search

കോടീശ്വരന്മാരുടെ ആറ്റിങ്ങൽ നഗരം! സ്ഥാനാർഥികളിൽ 25% പേർ കോടീശ്വരന്മാർ; ഒന്നാമത് എൽഡിഎഫ് സ്ഥാനാർഥി

LHC0088 Yesterday 11:26 views 1032
  



ആറ്റിങ്ങൽ ∙ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 102 സ്ഥാനാർഥികളിൽ 25% പേർ കോടീശ്വരന്മാർ! 32 വാർഡുകളിലായി 4 സ്വതന്ത്രർ അടക്കം 102 പേർ മത്സര രംഗത്തുള്ളപ്പോൾ ഇതിൽ 26 പേരാണ് കോടീശ്വരർ എന്ന് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച ആസ്തി വിവര പട്ടികയിൽ വ്യക്തമാകുന്നു. കോടീശ്വരന്മാരിൽ 3 മുന്നണിയിലെ സ്ഥാനാർഥികളുണ്ട്.7ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി  പ്രിയ സാബുവാണ് ആസ്തിയിൽ ഒന്നാമത്.  

4.32 കോടിയുടെ ആസ്തിയുണ്ട് പ്രിയയ്ക്ക്. 21ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി എ.ആർ. ശ്രീലേഖക്ക് 3.29 കോടി, 23ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ദീപാ ബാബുവിന് 3.19 കോടി, 30ാം വാർഡിലെ ബിജെപി സ്ഥാനാർഥി രാജേഷ് മാധവന് 2.93 കോടി, 15ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി രാജേന്ദ്രൻ നായർക്ക് 2.71 കോടി രൂപ വീതം ആസ്തിയുണ്ട്.സ്ഥാവര ജംഗമ വസ്തുക്കളുടേയും , ബാങ്ക് ബാലൻസ് അടക്കമുള്ളവയുടേയും  ആസ്തി കോടികളാണെങ്കിലും ലക്ഷങ്ങളുടെ കട ബാധ്യത ഭൂരിഭാഗം സ്ഥാനാർഥികൾക്കും ഉണ്ട്.

2 കോടി രൂപയ്ക്കു മേൽ  മൂല്യമുള്ള ആസ്തിയുള്ളവർ
ദീപ രാജേഷ് (3ാം വാർഡ്, ബിജെപി), സന്ധ്യാരാജ് (26ാം വാർഡ്, ബിജെപി), കെ.തുളസീധരൻ നായർ (27 ാം വാർഡ്, എൽഡിഎഫ്), എസ്.എൽ.നിഷാദ് (11ാം വാർഡ്, ബിജെപി).

ഒരു കോടിക്കുമേൽ മൂല്യമുള്ള ആസ്തിയുള്ളവർ
ഇ.അനസ് (15ാം വാർഡ്, എൽഡിഎഫ്), എസ്.സന്തോഷ് (4ാം വാർഡ്, ബിജെപി), സുനിത (8ാം വാർഡ്, ബിജെപി), വി.എസ്.സുരേഷ് (17ാം വാർഡ്, സ്വതന്ത്രൻ), കെ.സതി (12ാം വാർഡ്, യുഡിഎഫ്), എ.എം.താഹ (12ാം വാർഡ്, സ്വത.), എസ്.വിജയകുമാർ (29ാം വാർഡ്, യുഡിഎഫ്), എസ്.ആശ (20ാം വാർഡ്, ബിജെപി), അജിത് പ്രസാദ് (24ാം വാർഡ്, ബിജെപി), നയന അനീഷ് (13ാം വാർഡ്, എൽഡിഎഫ്), എം.താഹിർ (16ാം വാർഡ്, എൽഡിഎഫ്), ശിവദാസൻ (10ാം വാർഡ്, ബിജെപി), എസ്.ആര്യ (31ാംവാർഡ്, ബിജെപി), എസ്.ശ്രീരംഗൻ (12ാം വാർഡ്, യുഡിഎഫ്, അയ്യപ്പദാസ് (3ാം വാർഡ്, യുഡിഎഫ്), സതീഷ് കുമാർ (22ാം വാർഡ്, യുഡിഎഫ്, ഗിരിജ രമണൻ (8ാം വാർഡ്, എൽഡിഎഫ്).

ആസ്തിയില്ലാത്തവരും കടക്കാരും
8ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ശോഭനകുമാരി, 23ാം വാർഡിലെ ബിജെപി സ്ഥാനാർഥി രാജലക്ഷ്മി എന്നിവർക്ക് സാമ്പത്തിക ആസ്തികൾ ഒന്നുമില്ല. നാലാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എസ്. സന്തോഷ് കുമാറിനും  24–ാം  വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ആർ.കെ.ശ്യാമിനും  22 –ാം വാർഡിലെ ബിജെപി സ്ഥാനാർഥി ആർ.ശ്രീനാഥിനും  ആസ്തിയെക്കാൾ കൂടുതൽ കടബാധ്യതകൾ ആണ് ഉള്ളത്. English Summary:
Attingal Election candidates wealth details are now public. A significant number of candidates contesting the Attingal elections are millionaires, with some possessing assets worth crores. This information comes to light through the asset declarations submitted along with their nomination papers.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158833