കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ അന്തിമവിധി വരാനിരിക്കെ, മൂന്നാം പ്രതി ബി.മണികണ്ഠൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇന്നു പുലർച്ചെ കൈഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാശ്രമം. മദ്യലഹരിയിലായിരുന്നു മണികണ്ഠൻ എന്നാണ് വിവരം. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിന് മണികണ്ഠനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കയ്യിലെ ഞരമ്പു മുറിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ച മണികണ്ഠനെ പിന്നീട് വിട്ടയച്ചു.
- Also Read ഒരുമിച്ച് താമസിച്ചു, തെറ്റിപ്പിരിഞ്ഞു; പിന്നാലെ യുവതിയെ വീട്ടിൽക്കയറി പീഡിപ്പിച്ച് യുവാവ്, പരാതി
മണികണ്ഠൻ മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ഡിസംബർ എട്ടിനാണ് അന്തിമ വിധി പറയുന്നത്. 2017 ഫെബ്രുവരി 17ന് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ നടി ആക്രമണത്തിന് ഇരയായതാണ് കേസ്. പൾസർ സുനി ഒന്നാം പ്രതിയും നടൻ ദിലീപ് എട്ടാം പ്രതിയുമായ കേസിൽ മണികണ്ഠൻ അടക്കം ഒൻപത് പ്രതികളുണ്ട്.
- Also Read ‘റിസ്കിന്’ തയാറായി ശബരിയും അനിലും; ഇടപെടൽ ഹൈക്കമാൻഡ് വഴി; ‘തദ്ദേശത്തിൽ തട്ടിവീഴരുത്’, കോൺഗ്രസ് ലക്ഷ്യം ആ തോന്നലുണ്ടാക്കി വാശി കൂട്ടാൻ
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദിലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ 2017 ജൂലൈ 10നാണ് അറസ്റ്റ് ചെയ്തത്. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിന് ദിലീപിന് ജാമ്യം ലഭിച്ചു. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായ പൾസർ സുനിക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.
- Also Read വിവാദങ്ങൾക്ക് തിരികൊളുത്തിയ കേസ്; വിചാരണ തുടങ്ങിയ ശേഷവും വെളിപ്പെടുത്തലുകൾ; ഡിസം. 8ന് വിധി
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
- ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
മാര്‍ട്ടിൻ ആന്‍റണി, വി.പി.വിജീഷ്, എച്ച്.സലിം, ചാര്‍ലി, ചാര്‍ലി തോമസ്, സനിൽ കുമാര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. വിഷ്ണു എന്നയാള്‍ മാപ്പുസാക്ഷിയാണ്. പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. English Summary:
B.Manikandan Accused in Actress Assault Case Attempts Suicide: B.Manikandan, an accused in the actress assault case, attempted suicide. The incident occurred ahead of the final verdict in the case, prompting police intervention and hospitalization before his release. The final verdict in the actress attack case will be announced on December 8. |