search

‘രാഹുലിനെ ഒരു പരിപാടിയിലും കയറ്റരുതെന്ന് പറഞ്ഞിട്ടുണ്ട്, ഉദിച്ചുയരേണ്ട താരങ്ങള്‍ ഉദിക്കും, അല്ലാത്തത് അസ്തമിക്കും’

deltin33 The day before yesterday 11:26 views 575
  



തിരുവനന്തപുരം ∙ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടതില്ലെന്ന് കെ. മുരളീധരന്‍. രാഹുലിനെ ഒരു പരിപാടിയിലും കയറ്റരുതെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്. ഉദിച്ചുയരേണ്ട താരങ്ങള്‍ ഉദിക്കും, അല്ലാത്തത് അസ്തമിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

  • Also Read ‘ഗർഭസ്ഥ ശിശുവിന് 3 മാസം വളർച്ച, അശാസ്ത്രീയ ഭ്രൂണഹത്യ; മരിക്കാൻ വരെ സാധ്യതയെന്ന് ഡോക്ടർ പറഞ്ഞു’: രാഹുലിന് കുരുക്കായി മൊഴി   


‘‘കോണ്‍ഗ്രസില്‍ ഇപ്പോള്‍ പാര്‍ട്ടിയിലുള്ള എംഎല്‍എമാര്‍ ആരും ഒളിവിലല്ല. എല്ലാവരും ഫീല്‍ഡിലുണ്ട്. പാര്‍ട്ടിയിലില്ലാത്ത ഞങ്ങള്‍ മാറ്റിനിര്‍ത്തിയ ആരെങ്കിലും ഒളിവിലുണ്ടെങ്കില്‍ കണ്ടുപിടിക്കേണ്ടത് പൊലീസാണ്. സ്വന്തം നിലയ്ക്കാണ് രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. ഇനി അങ്ങോട്ട് കയറ്റേണ്ടെന്ന് പാർട്ടി പറഞ്ഞിട്ടുമുണ്ട്. സസ്‌പെന്‍ഷന്‍ നടപടി നേരിടുന്ന ആളുടെ നടപടിയില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തം ഇല്ല. വേണ്ട താരങ്ങള്‍ ഉദിച്ചുവരും. അല്ലാത്തത് അസ്തമിക്കും.

  • Also Read അങ്ങനെ ചെയ്യാത്തതിന് കാരണമുണ്ട്, ആ കുറ്റം ഞാൻ ഏറ്റെടുക്കുന്നു; 2021ലെ യുഡിഎഫ് അല്ല അപ്പോഴുള്ളത്; കോണ്‍ഗ്രസ് ശ്രദ്ധിക്കണം ‌   


വീക്ഷണത്തോട് വിശദീകരണം ചോദിക്കില്ല. പത്രസ്വാതന്ത്ര്യം ഞങ്ങളുടെ പത്രത്തിനും അനുവദിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ്. സെമി ഫൈനല്‍ വിജയം ഫൈനലിനു ശക്തികൂട്ടും. തിരുവനന്തപുരം കോർപറേഷനില്‍ 55 വാര്‍ഡുകള്‍ പിടിച്ച് അധികാരത്തില്‍ വരും. കവടിയാറും ശാസ്തമംഗലവും പേട്ടയും ഉള്‍പ്പെടെ കോണ്‍ഗ്രസ് ജയിക്കും. വിമതര്‍ക്കെതിരെ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. പുകഞ്ഞപുള്ളി പുറത്താണ്’’ – കെ.മുരളീധരൻ പറഞ്ഞു.
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
K Muraleedharan on Rahul Mamkootathil\“s Campaign: The party has instructed that Rahul should not be included in any further programs, and Muraleedharan emphasizes that the rising stars will emerge, while others will fade away.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470614