തിരുവനന്തപുരം ∙ വിവാദങ്ങൾക്കു പിന്നാലെ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ തലപ്പത്ത് അഴിച്ചുപണി. സെല്ലിന്റെ ചുമതല എറണാകുളം എംപി ഹൈബി ഈഡനു നൽകി. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. ഡിജിറ്റൽ മീഡിയ സെൽ ചെയർമാനായ വി.ടി. ബൽറാമിനെ മാറ്റിയാണ് മറ്റൊരു വൈസ് പ്രസിഡന്റായ ഹൈബി ഈഡനു ചുമതല നൽകിയത്. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ പേരും മാറ്റി. ഇനി മുതൽ സോഷ്യൽ മീഡിയ സെൽ എന്നായിരിക്കും അറിയപ്പെടുക. ദേശീയ തലത്തിലും മറ്റു സംസ്ഥാന ഘടകങ്ങളിലും സോഷ്യൽ മീഡിയ സെൽ എന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ മാത്രമായിരുന്നു ഇതുവരെ ഡിജിറ്റൽ മീഡിയ സെൽ എന്ന് അറിയപ്പെട്ടിരുന്നത്.
Also Read ‘ഞാൻ അന്വേഷണ ഏജൻസിയല്ല, ഒളിവില്‍ കഴിയുന്നതിനെ പറ്റി അറിയില്ല; എംഎൽഎ സ്ഥാനത്തെ കുറിച്ച് തീരുമാനിക്കേണ്ടത് രാഹുൽ’
ബീഡി- ബിഹാർ പോസ്റ്റിനു പിന്നാലെ വി.ടി. ബൽറാം സെല്ലിന്റെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞെങ്കിലും കെപിസിസി രാജി സ്വീകരിച്ചിരുന്നില്ല. പ്രഫഷനൽ സംഘത്തെ നിയോഗിച്ച് സോഷ്യൽ മീഡിയ സംഘത്തെ ശക്തമാക്കുമെന്ന് ഹൈബി ഈഡൻ മനോരമ ഓൺലൈനോട് പറഞ്ഞു. കഴിഞ്ഞ കെപിസിസി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഹൈബി ഈഡനോട് പുതിയ ചുമതല സംബന്ധിച്ച കാര്യം ദീപാദാസ് മുൻഷി പറഞ്ഞത്.
Also Read അങ്ങനെ ചെയ്യാത്തതിന് കാരണമുണ്ട്, ആ കുറ്റം ഞാൻ ഏറ്റെടുക്കുന്നു; 2021ലെ യുഡിഎഫ് അല്ല അപ്പോഴുള്ളത്; കോണ്‍ഗ്രസ് ശ്രദ്ധിക്കണം
ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർക്ക് അതൃപ്തിയുണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സതീശന് എതിരെ സൈബർ ആക്രമണം അതിരുവിട്ടതോടെയാണു ദേശീയ നേതൃത്വത്തം സെല്ലിന്റെ കാര്യത്തിൽ ഇടപെട്ടത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ ആയിരിക്കും പുതിയ ടീമിന്റെ പ്രവർത്തനം. നിലവിലുള്ള ടീം കാര്യക്ഷമമല്ലെന്നു ദീപാദാസ് മുൻഷി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പരാതി നേതൃത്വത്തിനു ബോധ്യപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമ വിഭാഗം ശക്തിപ്പെടുത്താൻ സമിതിയെ കെപിസിസി നിയോഗിച്ചിരുന്നു. സമൂഹമാധ്യമ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനു മുതിർന്ന നേതാക്കളുടെ മോണിറ്ററിങ് ടീം ഉണ്ടായിരിക്കുമെന്നാണ് വിവരം. കർശനമായ മാർഗനിർദ്ദേശങ്ങളും നിയന്ത്രണ സംവിധാനങ്ങളും കൊണ്ടുവരും.
കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
Hibi Eden New Head of KPCC Digital Media Cell: The change aims to strengthen the party\“s social media presence and ensure responsible digital communication. The party is strengthening social media with the oversight of senior leaders and strict guidelines to ensure responsible digital communication.