search

ഭൂമി തരംമാറ്റലിനു 8 ലക്ഷം കൈക്കൂലി; ആദ്യ ഗഡു വാങ്ങുന്നതിനിടെ ഒളവണ്ണ വില്ലേജ് ഓഫിസര്‍ അറസ്റ്റിൽ

LHC0088 5 hour(s) ago views 728
  



കോഴിക്കോട്∙ ഭൂമി തരംമാറ്റത്തിനു കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫിസര്‍ ഉല്ലാസ് മോനെ വിജിലൻസ് അറസ്റ്റ് ചെയ്തു. എട്ടുലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. അന്‍പതിനായിരം രൂപ കൈമാറുന്നതിനിടെയാണ് അറസ്റ്റ്. ഇന്ന് വൈകിട്ടോടെ ആയിരുന്നു സംഭവം.  

  • Also Read ‘ഗവർണർ പ്രതിപക്ഷ നേതാവിനെക്കാൾ മുന്തിയ പ്രതിപക്ഷ നേതാവായി; രാഹുൽ കോൺഗ്രസിന്റെ ഏതെങ്കിലും ഓഫിസിലുണ്ടാകും’   


1.62 ഏക്കര്‍ തരം മാറ്റുന്നതിനായി 8 ലക്ഷം രൂപയാണ് ഉല്ലാസ് പരാതിക്കാരനോട് ആവശ്യപ്പെട്ടത്. ആദ്യഗഡു എന്നനിലയില്‍ അരലക്ഷം രൂപ കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് അടുത്തെത്തി കൈമാറാനാണ് ആവശ്യപ്പെട്ടത്. പരാതിക്കാരന്‍ ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് ഡിവൈഎസ്പി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

  • Also Read കാലിൽ ഇഷ്ടിക കെട്ടി കിണറ്റിൽ തള്ളി, മനോരമയെ കൊന്നത് ക്രൂരമായി; വിചാരണയ്ക്കിടെ രക്ഷപ്പെടാൻ ശ്രമം, പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്   


എറണാകുളം കോതമംഗലം സ്വദേശിയാണ് ഉല്ലാസ് മോൻ. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ഇയാള്‍ നിരന്തരം കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരം വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഇദ്ദേഹത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Land Reclassification Bribe: Olavanna Village Officer Arrested in Vigilance Trap.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158561