search

‘ബ്രിട്ടിഷ് കൊളോണിയൽ പൈതൃകം പേറുന്നു’: രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ, കേരള

LHC0088 Yesterday 11:26 views 1039
  



തിരുവനന്തപുരം ∙ ഗവർണറുടെ ഒൗദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് നാളെ മുതൽ ലോക്ഭവൻ (ജനങ്ങളുടെ ഭവനം) എന്നാക്കുന്നു. രാജ്യത്തെ എല്ലാ രാജ്ഭവനുകളുടെയും പേരു മാറ്റാൻ നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈമാസം 25ന് ഉത്തരവിറക്കിയിരുന്നു. സ്വദേശമായ ഗോവയിൽ പോയ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്നു തിരിച്ചെത്തിയ ശേഷം നാളെ വിജ്ഞാപനമിറക്കും. ഇതോടെ ഒൗദ്യോഗിക വിലാസം ലോക്ഭവൻ, കേരള എന്നാകും. രാജ്ഭവന്റെ പേരുമാറ്റി അസം ഗവർണർ ലക്ഷ്മൺപ്രസാദ് ആചാര്യ വെള്ളിയാഴ്ചയും ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ഇന്നലെയും വിജ്ഞാപനമിറക്കി.

  • Also Read വിളിപ്പുറത്തുണ്ട് മെംബർ, എന്തിനും ഏതിനും...; മെംബറുടെ ചുമതലകൾ   


ബ്രിട്ടിഷ് കൊളോണിയൽ പൈതൃകം പേറുന്നതെന്നു വിലയിരുത്തിയാണ് രാജ്ഭവൻ എന്ന പേരു മാറ്റുന്നത്. രാജ്ഭവനുകൾ ജനങ്ങളുമായി ചേർന്നുനിൽക്കണമെന്നും പേര് ലോക്ഭവൻ എന്നു മാറ്റണമെന്നുമുള്ള ആശയം കഴിഞ്ഞവർഷം ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ ആർലേക്കർ അവതരിപ്പിച്ചിരുന്നു. ഡൽഹിയിലടക്കമുള്ള ലഫ്റ്റനന്റ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ്നിവാസിന്റെ പേര് ‘ലോക്നിവാസ്’ എന്നാക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. English Summary:
Raj Bhavan will be renamed Lok Bhavan: Governor\“s headquarters, Raj Bhavan, will now be known as Lok Bhavan. The name change is as per the order of the Union Home Ministry. With the issuance of the order by the Centre, Kerala Raj Bhavan will also become Lok Bhavan.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158887