ശബരിമല ∙ ശബരിമലയിൽ തിരക്കില്ലാതെ ദർശനം നടത്തി ഭക്തർ. വെർച്വൽ ക്യൂ ബുക്കു ചെയ്തവരിൽ 15 ശതമാനം പേർ എത്താത്തതും സ്പോട്ട് ബുക്കിങ് 5000 മാത്രമായി കുറച്ചതും കാരണമാണ് കഴിഞ്ഞ രണ്ടു ദിവസമായി ദർശനത്തിനു തിരക്ക് കുറഞ്ഞത്. ഇന്നു പുലർച്ചെ 5 ആയപ്പോഴേക്കും സന്നിധാനം വലിയ നടപ്പന്തൽ കാലിയായി. പതിനെട്ടാംപടി കയറാനുള്ള ക്യൂവിൽ ആരുമില്ല. പമ്പയിൽ നിന്നു മലകയറി വരുന്നവർ കാത്തുനിൽപ്പില്ലാതെ പടി കയറി ദർശനം നടത്തി.
Also Read ചെളി നിറഞ്ഞ് വഴികൾ; മലകയറ്റവും ഇറക്കവും കഠിനം
രാവിലെ 7.30 ന് ഉഷഃപൂജ സമയത്ത് അര മണിക്കൂർ പതിനെട്ടാംപടി കയറുന്നത് നിയന്ത്രിച്ചു. അപ്പോഴും വലിയ തിരക്കില്ലായിരുന്നു. ഡിസംബർ 27 വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. ബുക്ക് ചെയ്യാൻ നോക്കുമ്പോൾ ചുവപ്പാണു കാണുന്നത്. അതിനാൽ മണ്ഡല കാലം കഴിയും വരെ ആർക്കും പുതിയതായി ബുക്കു ചെയ്യാൻ കഴിയുന്നില്ല.
Also Read ‘റിസ്കിന്’ തയാറായി ശബരിയും അനിലും; ഇടപെടൽ ഹൈക്കമാൻഡ് വഴി; ‘തദ്ദേശത്തിൽ തട്ടിവീഴരുത്’, കോൺഗ്രസ് ലക്ഷ്യം ആ തോന്നലുണ്ടാക്കി വാശി കൂട്ടാൻ
ഒരോ ദിവസത്തെയും തിരക്ക് നോക്കി സ്പോട്ട് ബുക്കിങ് നൽകാനാണ് ഹൈക്കോടതി നിർദേശം. നിലയ്ക്കൽ മാത്രമാണ് സ്പോട്ട് ബുക്കിങ് കൗണ്ടർ. രാത്രി 12 ന് സ്പോട്ട് ബുക്കിങ് തുടങ്ങും. ഒരു മണിക്കൂറിനുള്ളിൽ എല്ലാം തീരും. ഇരുമുടി കെട്ടുമായി വരുന്ന തീർഥാടകർക്ക് നിരാശരായി നിലയ്ക്കൽ കറങ്ങി നടക്കേണ്ടി വരുന്നുണ്ട്.
കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
ഇരുമുടിക്കെട്ടുമായി വരുന്ന ആരെയും തിരിച്ചയയ്ക്കില്ല എന്നായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ സ്വീകരിച്ച നിലപാട്. എന്നാൽ ഇത്തവണ നിലപാട് മാറ്റി. ഇത് തീർഥാടകരെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. ഇത് ദർശനത്തിനുള്ള തിരക്ക് കുറയാൻ കാരണമായി. ഇന്ന് രാവിലെ വരെയുള്ള കണക്ക് അനുസരിച്ച് ഇതുവരെ 12.13 ലക്ഷം അയ്യപ്പന്മാർ ദർശനം നടത്തി. English Summary:
Sabarimala Pilgrimage updates detail the current situation at the Sabarimala Temple: Fewer devotees are experiencing hassle-free darshan due to reduced virtual queue bookings and spot bookings, leading to a less crowded environment.