കണ്ണൂർ∙ വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന് പറയുന്ന ഉണ്ണിത്താന് മറുപടി പറയാനില്ലെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഹൈക്കമാൻഡ് ഉണ്ണിത്താന്റെ അഭിപ്രായം കേട്ടിട്ടാണ് തന്നെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയതെന്നും സുധാകരൻ പരിഹസിച്ചു. അദ്ദേഹം പറഞ്ഞതെല്ലാം ചരിത്രത്തിൽ റെക്കോർഡ് ആണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ അന്വേഷണം നടത്താൻ സുധാകരൻ ആരാണെന്ന് ഉണ്ണിത്താൻ ചോദിച്ചതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സുധാകരൻ പറഞ്ഞു.
Also Read ‘ഞാൻ അന്വേഷണ ഏജൻസിയല്ല, ഒളിവില്‍ കഴിയുന്നതിനെ പറ്റി അറിയില്ല; എംഎൽഎ സ്ഥാനത്തെ കുറിച്ച് തീരുമാനിക്കേണ്ടത് രാഹുൽ’
ഓരോ കാലത്തും ഓരോന്ന് മാറ്റിമാറ്റി പറയുന്നയാളാണ് സുധാകരനെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് അദ്ദേഹത്തെ ഹൈക്കമാൻഡ് മാറ്റിയത് എന്തുകൊണ്ടാണെന്ന് മനസ്സിലായല്ലോ എന്നുമാണ് ഉണ്ണിത്താൻ ചോദിച്ചത്.
Also Read കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ടതില്ലെന്ന് സുധാകരൻ ആവർത്തിച്ചു. ഒരു നാക്കും ഒരു വാക്കും ഒരു വിശ്വാസവുമേ തനിക്കുള്ളു. രാഹുലിന് തെറ്റുപറ്റി. രാഹുൽ ചെയ്തത് ശരിയാണെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് രാഷ്ര്ടീയ ജീവിതം അവസാനിപ്പിക്കേണ്ട എന്നേ പറഞ്ഞിട്ടുള്ളു. ഇതിനേക്കാൾ എത്രയോ വലുത് കേരളത്തിലുണ്ടായിട്ടുണ്ട്. രാഹുലിന് സംഭവിച്ചത് തെറ്റാണ്. അതിന് ഫോൺ വിളിച്ച് ശകാരിച്ചിട്ടുണ്ട്. ശിക്ഷയ്ക്ക് അർഹതയുണ്ടെങ്കിൽ ശിക്ഷ ലഭിക്കണം. കേസിന്റെ അനന്തരഫലം നോക്കിയിട്ട് ബാക്കി പറയാമെന്നും സുധാകരൻ പറഞ്ഞു.
കേരളത്തിലേക്കു വിദേശിക്ക് വഴികാട്ടിയ മത്തിക്കൂട്ടം: കൂനനെ കാത്തിരുന്ന, ഗവേഷകർക്കു മുന്നിലേക്ക് നീലത്തിമിംഗലം; ആ സൂനാമിയെ ഭയക്കേണ്ടത് 2 പ്രദേശങ്ങൾ
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
English Summary:
K Sudhakaran addresses Unnithan\“s comments and the Rahul Mankootathil controversy. He defends Rahul, stating he should not end his political career despite his mistakes.