search

വിറയലും വീഴ്ചയും സാധാരണമല്ല; തിരിച്ചറിഞ്ഞാൽ പാർക്കിൻസൺസിനെ തടുക്കാൻ എളുപ്പം: ഡോ. സുബ്രഹ്മണ്യൻ പറയുന്നു

Chikheang Yesterday 11:26 views 904
  



കോഴിക്കോട് ചക്കോരത്തുകുളത്തു നിന്നു തുടങ്ങി വാഷിങ്ടനിൽ എത്തിനിൽക്കുന്ന ജീവിതയാത്രയിൽ ഡോ.ടി.സുബ്രഹ്മണ്യൻ കണ്ടതു രോഗികളെക്കാളേറെ ജീവിതങ്ങളെയാണ്. 1965ൽ, 14 മാസം പ്രായമുള്ളപ്പോൾ പോളിയോ ബാധിച്ച തളർന്ന കാലുകളുമായുള്ള ഈ ലോകം ചുറ്റലിന്റെ ഇന്ധനം അറിവും അനുഭവങ്ങളുമാണ്.  

  • Also Read ഒരു നാടകം, 2000 വേദികൾ, ഒരേ അഭിനേതാക്കൾ; കേൾക്കാം ഒരു ‘ജീവിത’ നാടക കഥ   


പാർക്കിൻസൺസ് രോഗത്തെ വരുതിയിലാക്കാൻ ലോകമെമ്പാടുമുള്ള ഗവേഷകർ മുഴുകുമ്പോൾ അതിന്റെ മുൻനിരയിൽ ഇന്ന് ഡോ. സുബ്രഹ്മണ്യനുണ്ട്. വാഷിങ്ടനിലെ ഹോവഡ് യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിനിൽ ന്യൂറോളജി വിഭാഗം തലവൻ. അമേരിക്കയിലെ അയ്യായിരത്തോളം വരുന്ന ഇന്ത്യൻ വംശജരായ ന്യൂറോളജിസ്റ്റുകളെ പ്രതിനിധീകരിക്കുന്ന അസോസിയേഷൻ ഓഫ് ഇന്ത്യൻ ന്യൂറോളജിസ്റ്റ്സ് ഇൻ അമേരിക്കയുടെ പ്രസിഡന്റുമാണ് ഇദ്ദേഹം.  

പാർക്കിൻസൺസ് ചികിത്സയിലെ പുരോഗതിയെക്കുറിച്ചും പുതിയ ഗവേഷണവഴികളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.  ‌
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തുടക്കത്തിന്റെ വഴികൾ

ഭൂരിഭാഗം പാർക്കിൻസൺസ് രോഗത്തിന്റെയും തുടക്കം തലച്ചോറിലല്ല എന്ന കണ്ടെത്തലിലാണിപ്പോൾ ഗവേഷകർ. ആമാശയത്തിലാണതിന്റെ തുടക്കം. വയറിലെത്തുന്ന കീടാണുക്കൾ ആണു രോഗകാരണമാകുന്നത്. ഈ അണുക്കൾ ആൽഫ-സിന്യൂക്ലിൻ എന്ന പ്രോട്ടീനെ അമിലോയ്ഡ് രൂപത്തിലേക്കു മാറ്റും.

ഇതാണ് പാർക്കിൻസൺസിന്റെ മൂലകാരണമായി കണക്കാക്കുന്നത്. വയറിലെത്തുന്ന ഹാനികരമായ സൂക്ഷ്മജീവികൾ നല്ല ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിന്റെ ഫലമായി ആൽഫ-സിന്യൂക്ലിൻ വയറിൽനിന്നു തലച്ചോറിലേക്കു മാറ്റപ്പെടുന്നതായും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടാണു പുതിയ ഗവേഷണങ്ങൾ. ആമാശയത്തിലെ ആദ്യ ലക്ഷണങ്ങൾ വച്ച്  രോഗാവസ്ഥ തിരിച്ചറിഞ്ഞാൽ പാർക്കിൻസൺസിനെ തടുക്കാൻ എളുപ്പമാകും.   

സ്റ്റെം സെൽ (മൂലകോശം) ഗവേഷണങ്ങൾ നന്നായി മുന്നോട്ടു പോകുന്നതും പ്രതീക്ഷയാണ്. തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന (ബ്രെയിൻ സ്റ്റിമുലേഷൻ) രീതിയിലും വലിയ പുരോഗതി കാണുന്നു. മറ്റുള്ള മാധ്യമങ്ങളിലല്ലാതെ രോഗിയുടെ ത്വക്കിൽതന്നെ മൂലകോശങ്ങളെ വളർത്തിയെടുക്കുന്ന ഇൻഡ്‌സിൽ പ്ല്യൂരിപ്പൊട്ടന്റ് സ്റ്റെം സെൽ പരീക്ഷണങ്ങൾ വലിയ പ്രതീക്ഷയാണു പകരുന്നത്.

വർഷങ്ങൾക്കു മുൻപ്, രോഗം തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പരമാവധി ഏഴു വർഷം വരെയൊക്കെയായിരുന്നു ആയുസ്സ് കിട്ടിയിരുന്നത്. നിരന്തര ഗവേഷണങ്ങളിലൂടെ പല മരുന്നുകളും കണ്ടെത്തിയതിനാൽ രോഗികളുടെ തുടർജീവിതം ഏറക്കുറെ അനായാസമായി മാറി. ശ്രദ്ധ ചെലുത്തിയാൽ, കൃത്യമായി ചികിത്സിച്ചാൽ ജീവിതം അല്ലലില്ലാതെ തുടർന്നുകൊണ്ടുപോകാവുന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

  • Also Read ഫ്രാൻസിലെ മരണനൃത്തം; ഒരു സ്ത്രീയിൽ നിന്ന് തുടങ്ങി നാട്ടുകാരിലേക്ക്, മരിച്ചത് അനേകം പേർ   


കണ്ടെത്തണം,നേരത്തേ

പ്രായമായിക്കഴിഞ്ഞാൽ വിറയലും വീഴ്ചയുമൊക്കെ സാധാരണമാണെന്ന മട്ടിലാണു ബഹുഭൂരിപക്ഷം പേരും ചിന്തിക്കുന്നത്. എത്രയും നേരത്തേ രോഗം കണ്ടെത്തുന്നോ അത്രയും ഗുണകരമാകും ചികിത്സയിൽ. അതുകൊണ്ടുതന്നെ കയ്യിന്റെ വിറയൽ, ചലന ബുദ്ധിമുട്ടുകൾ, വീഴ്ചകൾ ഇവയൊക്കെ സംഭവിച്ചാൽ അതു പ്രായത്തിന്റെ മാത്രം പ്രശ്നമല്ലെന്നു മനസ്സിലാക്കി ഡോക്ടറെ കണ്ടു വിദഗ്ധ പരിശോധന നടത്തുകയാണു വേണ്ടത്.  

മരുന്നുകൾ കൃത്യസമയത്തു കഴിക്കുക എന്നതു വളരെയേറെ പ്രാധാന്യമുള്ള കാര്യമാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ജീവിതരീതികളിൽ വരുത്തുന്ന മാറ്റവും. തീവ്രമായ രോഗമുള്ളവർക്ക് ‘ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ’ വഴി മാറ്റമുണ്ടാക്കാൻ കഴിയും.   

ജീവിതം, പോരാട്ടം

കോഴിക്കോട് മെഡിക്കൽ കോളജിൽ ജനറൽ സർജറി വിഭാഗം തലവനായിരുന്ന അച്ഛൻ ഡോ.ത്യാഗരാജന്റെയും അമ്മ പാർവതിയുടെയും പിന്തുണയാണു തന്നെ ഉയരങ്ങൾ സ്വപ്നം കാണാൻ പഠിപ്പിച്ചതെന്ന് ഡോ. സുബ്രഹ്മണ്യൻ പറയും. സ്കൂളിലേക്കും മറ്റും മാതാപിതാക്കൾ എടുത്തുകൊണ്ടുപോകുകയായിരുന്നു. മുന്നേറാനുള്ള കരുത്തു നൽകിയതിൽ പഠിച്ച സ്കൂളുകൾക്കും അധ്യാപകർക്കും കൂട്ടുകാർക്കുമൊക്കെ വലിയ പങ്കുണ്ട്. സെന്റ് ജോസഫ്സ് സ്കൂളിലെ കായിക വേദികളിൽ പോലും തന്നെ ഉൾപ്പെടുത്തിയത് ഇപ്പോഴും അഭിമാനത്തോടെ ഓർക്കുന്നുണ്ടിദ്ദേഹം.

യുഎസിലെ എമറി യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറായി നിയമിതനായതോടെ യുഎസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ (എൻഐഎച്ച്) വിഖ്യാതമായ ഗ്രാൻഡ് അവാർഡ് നേടി. ചലനപ്രശ്നങ്ങളിലും അഡ‍്വാൻസ്ഡ് ന്യൂറോളജിയിലും പിന്നീടിങ്ങോട്ട് ഗവേഷണത്തിന്റെ നാളുകൾ. 30 വർഷമായി ഈ ഗ്രാൻഡോടെയാണു ഗവേഷണം. ഭാര്യ കലാ വെങ്കിടേശ്വരം യുഎസിൽ തന്നെ അസോഷ്യേറ്റ് പ്രഫസറാണ്. മകൾ മേഘ പ്രീ മെഡിസിൻ വിദ്യാർഥിയും.  

  • Also Read മത്സരിക്കാൻ ആളില്ലാതെ പാർട്ടികൾ; കഷ്ടപ്പെടാതെ കഴിക്കാം, വന്യമൃഗങ്ങള്‍ക്ക് ഇഷ്ടം നാട്; ഉദ്ദാനത്ത് സംഭവിക്കുന്നത്? വായിക്കാം ടോപ് 5 പ്രീമിയം   


പാർക്കിൻസൺസ്

നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗാവസ്ഥ. ചലനം, ഏകോപനം എന്നിവ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ന്യൂറോ കെമിക്കലായ ഡോപമിൻ നിർമിക്കുന്ന മസ്തിഷ്ക കോശങ്ങളെ  ക്രമേണ നശിപ്പിക്കുന്നു. ശരീരത്തിലെ സന്തുലിതാവസ്ഥ തകിടം മറിയുക, സംസാരം കുഴയുക തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടാകാം. ന്യൂറോണുകളിലും അവയുടെ ചുറ്റുപാടിലും ആൽഫ-സിന്യൂക്ലിൻ എന്ന വിഷ പ്രോട്ടീൻ അടിയുന്നതാണു രോഗത്തിന്റെ മൂലകാരണം.  English Summary:
Dr. T. Subramanian\“s Journey in Neurology: Dr. T. Subramanian\“s work focuses on early detection and innovative therapies like stem cell research and deep brain stimulation. These advancements offer hope for improving the lives of those affected by Parkinson\“s disease.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161197