ഭോപ്പാൽ∙ മധ്യപ്രദേശിലെ രത്‌ലാമിൽ സ്കൂളിന്റെ മൂന്നാം നിലയിൽനിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ച് ദേശീയ സ്കേറ്റിങ് താരം. ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്‌കൂളിന്റെ മൂന്നാം നിലയിൽ നിന്നാണ് എട്ടാം ക്ലാസ് വിദ്യാർഥിയായ സ്കേറ്റിങ് ചാംപ്യൻ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം.
Also Read മദ്യലഹരിയിൽ കൈഞരമ്പ് മുറിച്ച് നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി; കേസിൽ വിധി ഡിസംബർ 8ന്
വ്യാഴാഴ്ച വിദ്യാർത്ഥി തന്റെ മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടുവരികയും ക്ലാസ് മുറിയിൽ വച്ച് വിഡിയോ റെക്കോർഡ് ചെയ്ത് സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു. വിഡിയോ കണ്ടെത്തിയ സ്കൂൾ അധികൃതർ മാതാപിതാക്കളെ വിളിച്ചുവരുത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം പ്രിൻസിപ്പലിന്റെ ഓഫിസിലേക്കു കുട്ടിയെ വിളിപ്പിക്കുകയും താൻ ചെയ്ത തെറ്റിന് 52 തവണ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ കുട്ടിയെ സസ്പെൻഡ് ചെയ്യുകയും സ്കേറ്റിങിനു ലഭിച്ച മെഡലുകൾ തിരിച്ചെടുക്കുകയും ചെയ്യുമെന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനുശേഷമായിരുന്നു ആത്മഹത്യാ ശ്രമം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
English Summary:
Skating Champion Attempts Suicide at School: A national-level skating champion attempted suicide after facing disciplinary action at school. The student is currently receiving medical treatment and is out of danger.