search

സിപിഎമ്മിന്റെ കരുത്തുറ്റ വനിതാമുഖം, 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം; ഭരണനിർവഹണം ഡയറിയിൽ കുറിച്ചെടുത്ത് പഠിച്ചു

deltin33 Yesterday 11:26 views 694
  



കോഴിക്കോട് ∙ വിശ്വാസവും കമ്യൂണിസവും മുറുകെ പിടിച്ച വനിത ആയിരുന്നു കാനത്തിൽ ജമീല. ആശയ സമ്പന്നയായ ഊർജസ്വലയായ നേതാവ്, അനുഭവങ്ങളുടെ കരുത്തിൽ ഇരുത്തം വന്ന ഭരണാധികാരി. ഗ്രാമപഞ്ചായത്തിന്റെറയും ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും പ്രസിഡന്‍റ് സ്ഥാനത്തത്തെിയ വനിതയെന്ന നേട്ടവും സ്വന്തമാക്കിയാണ് കാനത്തില്‍ ജമീല എംഎൽഎ ആകുന്നത്.  

  • Also Read കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു   


തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ മത്സരിക്കണമെന്ന നിര്‍ദേശവുമായത്തെിയത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും കുടുംബ സുഹൃത്തുമായ കെ.പി. കോയാമുക്കയാണ്. ഭര്‍ത്താവ് അബ്ദുറഹ്മാന്‍ പിന്തുണച്ചതോടെ ഒരുകൈ നോക്കാന്‍ തീരുമാനിച്ചു. അപ്പോഴും വെറുമൊരു മെംബര്‍ മാത്രമാവുമെന്നേ കരുതിയുള്ളൂ. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം അന്നത്തെ പാര്‍ട്ടി ഏരിയാ സെക്രട്ടറി വി.എം. ശ്രീധരനാണ് പ്രസിഡന്‍റാക്കാന്‍ പാര്‍ട്ടി തീരുമാനിച്ച വിവരം അറിയിച്ചത്. അതുകേട്ടപ്പോള്‍ തനിക്കൊന്ന് ഉറക്കെ കരയാനാണ് തോന്നിയതെന്ന് ജമീല പറഞ്ഞിട്ടുണ്ട്.  

  • Also Read ‘അവർക്ക് കുറ്റവാളികൾ എന്ന പരിഗണനയേ നൽകൂ; ഇടതു വിരുദ്ധ ശക്തികളുടെ വലിയ റാക്കറ്റുകളുണ്ട്’   


അക്ഷരം പഠിക്കുന്ന കുട്ടിയെപ്പോലെ ഭരണനിര്‍വഹണത്തിലെ സാങ്കേതികവും നിയമപരവുമായ കാര്യങ്ങള്‍ ഡയറിയില്‍ കുറിച്ചെടുത്താണ് പഠിച്ചത്. അഞ്ചു വർഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനറല്‍ വാര്‍ഡില്‍ മത്സരിക്കാന്‍ സിപിഎം അവസരം നൽകി. അത്തവണ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയായി. 2005ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായി.

  • Also Read അങ്ങനെ ചെയ്യാത്തതിന് കാരണമുണ്ട്, ആ കുറ്റം ഞാൻ ഏറ്റെടുക്കുന്നു; 2021ലെ യുഡിഎഫ് അല്ല അപ്പോഴുള്ളത്; കോണ്‍ഗ്രസ് ശ്രദ്ധിക്കണം ‌   

    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


2010ല്‍ അത്തോളി ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്കും പിന്നെ പ്രസിഡന്‍റ് സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2020ലേക്കും ജില്ലാ പഞ്ചായത്ത് അധ്യക്ഷയായി. അധ്യക്ഷ സ്ഥാനം രാജിവച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 2010ൽ ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജമീല ജില്ലാ പഞ്ചായത്ത് ഭരിച്ചത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ നിന്ന് കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8572 വോട്ടുകൾക്ക് തറപറ്റിച്ചാണ് മലബാറിൽ നിന്നുള്ള മുസ്‌ലിം വിഭാഗത്തിലെ ആദ്യ വനിത എംഎൽഎയായി ജമീല വിജയിച്ചത്. പിണറായിയുടെ രണ്ടാം മന്ത്രിസഭയിൽ ജമീലയും ഉണ്ടായേക്കുമെന്ന അഭ്യൂഹം സജീവമായിരുന്നു. എംഎൽഎ ആയിരിക്കെ മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ടു. നിയമസഭാ സമ്മേളനത്തിനിടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആയിരുന്നു ജമീലയ്ക്ക് അർബുദം സ്ഥിരീകരിച്ചത്. English Summary:
Political journey of Kanathil Jameela: She was a dedicated leader who firmly upheld her beliefs in faith and communism. She transitioned from a grassroots worker to a prominent political figure in Kerala. Her journey reflects a deep commitment to public service and local governance.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470165