search

കോട്ടയത്തേക്ക് സ്ലീപ്പറിൽ എത്താം; അലച്ചിലില്ലാതെ: കർണാടക ആർടിസി അമ്പാരി ഉത്സവ് ബസ് സർവിസ് 1 മുതൽ

cy520520 Yesterday 11:25 views 758
  



ബെംഗളൂരു ∙ ബെംഗളൂരു – കോട്ടയം റൂട്ടിൽ കർണാടക ആർടിസിയുടെ അമ്പാരി ഉത്സവ് സ്ലീപ്പർ ബസ് ഡിസംബർ ഒന്നിന് സർവീസ് ആരംഭിക്കും. 1950 രൂപയാണ് ടിക്കറ്റ് നിരക്ക്. ശാന്തിനഗർ ബസ് സ്റ്റേഷനിൽ നിന്ന് വൈകിട്ട് 6.30ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6ന് കോട്ടയത്ത് എത്തും. കോട്ടയത്തു നിന്ന് വൈകിട്ട് 5.45ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5.45 ന് ബെംഗളൂരുവിലും എത്തും.  

  • Also Read ശബരിമല മാസ്റ്റർ പ്ലാൻ‍ വൈകുന്നു; മുൻഗണന നിശ്ചയിക്കാനും ഫണ്ട് കണ്ടെത്താനും പ്രത്യേക യോഗം വിളിക്കാൻ ദേവസ്വം ബോർഡ്   


ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, അങ്കമാലി, മൂവാറ്റുപുഴ, ഏറ്റുമാനൂർ വഴിയാണ് സർവീസ്. നിലവിൽ ബെംഗളൂരുവിൽനിന്നു കോട്ടയത്തേക്ക് വെള്ളിയാഴ്ചകളിലും തിരിച്ച് ഞായറാഴ്ചകളിലും സെമി സ്ലീപ്പർ സർവീസ് നടത്തുന്നുണ്ട്. ഈ റൂട്ടിൽ സ്ലീപ്പർ ബസ് സർവീസ് വേണമെന്നത് യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.

  • Also Read ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?   


∙ പമ്പയിലേക്ക് സർവീസ് തുടങ്ങി
ശബരിമല തീർഥാടകർക്കായി ബെംഗളൂരുവിൽനിന്ന് പമ്പയിലേക്ക് കർണാടക ആർടിസി ഐരാവത് വോൾവോ ബസ് സർവീസ് ആരംഭിച്ചു. ജനുവരി 18 വരെ സർവീസ് നടത്തും. ശാന്തിനഗർ ബസ് സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് 1.30 ന് പുറപ്പെടുന്ന ബസ് വൈകിട്ട് 5 ന് മൈസൂരുവിലെത്തും. പിറ്റേദിവസം പുലർച്ചെ 6.45 നാണ് പമ്പയിൽ എത്തുന്നത്. തിരിച്ച് വൈകിട്ട് 6 ന് പമ്പയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7 ന് മൈസൂരുവിലും 10 ന് ബെംഗളൂരുവിലും എത്തും. ബെംഗളൂരുവിൽനിന്ന് 1950 രൂപയും മൈസൂരുവിൽനിന്ന് 1855 രൂപയുമാണ് നിരക്ക്. മൈസൂരു, ഗുണ്ടൽപേട്ട്, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, എരുമേലി വഴിയാണ് സർവീസ്. തീർഥാടകരുടെ തിരക്ക് കൂടിയാൽ പമ്പയിലേക്ക് കൂടുതൽ പ്രത്യേക സർവീസുകൾ ആരംഭിക്കുമെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചു.  
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Bangalore to Kottayam New Sleeper Bus Service: Karnataka RTC launches Bangalore-Kottayam Sleeper Bus Service: This new service caters to long-standing passenger demands and offers a comfortable overnight journey.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156996