search

ആഡംബര കാറുകളുടെ ലോഗോ മോഷണം പോകുന്നത് വ്യാപകം: കാവൽ നിൽക്കണം; ഇല്ലെങ്കിൽ കാറിന്റെ ലോഗോ കാണില്ല

Chikheang The day before yesterday 11:25 views 879
  



കോഴിക്കോട് ∙ നഗരത്തിൽ  ആഡംബര കാറുകളുടെ ലോഗോ മോഷണം പോകുന്നത് വ്യാപകമാകുന്നു.പൊതുസ്ഥലങ്ങളിൽ കാർ പാർക്ക് ചെയ്ത് കണ്ണൊന്നു തെറ്റുമ്പോഴേക്കും കാറിന്റെ മുൻവശത്തെ  ലോഗോ മോഷ്ടിക്കുന്ന സംഘം നഗരത്തിൽ സജീവമായിട്ടുണ്ടെന്ന് പൊലീസും കാറുടമകളും പറയുന്നു.   കോഴിക്കോട് ബീച്ച്, ഭട്ട് റോഡ്, വിവിധ പാർക്കിങ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിർത്തിയിടുന്ന ബിഎംഡബ്ല്യു, ബെൻസ് തുടങ്ങിയ കാറുകളുടെ ലോഗോയാണ് പ്രധാനമായും ഇളക്കിയെടുത്തു കൊണ്ടുപോകുന്നത്.

ഒരാളുടെ കാറിന്റെ ലോഗോ 3 തവണ മോഷണം പോയതായി പരാതിയുണ്ട്. ചെറിയ സ്ക്രൂഡ്രൈവർ ഉപയോഗിച്ചു ഇളക്കിയെടുക്കുകയാണ് സംഘം ചെയ്യുന്നത്. ഇളക്കിയെടുക്കുന്ന ലോഗോ ശേഖരിച്ചു കൊണ്ടു പോകുന്ന സംഘവും കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതായാണ് പറയുന്നത്. ഉത്തരേന്ത്യൻ മാർക്കറ്റുകളിലേക്കാണ് ഇവ കൊണ്ടുപോകുന്നത്.മോഷണം പോയ ലോഗോയ്ക്ക് പകരം വാങ്ങാൻ ചെറുതിന് 6,000 രൂപയും വലുതിനു 15,000 രൂപയും വില വരുന്നതിനാൽ കാർ ഉടമകൾക്ക് വലിയ നഷ്ടമാണ് സംഭവിക്കുന്നത്. English Summary:
Car logo theft is becoming increasingly common in Kozhikode. Organized gangs are stealing luxury car logos, causing significant financial losses to car owners. The stolen logos are reportedly being sold in North Indian markets.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161355