപ്പാക്കുന്നത്.
നിരക്ക്
∙ ഒരു വിരി, ഒരു തലയണ, തലയണ കവർ– 50 രൂപ.
∙ ഒരു തലയണയും കവറും– 30 രൂപ
∙ വിരി മാത്രം– 20 രൂപ
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
- ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
English Summary:
Southern Railway introduces bedroll service for sleeper class passenger: This initiative, starting January 1st, provides bedsheets, pillows, and pillow covers on demand for a fee in select trains. It enhances comfort during train journeys. |