search

കരിങ്കടലിൽ 2 ഓയിൽ ടാങ്കറുകൾക്ക് നേരെ ഡ്രോണാക്രമണം; തീപിടിച്ചു, പിന്നിൽ യുക്രെയ്ൻ?

deltin33 11 hour(s) ago views 434
  



ഇസ്താംബുൾ ∙ കരിങ്കടലിൽ റഷ്യൻ രഹസ്യക്കപ്പലുകളുടെ കൂട്ടത്തിലുള്ള രണ്ട് ചരക്കു കപ്പലുകൾക്ക് ഡ്രോണാക്രണത്തിൽ തീപിടിച്ചെന്ന് തുർക്കി. ശനിയാഴ്ച രാവിലെ തുർക്കി തീരത്തിനു സമീപം വിരാട്, കൊറോസ് എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. വിരാടിനു നേരെ വെള്ളിയാഴ്ച രാത്രിയും ആക്രമണം നടന്നിരുന്നു. കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.  

  • Also Read യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ സംഘം യുഎസിലേക്ക്; യാത്ര തിരിച്ചതായി വൊളോഡമിർ സെലെൻസ്‌കി   


കപ്പലുകളിൽ‌ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് തുർക്കി അറിയിച്ചത്. 274 മീറ്റർ നീളമാണ് കൊറോസിനുള്ളത്. കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു. റഷ്യയുടെ നൊവൊറോസിയസ്ക് തുറമുഖം ലക്ഷ്യമിട്ട് സഞ്ചരിച്ച കപ്പലായിരുന്നു ഇത്.  

  • Also Read ബ്രൂസ് വില്ലിസിന്റെ മരണശേഷം തലച്ചോറ് ശാസ്ത്രപഠനത്തിന്?: എന്താണ് ഡൈ ഹാർഡ് താരത്തെ ബാധിച്ച രോഗം?   


അതേസമയം, ആക്രമണത്തിനു പിന്നിൽ യുക്രെയ്നാണെന്ന് രാജ്യാന്തര വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ നാവിക സേനയും അവരുടെ സുരക്ഷാ ഏജൻസിയായ എസ്ബിയുവും സംയുക്തമായി നടത്തിയ ആക്രമണമാണെന്നാണ് റിപ്പോർട്ട്. റഷ്യയുമായുള്ള സംഘർഷത്തിൽനിന്ന് പിന്മാറാനുള്ള സമാധാന കരാറിൽ ഒപ്പുവയ്ക്കാൻ യുക്രെയ്നുമേൽ യുഎസ് സമ്മർദം ചെലുത്തുന്നതിനിടെയാണ് കപ്പൽ ആക്രമണം പുറത്തുവരുന്നത്.
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Drone Attack in Black Sea: Two Russian Oil Tankers on Fire in Black Sea After Drone Attack Near Turkey
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470004