search

‘ഗവർണർ പ്രതിപക്ഷ നേതാവിനെക്കാൾ മുന്തിയ പ്രതിപക്ഷ നേതാവായി; രാഹുൽ കോൺഗ്രസിന്റെ ഏതെങ്കിലും ഓഫിസിലുണ്ടാകും’

LHC0088 Yesterday 11:26 views 638
  



തിരൂർ (മലപ്പുറം) ∙ പ്രതിപക്ഷ നേതാവിനേക്കാൾ മുന്തിയ പ്രതിപക്ഷ നേതാവായി ഗവർണർ മാറിയെന്ന് മന്ത്രി വി.ശിവൻകുട്ടി. ഗവർണറുടെ ഓഫിസ് പ്രവർത്തനത്തിനുള്ള ഫണ്ട് അനുവദിക്കുന്നത് സംസ്ഥാന സർക്കാരാണ്. ആ ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാന സർക്കാരിനെതിരെ ഗവർണർ കോടതിയിൽ കേസ് നൽകാൻ പോകുന്നത്. മുഖ്യമന്ത്രി നൽകിയ പട്ടികയിൽ വിശ്വാസമില്ലായ്മ പ്രകടിപ്പിച്ച് സുപ്രീം കോടതിയിൽ കേസു നൽകുമെന്ന് പറയുന്ന ഗവർണർ സംസ്ഥാന സർക്കാരിനോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.  

  • Also Read ‘മുകേഷ് ചെയ്തതും രാഹുൽ ചെയ്തതും ഒരേ പ്രവർത്തി; സ്വർണം കട്ട കള്ളൻമാർ ഞങ്ങളെ മര്യാദ പഠിപ്പിക്കാൻ വരണ്ട\“   


‘‘ആർഎസ്എസിന്റെ ആശയവും ഉപദേശവും അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നത്. ആർഎസ്എസ് ദേശീയ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പലരൂപത്തിൽ താറുമാറാക്കാനുള്ള പരിശ്രമം ഗവർണർ നടത്തുന്നത്. എന്നിട്ടും വിദ്യാഭ്യാസ സൂചികകളിൽ കേരളം ഒന്നാമതാണ്.

  • Also Read അങ്ങനെ ചെയ്യാത്തതിന് കാരണമുണ്ട്, ആ കുറ്റം ഞാൻ ഏറ്റെടുക്കുന്നു; 2021ലെ യുഡിഎഫ് അല്ല അപ്പോഴുള്ളത്; കോണ്‍ഗ്രസ് ശ്രദ്ധിക്കണം ‌   


വൈസ് ചാൻസലറുടെ നിയമനം, പരീക്ഷാ നടത്തിപ്പ്, റജിസ്ട്രാറുടെ കാര്യങ്ങൾ, സിൻഡിക്കേറ്റ് തീരുമാനങ്ങൾ എന്നിവയിലെല്ലാം ആർഎസ്എസ് അജൻഡ നടപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഭരണഘടന സംരക്ഷിക്കാൻ ചുമതലയുള്ള ഗവർണർ അതു ലംഘിക്കുകയാണ് ചെയ്യുന്നത്. നിലവിൽ വന്ന സുപ്രീം കോടതി വിധി മാനിച്ച് ഗവർണർ അന്തസ്സുള്ള തീരുമാനമെടുക്കണം’’. സുപ്രീം കോടതി ഒരു ഗവർണർക്കെതിരെ ഇത്രയധികം വിമർശനം ഉന്നയിക്കുന്നത് അപൂർവമാണെന്നും മന്ത്രി പറഞ്ഞു.

  • Also Read യുവതിയുടെ പരാതി ബാഹ്യ പ്രേരണ കൊണ്ടെന്ന് രാഹുൽ; മുൻകൂർ ജാമ്യം ബുധനാഴ്ച പരിഗണിക്കും: വാണ്ടഡ് പോസ്റ്ററുമായി എസ്എഫ്ഐ   

    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ ഏതെങ്കിലും ഓഫിസിലുണ്ടാകുമെന്നും ശിവൻകുട്ടി പറഞ്ഞു. ‘‘അത് എഐസിസി ഓഫിസിലാണോ കെപിസിസിയിലാണോ ഡിസിസിയിലാണോ അതോ കെ.സുധാകരന്റെ കസ്റ്റഡിയിലാണോ എന്നത് പൊലീസ് അന്വേഷിച്ച് കണ്ടെത്തും. എത്രയും പെട്ടെന്ന് കീഴടങ്ങി, മാന്യതയുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവച്ച് കേരളത്തിന്റെ രാഷ്ട്രീയ അന്തസ് ഉയർത്തിപ്പിടിക്കണം. സമൂഹമാധ്യമങ്ങളിൽ അതിജീവിതയെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ നടപടിയുണ്ടാകും. ആരെയും എന്തും പറയാമെന്ന നിലയിലാണ് സമൂഹമാധ്യമങ്ങൾ പോകുന്നത്. ഇത്തരം ആളുകൾ നിൽക്കുന്നയിടത്ത് സൂര്യൻ അസ്തമിച്ചാലറിയാം അവരുടെ യഥാർഥ സ്ഥിതി.

കോൺഗ്രസ് പലഘട്ടങ്ങളിലും ബിജെപിക്കൊപ്പവും ജമാഅത്തെ ഇസ്‍ലാമിക്കൊപ്പവും ചേർന്നിട്ടുണ്ട്. ഇടതുപക്ഷം അത്തരം നടപടി സ്വീകരിക്കാറില്ല. ഇടതുപക്ഷം വോട്ടിന്റെ ഗുണം നോക്കിയല്ല, മുന്നണി സംവിധാനം രൂപപ്പെടുത്തുന്നത്. പത്തു വോട്ടിനു വേണ്ടി ഞങ്ങളുടെ വിശ്വാസപ്രമാണങ്ങളെയും നിലപാടുകളെയും മാറ്റിവയ്ക്കുന്ന രീതിയില്ല’’– ശിവൻകുട്ടി പറഞ്ഞു.       ‘ഗവർണർ പ്രതിപക്ഷ നേതാവിനേക്കാൾ മുന്തിയ പ്രതിപക്ഷ നേതാവായി, രാഹുൽ കോൺഗ്രസിന്റെ ഏതെങ്കിലും ഓഫിസിലുണ്ടാകും’   മനോരമ ലേഖകൻ   തിരൂർ (മലപ്പുറം) ∙ പ്രതിപക്ഷ നേതാവിനേക്കാൾ മുന്തിയ പ്രതിപക്ഷ നേതാവായി ഗവർണർ മാറിയെന്ന് മന്ത്രി വി.ശിവൻകുട്ടി. ഗവർണറുടെ ഓഫിസ് പ്രവർത്തനത്തിനുള്ള ഫണ്ട് അനുവദിക്കുന്നത് സംസ്ഥാന സർക്കാരാണ്. ആ ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാന സർക്കാരിനെതിരെ ഗവർണർ കോടതിയിൽ കേസ് നൽകാൻ പോകുന്നത്. മുഖ്യമന്ത്രി നൽകിയ പട്ടികയിൽ വിശ്വാസമില്ലായ്മ പ്രകടിപ്പിച്ച് സുപ്രീം കോടതിയിൽ കേസു നൽകുമെന്ന് പറയുന്ന ഗവർണർ സംസ്ഥാന സർക്കാരിനോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.    ആർഎസ്എസിന്റെ ആശയവും ഉപദേശവും അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കുന്നത്. ആർഎസ്എസ് ദേശീയ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പലരൂപത്തിൽ താറുമാറാക്കാനുള്ള പരിശ്രമം ഗവർണർ നടത്തുന്നത്. എന്നിട്ടും വിദ്യാഭ്യാസ സൂചികകളിൽ കേരളം ഒന്നാമതാണ്. വൈസ് ചാൻസലറുടെ നിയമനം, പരീക്ഷാ നടത്തിപ്പ്, റജിസ്ട്രാറുടെ കാര്യങ്ങൾ, സിൻഡിക്കേറ്റ് തീരുമാനങ്ങളുടെ നടപ്പാക്കുന്ന കാര്യങ്ങൾ എന്നിവയിലെല്ലാം ആർഎസ്എസ് അജൻഡ നടപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഭരണഘടന സംരക്ഷിക്കാൻ ചുമതലയുള്ള ഗവർണർ അതു ലംഘിക്കുകയാണ് ചെയ്യുന്നത്. നിലവിൽ വന്ന സുപ്രീം കോടതി വിധി മാനിച്ച് ഗവർണർ അന്തസ്സുള്ള തീരുമാനമെടുക്കണം. സുപ്രീം കോടതി ഒരു ഗവർണർക്കെതിരെ ഇത്രയധികം വിമർശനം ഉന്നയിക്കുന്നത് അപൂർവമാണെന്നും മന്ത്രി പറഞ്ഞു.   രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ ഏതെങ്കിലും ഓഫിസിലുണ്ടാകുമെന്നും ശിവൻകുട്ടി പറഞ്ഞു. അത് എഐസിസി ഓഫിസിലാണോ കെപിസിസിയിലാണോ ഡിസിസിയിലാണോ അതോ കെ.സുധാകരന്റെ കസ്റ്റഡിയിലാണോ എന്നത് പൊലീസ് അന്വേഷിച്ച് കണ്ടെത്തും. എത്രയും പെട്ടെന്ന് കീഴടങ്ങി, മാന്യതയുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവച്ച് കേരളത്തിന്റെ രാഷ്ട്രീയ അന്തസ് ഉയർത്തിപ്പിടിക്കണം. സമൂഹമാധ്യമങ്ങളിൽ അതിജീവിതയെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ നടപടിയുണ്ടാകും. ആരെയും എന്തും പറയാമെന്ന നിലയിലാണ് സമൂഹമാധ്യമങ്ങൾ പോകുന്നത്. ഇത്തരം ആളുകൾ നിൽക്കുന്നയിടത്ത് സൂര്യൻ അസ്തമിച്ചാലറിയാം അവരുടെ യഥാർഥ സ്ഥിതി. കോൺഗ്രസ് പലഘട്ടങ്ങളിലും ബിജെപിക്കൊപ്പവും ജമാഅത്തെ ഇസ്‍ലാമിക്കൊപ്പവും ചേർന്നിട്ടുണ്ട്. ഇടതുപക്ഷം അത്തരം നടപടി സ്വീകരിക്കാറില്ല. ഇടതുപക്ഷം വോട്ടിന്റെ ഗുണം നോക്കിയല്ല, മുന്നണി സംവിധാനം രൂപപ്പെടുത്തുന്നത്. പത്തു വോട്ടിനു വേണ്ടി ഞങ്ങളുടെ വിശ്വാസപ്രമാണങ്ങളെയും നിലപാടുകളെയും മാറ്റിവയ്ക്കുന്ന രീതിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.   English Summary:
\“Rahul Will Be in a Congress Office\“: Sivankutty\“s Twin Attack on Governor and Rahul Mamkootathil.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158731